x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​മ്പ​തി​മാരുടെ ത​ർ​ക്കം ക​ലാ​ശി​ച്ച​ത് കൊ​ല​പാ​ത​ക​ത്തി​ലും ആ​ത്മ​ഹ​ത്യ​യി​ലും; ഞെ​ട്ട​ൽ മാ​റാ​തെ രാ​മ​ന്ത​ളി


Published: December 23, 2025 09:06 AM IST | Updated: December 23, 2025 09:13 AM IST

ക​ണ്ണൂ​ർ: രാ​മ​ന്ത​ളി​യി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ കൊ​ല​പാ​ത​ക​വും ര​ണ്ടു​പേ​രു​ടെ ആ​ത്മ​ഹ​ത്യ​യും ന​ട​ന്ന​ത് ദ​മ്പ​തി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്.

രാ​മ​ന്ത​ളി സെ​ന്‍റ​ർ വ​ട​ക്കു​മ്പാ​ട് റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കൊ​യി​ത്ത​ട്ട താ​ഴ​ത്തെ വീ​ട്ടി​ൽ ഉ​ഷ (56), മ​ക​ൻ പാ​ച​ക​ത്തൊ​ഴി​ലാ​ളി ക​ലാ​ധ​ര​ൻ (36), ക​ലാ​ധ​ര​ന്‍റെ മ​ക്ക​ളാ​യ ഹി​മ (ആ​റ്), ക​ണ്ണ​ൻ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ഇ​വ​രെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ലാ​ധ​ര​നും അ​മ്മ ഉ​ഷ​യും തൂ​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.

ക​ലാ​ധ​ര​നും ഭാ​ര്യ ന​യ​ൻ താ​ര​യും ത​മ്മി​ൽ കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ലാ​ധ​ര​ന്‍റെ കൂ​ടെ താ​മ​സി​ക്കു​ന്ന ര​ണ്ടു​മ​ക്ക​ളെ​യും അ​മ്മ​ക്കൊ​പ്പം പോ​കാ​ൻ കോ​ട​തി വി​ധി​യു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ലാ​ധ​ര​ന്‍റെ ഭാ​ര്യ നി​ര​ന്ത​രം മ​ക്ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഉ​ഷ​യു​ടെ ഭ​ർ​ത്താ​വാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ച​നി​ല​യി​ലും വീ​ട്ടി​നു മു​ന്നി​ൽ ക​ത്ത് എ​ഴു​തി​വ​ച്ച​താ​യും ക​ണ്ടു. തു​ട​ർ​ന്ന് ക​ത്തു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ പോ​ലീ​സെ​ത്തി വീ​ട് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ൽ ഉ​ഷ​യെ​യും ക​ലാ​ധ​ര​നെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ര​ണ്ടു​മ​ക്ക​ൾ നി​ല​ത്ത് മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്. പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ്, ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Tags : Argument couple murder suicide

Recent News

Up