x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് 244 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ


Published: December 1, 2025 09:34 PM IST | Updated: December 1, 2025 09:51 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സം​സ്ഥാ​ന​ത്താ​കെ 244 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക്‌ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നി​വ​യ്ക്ക് അ​ത​ത് സ്ഥാ​പ​ന​ത​ല​ത്തി​ലു​മാ​ണ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സം പോ​ളിം​ഗ്‌ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തും വോ​ട്ടെ​ടു​പ്പി​ന്‌ ശേ​ഷം അ​വ തി​രി​കെ വാ​ങ്ങി സ്‌​ട്രോം​ഗ്‌ റൂ​മി​ല്‍ സൂ​ക്ഷി​ക്കു​ന്ന​തും ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്.

ജി​ല്ല​ക​ളി​ലെ വോ​ട്ടെ​ടു​പ്പ്, വോ​ട്ടെ​ണ്ണ​ല്‍ ന​ട​ത്തു​ന്ന​ത് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ‍​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ്. വോ​ട്ടെ​ടു​പ്പി​ന് വേ​ണ്ട സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തും വോ​ട്ടെ​ടു​പ്പി​ന്‌ ശേ​ഷം അ​വ സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ​യും മേ​ല്‍​നോ​ട്ടം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ്.

കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ർ​പ്പെ​ടു​ത്തി സ​ജ്ജ​മാ​ക്കേ​ണ്ട ചു​മ​ത​ല അ​ത​ത്‌ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​ക്കും മു​ൻ​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കു​മാ​ണ്. കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും തു​ട​ർ​ന​ട​പ​ടി​ക​ള്‍​ക്കു​ള്ള വി​ശ​ദ​മാ​യ മാ​ർ​ഗ​രേ​ഖ​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്‌ ന​ല്‍​കി​യി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പ്, വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​യും വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​യും പാ​ഴ്വ​സ്തു​ക്ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ല്‍ ഹ​രി​ത​ച്ച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ല്‍​കി.

Tags : State Election Commission kerala election counting centers

Recent News

Up