ചെറുതോണി: ഇടുക്കി ചെറുതോണിയിൽ പ്ലേ സ്കൂൾ വിദ്യാർഥിനി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. പൈനാവ് സ്വദേശി എം.എസ്. ശശി ആണ് അറസ്റ്റിലായത്. തുടർന്ന് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ പ്ലേ സ്കൂൾ വിദ്യാർഥിനി ഹെയ്സൽ ബെൻ(4) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മൂന്നു വയസുകാരി ഇനായ തെഹസില് ഇടുക്കി മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹെയ്സലിന്റെ സംസ്കാരം രാവിലെ 11ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയിൽ നടക്കും.
Tags : kerala police accident idukki cheruthoni student