x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; എ. ​പ​ത്മ​കു​മാ​ർ റി​മാ​ൻഡിൽ


Published: November 20, 2025 09:58 PM IST | Updated: November 20, 2025 10:59 PM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​നെ റി​മാ​ൻഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​ക്കാ​ണ് കോ​ട​തി റി​മാ​ൻഡ് ചെ​യ്ത​ത്.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി​ക്ക് മു​ൻ​പാ​കെ​യാ​ണ് പ​ത്മ​കു​മാ​റി​നെ ഹാ​ജ​രാ​ക്കി​യ​ത്. പ​ത്മ​കു​മാ​റി​നെ തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ​ത്മ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​ണ് പ​ത്മ​കു​മാ​ർ. സ്വ​ര്‍​ണ​പ്പാ​ളി​ക​ൾ ചെ​ന്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ​ത്മ​കു​മാ​റി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ദേ​വ​സ്വം മ​ന്ത്രി​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ​യാ​ണ് ബോ​ർ​ഡി​ന് കൈ​മ​റി​യ​തെ​ന്നാ​ണ് പ​ത്മ​കു​മാ​ർ ന​ൽ​കി​യ മൊ​ഴി.

Tags : Sabarimala gold theft sabarimala kerala police a padmakumar cpm

Recent News

Up