കൊച്ചി: അമിത വേഗത്തിലെത്തിയ ബൈക്ക് ഹമ്പിൽ കയറി മറിഞ്ഞു യുവാവ് മരിച്ചു. എളമക്കര സ്വദേശി അസിം മുഹമ്മദ് ആണ് മരിച്ചത്.
ബൈക്ക് ഓടിച്ച അസിം മുഹമ്മദിന്റെ സഹോദരൻ അസറിന് ഗുരുതര പരിക്കേറ്റു. റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.