x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണംവിട്ട ബൈക്ക് വേലിക്കല്ലില്‍ ഇടിച്ചുമറിഞ്ഞു; രണ്ട് യുവാക്കള്‍ മരിച്ചു


Published: December 19, 2025 11:42 AM IST | Updated: December 19, 2025 11:42 AM IST

സുല്‍ത്താന്‍ ബത്തേരി: നിയന്ത്രണംവിട്ട ബൈക്ക് വേലിക്കല്ലില്‍ ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. നൂല്‍പ്പൂഴ കരിപ്പൂര്‍ ഉന്നതിയിലെ സുനീഷ് (24), കല്ലൂര്‍ക്കുന്ന് ഉന്നതിയിലെ ബിജു (22) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 11 ഓടെ ദേശീയപാതയിലെ മൂലങ്കാവിലാണ് അപകടം. സിനിമകണ്ട് ബത്തേരിയില്‍നിന്നു ഉന്നതികളിലേക്കു മടങ്ങുകയായിരുന്നു യുവാക്കള്‍.

താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Tags : Wayanad Accident Death

Recent News

Up