x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സ്; കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ൻ​ഐ​എ


Published: November 23, 2025 10:29 AM IST | Updated: November 23, 2025 10:29 AM IST

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടി​യ കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് എ​ൻ​ഐ​എ. പ്ര​തി സ​വാ​ദി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കേ​സി​ൽ 14 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സ​വാ​ദി​നെ 2024 ലാ​ണ് പി​ടി​കൂ​ടി​യ​ത്. 14 വ​ർ​ഷം ഒ​ളി​വി​ൽ തു​ട​രാ​ൻ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സ​ഹാ​യം കി​ട്ടി​യെ​ന്നാ​ണ് സ​വാ​ദി​ന്‍റെ മൊ​ഴി​യി​ലു​ള്ള​ത്.

ദി​ണ്ഡി​ഗ​ലി​ന് അ​ടു​ത്തു​ള്ള പ​ന്തി​രു​മ​ല​യി​ലും ക​ണ്ണൂ​രി​ലും സ​വാ​ദി​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം കി​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ചു.

സ​വാ​ദി​ന്‍റെ വി​ചാ​ര​ണ വൈ​കി​പ്പി​ക്കാ​നു​ള്ള ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ മ​ന​പ്പൂ​ർ​വ​മാ​യ നീ​ക്ക​മാ​ണി​തെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​യി​ൽ നി​ല​പാ​ട് എ​ടു​ത്തു.

കേ​സി​ലെ 19 പ്ര​തി​ക​ളെ കോ​ട​തി നേ​ര​ത്തെ ശി​ക്ഷി​ച്ചി​രു​ന്നു. 2010 ജൂ​ലൈ നാ​ലി​നാ​ണ് പ്ര​ഫ​സ​ർ ടി.​ജെ. ജോ​സ​ഫ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Tags : Teacher hand chopping case NIA investigate

Recent News

Up