x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല തീർഥാടകരുടെ മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്


Published: December 25, 2025 11:37 AM IST | Updated: December 25, 2025 11:37 AM IST

പെരുവന്താനം: മുണ്ടക്കയത്തിനു സമീപം കൊടികുത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു.

തമിഴ്നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദർശനത്തിനായി എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്‍റെ വശത്തെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags : Sabarimala pilgrims mini bus overturn

Recent News

Up