x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ അറസ്റ്റിൽ


Published: December 19, 2025 04:40 PM IST | Updated: December 19, 2025 04:44 PM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക അ​റ​സ്റ്റ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വ​ർ​ണം കൈ​മാ​റി​യ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യും ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണം​വാ​ങ്ങി​യ ബെ​ല്ലാ​രി ഗോ​വ​ർ​ധ​ന​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ൽ നി​ന്ന് സ്വ​ർ​ണം വേ​ർ​തി​രി​ച്ച​ത് ഭ​ണ്ഡാ​രി​യു​ടെ ക​മ്പ​നി​യാ​ണ്. പോ​റ്റി​യും ഭ​ണ്ഡാ​രി​യും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മാ​ണെ​ന്നാ​ണ് വി​വ​രം. ശ​ബ​രി​മ​ല​യി​ല്‍ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. അ​വി​ടെ വ​ച്ചാ​ണ് സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. വേ​ർ​തി​രി​ച്ച സ്വ​ർ​ണം ക​ല്‍​പ്പേ​ഷ് എ​ന്ന ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി ഗോ​വ‍​ർ​ദ്ധ​ന​ന് കൊ​ടു​ത്തു എ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ല്‍.

സം​ര​ക്ഷ​ക​ര്‍ ത​ന്നെ വി​നാ​ശ​ക​രാ​യി മാ​റി​യ അ​പൂ​ര്‍​വ​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലാ​ണ് ഗു​രു​ത​ര പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള​ത്. എ​സ്ഐ​ടി​ക്കെ​തി​രെ​യും കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി

Tags : Sabarimala gold case Smart Creations CEO arrested

Recent News

Up