തിരുവനന്തപുരം: വി.കെ. പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് ആർ. ശ്രീലേഖ.
കോർപറേഷൻ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എംഎൽഎ കൈയടക്കി വച്ചിരിക്കുകയാണെന്ന് ശ്രീലേഖ പറഞ്ഞു.
കെട്ടിടത്തിൽ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് കോർപറേഷന്റെ വാദം. ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ. തന്റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല. തന്റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാൻ ആവശ്യപെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു.
അതേസമയം, കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയുമെന്ന് വി.കെ. പ്രശാന്ത് പ്രതികരിച്ചു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോർപ്പറേഷൻ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാൽ ഒഴിയുക തന്നെ ചെയ്യുമെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
സമാന്യമര്യാദ കണിച്ചില്ല. സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിർബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും വി.കെ. പ്രശാന്ത് കൂട്ടിച്ചേർത്തു.
Tags : R. Sreelekha v.k.prashanth trivandrum bjp cpm