x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി; യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ‌ പി​ടി​യി​ൽ  


Published: December 28, 2025 02:46 AM IST | Updated: December 28, 2025 02:47 AM IST

കോ​ഴി​ക്കോ​ട്: മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​ന് യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. താ​മ​ര​ശേ​രി അ​ണ്ടോ​ണ മൂ​ഴി​ക്കു​ന്ന​ത്ത് അ​ബ്ദു​റ​ഹ്മാ​ന്‌ ആ​ണ് കു​ത്തേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു അ​ബ്ദു​റ​ഹ്മാ​ന്‌ നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ ടി​വി​എ​സ് ഫി​നാ​ന്‍​സ് ജീ​വ​ന​ക്കാ​ര​നാ​യ ന​രി​ക്കു​നി പാ​റ​ന്നൂ​ര്‍ പാ​വ​ട്ടി​ക്കാ​വ് മീ​ത്ത​ല്‍ നി​തി​ന്‍(28), കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ല്‍ മൊ​ക​വൂ​ര്‍ സ്വ​ദേ​ശി കൊ​യ​പ്പു​റ​ത്ത് അ​ഭി​ന​ന്ദ്(28), എ​ര​ഞ്ഞി​ക്ക​ല്‍ ക​ണ്ട​ത്തി​ല്‍ അ​ഖി​ല്‍ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ടു​വ​ള്ളി​യി​ലെ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ നി​ന്നും ടി​വി​എ​സ് ഫി​നാ​ന്‍​സ് വ​ഴി 36,000 രൂ​പ വി​ല​യു​ള്ള ഫോ​ൺ അ​ബ്ദു​റ​ഹ്മാ​ൻ വാ​ങ്ങി​യി​രു​ന്നു. മൂ​ന്നാ​മ​ത്തെ അ​ട​വ് മു​ട​ങ്ങി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ചു​ങ്കം ജം​ഗ്ഷ​നി​ല്‍ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ടാ​ണ് അ​ബ്ദു​റ​ഹ്‌​മാ​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. പ​രി​ക്കേ​റ്റ അ​ബ്ദു​റ​ഹ്‌​മാ​നെ ആ​ദ്യം താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Tags : kerala police crime news calicut thamarassery arrest

Recent News

Up