x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിട്ടീഷ് യൂണിവേഴ്സിറ്റികൾ തീവ്രവാദ കേന്ദ്രങ്ങളോ

ജെ​​​​റി ജോ​​​​ർ​​​​ജ്, ബോ​​​​ൺ
Published: January 15, 2026 01:46 AM IST | Updated: January 15, 2026 01:46 AM IST


വി​​​​ദേ​​​​ശ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ പ​​​​ഠി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് യു​​​​ണൈ​​​​റ്റ​​​​ഡ് അ​​​​റ​​​​ബ് എ​​​​മി​​​​റേ​​​​റ്റ്സ് ചി​​​​ല നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വാ​​​​ർ​​​​ത്ത അ​​​​തീ​​​​വ പ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ലോ​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന സ​​​​മ​​​​ർ​​​​ഥ​​​​രാ​​​​യ ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കി സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന യു​​​​എ​​​​ഇ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി​​​​യെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ലോ​​​​ക​​​​മ​​​​റി​​​​ഞ്ഞ​​​​ത്. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളി​​​​ൽ അ​​​​യ​​​​ച്ചു ത​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​രെ വി​​​​ദ്യാ​​​​ഭ്യാ​​​​സം ചെ​​​​യ്യി​​​​ക്കാ​​​​നും പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി തി​​​​രി​​​​ച്ചെ​​​​ത്തി അ​​​​വ​​​​രു​​​​ടെ സേ​​​​വ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മാ​​​​തൃ​​​​രാ​​​​ജ്യ​​​​ത്തി​​​​ന് പു​​​​രോ​​​​ഗ​​​​തി കൈ​​വ​​​​രു​​​​ത്താ​​​​നു​​​​മു​​​​ള്ള ശ്ര​​​​മം എ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ളും​​ത​​​​ന്നെ ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്. അ​​​​ങ്ങ​​​​നെ പ​​​​ഠ​​​​നം ന​​​​ട​​​​ത്താ​​​​ൻ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ് ന​​​​ൽ​​​​കു​​​​ന്ന യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​നി​​​​ന്ന് യു​​​​കെ​​​​യി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​താ​​​​ണ് ഇ​​​​പ്പോ​​​​ൾ ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

യു​​​​എ​​​​സ്, ഓ​​​​സ്ട്രേ​​​​ലി​​​​യ, ഇ​​​​സ്ര​​​​യേ​​​​ൽ, ഫ്രാ​​​​ൻ​​​​സ് മു​​​​ത​​​​ലാ​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യും യു​​​​കെ​​​​യി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യു​​​​മു​​​​ള്ള പ​​​​ട്ടി​​​​ക ക​​​​ഴി​​​​ഞ്ഞ ജൂ​​​​ണി​​​​ലാ​​​​ണ് യു​​​​എ​​​​ഇ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത്. ലോ​​​​ക​​​​ത്തി​​​​ലെ​​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ഗ​​​​വേ​​​​ഷ​​​​ണ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ള്ള യു​​​​കെ​​​​യി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം എ​​​​ന്താ​​​​ണ്? യു​​​​കെ​​​​യി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ തീ​​​​വ്ര ഇ​​​​സ്‌​​ലാ​​​​മി​​​​ക​​​​വാ​​​​ദി​​​​ക​​​​ൾ നു​​​​ഴ​​​​ഞ്ഞുക​​​​യ​​​​റി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​രു​​​​ടെ സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ൽ​​​​പെ​​​​ട്ട് ത​​​​ങ്ങ​​​​ളു​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ൽ ആ​​​​കൃ​​​​ഷ്ട​​​​രാ​​​​കു​​​​മെ​​​​ന്നും​​​​ അ​​​​ത് ഭാ​​​​വി​​​​യി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ രാ​​​​ജ്യ​​​​ത്തി​​​​നു​​ത​​​​ന്നെ ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​മെ​​​​ന്നുമുള്ള ഭ​​​​യ​​​​മാ​​​​ണ് ഈ ​​​​ഒ​​​​ഴി​​​​വാ​​​​ക്ക​​​​ലി​​​​ന് കാ​​​​ര​​​​ണം. തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ മു​​​​സ്‌​​ലിം ബ്ര​​​​ദ​​​​ർ​​ഹു​​ഡി​​നെ നി​​​​രോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള യു​​​​എ​​​​ഇ​​​​യു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യെ യു​​​​കെ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ​​​​താ​​​​ണ് ഈ ​​​​ഭ​​​​യ​​​​ത്തെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. അ​​​​തു​​​​കൊ​​​​ണ്ട് യു​​​​കെ​​​​യി​​​​ലെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​ല​​​​വി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​യ​​​​ച്ച് അ​​​​വ​​​​രെ തീ​​​​വ്ര-​​ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​ക്കേ​​​​ണ്ട എ​​​​ന്നാ​​​​ണ് യു​​​​എ​​​​ഇ​​​​യു​​​​ടെ നി​​​​ല​​​​പാട്. ആ ​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളു​​​​ടെ ഡി​​​​ഗ്രി​​​​ക​​​​ൾ​​​​ക്ക് യു​​​​എ​​​​ഇ​​​​യി​​​​ൽ അം​​​​ഗീ​​​​കാ​​​​ര​​​​വും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യി​​​​ല്ല.

എ​​ന്തു​​കൊ​​ണ്ട് നി​​രോ​​ധ​​നം

ഫൈ​​​​നാ​​​​ൻ​​​​ഷ​​​​ൽ ടൈം​​​​സും ദി ടൈം​​​​സും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​നി​​​​ന്ന് ചി​​​​ല യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ൾ പു​​​​റ​​​​ത്താ​​​​യ​​​​ത് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് പ​​​​റ്റി​​​​യ ഒ​​​​രു പി​​​​ഴ​​​​വി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യ​​​​ല്ല; ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തോ​​​​ടു​​​​ള്ള സ​​​​ന്ധി​​​​യി​​​​ല്ലാ​​​​സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ്. യു​​​​കെ​​​​യി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​ക്കാ​​​​ദ​​​​മി​​​​ക സ്വാ​​​​ത​​​​ന്ത്ര്യം എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് അ​​​​വ​​​​രു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്. യു​​​​കെ​​​​യി​​​​ലെ സെ​​​​ൻ​​​​ട്ര​​​​ൽ ല​​​​ങ്കാ​​​​ഷ​​​​യ​​​​ർ, മാ​​​​ഞ്ച​​​​സ്റ്റ​​​​ർ, ലീ​​​​ഡ്സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ൾ, ല​​​​ണ്ട​​​​നി​​​​ലെ കിം​​​​ഗ്സ് കോ​​​​ള​​​​ജ്, യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കോ​​​​ള​​ജ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് യു​​​​എ​​​​ഇ​​​​ക്കാ​​​​രാ​​​​യ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ഠി​​​​ക്കു​​​​ന്ന​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ. 2023-24 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ യു​​​​കെ​​​​യി​​​​ലെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽനി​​​​ന്ന് തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ൽ ആ​​​​കൃ​​​​ഷ്ട​​​​രാ​​​​യി മ​​​​സ്തി​​​​ഷ്ക​​​​പ്ര​​​​ക്ഷാ​​​​ള​​​​ന​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​രാ​​​​യ 70 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യാ​​​​ണ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഈ ​​​​സം​​​​ഖ്യ മു​​​​ൻ വ​​​​ർ​​​​ഷ​​​​ത്തേ​​തി​​​​നേ​​​​ക്കാ​​​​ൾ ഇ​​​​ര​​​​ട്ടി​​​​യാ​​​​ണ്. 2011ൽ ​​​​അ​​​​റ​​​​ബ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന ജ​​​​ന​​​​കീ​​​​യ മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷം യു​​​​എ​​​​ഇ ഇ​​​​സ്‌​​ലാ​​​​മി​​​​ക തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തോ​​​​ടും പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ ഇ​​​​സ്‌​​ലാ​​​​മി​​​​നോ​​​​ടും ഒ​​​​ട്ടും മ​​​​യ​​​​മി​​​​ല്ലാ​​​​ത്ത സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണ് കൈ​​​​ക്കൊ​​​​ണ്ട​​​​ത്.

എ​​​​ന്തു​​​​കൊ​​​​ണ്ട് യു​​​​കെ മു​​​​സ്‌​​ലിം ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​നെ ഭീ​​​​ക​​​​ര സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച് നി​​​​രോ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല എ​​​​ന്ന് യു​​​​എ​​​​ഇ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷെ​​​​യ്ക്ക് മൊ​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​യ​​​​ദ് അ​​​​ൽ-​​​​ന​​​​ഹ്യാ​​​​ൻ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു ചോ​​​​ദി​​​​ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. അ​​​​പ്പോ​​​​ഴൊ​​​​ക്കെ ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കി​​​​യർ സ്റ്റാ​​​​ർ​​​​മ​​​​ർ പ​​​​റ​​​​ഞ്ഞ​​​​ത് ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​വ​​​​രെ സൂ​​​​ക്ഷ്മ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ച്ചു​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു എ​​​​ന്നാ​​​​ണ്. 2015ൽ ​​​​ബ്രി​​​​ട്ടീ​​​​ഷ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം ത​​​​യാ​​​​റാ​​​​ക്കി​​​​യ ഒ​​​​രു റി​​​​പ്പോ​​​​ർ​​​​ട്ട​​​​നു​​​​സ​​​​രി​​​​ച്ച് മു​​​​സ്‌​​ലിം ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡ് യു​​​​കെ​​​​യി​​​​ലോ യു​​​​കെ​​​​യ്ക്കെ​​​​തി​​​​രാ​​​​യോ ഉ​​​​ള്ള ഒ​​​​രു ഭീ​​​​ക​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. താ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യാ​​​​ൽ ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​നെ നി​​​​രോ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് യു​​​​കെ​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ച ജ​​​​ന​​​​പി​​​​ന്തു​​​​ണ ആ​​​​ർ​​​​ജി​​​​ച്ചു​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന റി​​​​ഫോം യു​​​​കെ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് നൈ​​​​ജ​​​​ൽ ഫ​​​​രാ​​​​ജ് പ​​​​റ​​​​യു​​​​ക​​​​യു​​​​ണ്ടാ​​​​യി. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം അ​​​​ദ്ദേ​​​​ഹം യു​​​​എ​​​​ഇ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​ന്‍റെ ചെ​​​​ല​​​​വ് മു​​​​ഴു​​​​വ​​​​ൻ വ​​​​ഹി​​​​ച്ച​​​​ത് യു​​​​എ​​​​ഇ സ​​​​ർ​​​​ക്കാ​​​​രാ​​​​ണ്. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളി​​​​ലെ ഇ​​​​സ്‌​​ലാ​​​​മി​​​​ക തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തെ​​പ്പ​​​​റ്റി യു​​​​എ​​​​ഇ​​​​യു​​​​ടെ ആ​​​​ശ​​​​ങ്ക ഊ​​​​തി വീ​​​​ർ​​​​പ്പി​​​​ച്ച​​​​താ​​​​ണെ​​​​ന്ന് വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​മ്പോ​​​​ൾത​​​​ന്നെ ഇ​​​​സ്രയേ​​​​ൽ-​​ഗാ​​​​സ യു​​​​ദ്ധം കാ​​​​മ്പ​​​​സു​​​​ക​​​​ളെ അ​​​​സ്ഥി​​​​ര​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി യു​​​​കെ​​​​യി​​​​ലെ അ​​​​ക്കാ​​​​ദ​​​​മി​​​​ക ലോ​​​​കം വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു​​​​ണ്ട്.

ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​നെ നി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യു​​​​എ​​​​ഇ-​​​​യു​​​​കെ ബ​​​​ന്ധം മോ​​​​ശ​​​​മാ​​​​യി​​​​ട്ട് ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി. സ്കോ​​​​ള​​​​ർ​​​​ഷി​​​​പ് നി​​​​രോ​​​​ധ​​​​നം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​മ്പേ യു​​​​കെ​​​​യി​​​​ലെ പ​​​​ഠ​​​​ന​​​​ത്തെ യു​​​​എ​​​​ഇ നി​​​​രു​​​​ത്സാ​​​​ഹ​​​​പ്പെ​​​​ടു​​​​ത്തി​​ത്തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. നേ​​​​ര​​​​ത്തേ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​വ​​​​ർ​​​​ക്ക് പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ തു​​​​ക തു​​​​ട​​​​ർ​​​​ന്ന് ന​​​​ൽ​​​​കു​​​​ന്നുണ്ടുതാ​​​​നും. യു​​​​എ​​​​ഇ​​-​​യു​​കെ ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​യ​​​​തി​​ന്‍റെ പി​​​​ന്നി​​​​ൽ മ​​​​റ്റു കാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ട്. യു​​​​കെ​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ദ് ​​​​ഡെ​​​​യി​​​​ലി ടെ​​​​ല​​​​ഗ്രാ​​​​ഫ് പ​​​​ത്രം വാ​​​​ങ്ങാ​​​​ൻ അ​​​​ബു​​​​ദാ​​​​ബി സ​​​​ർ​​​​ക്കാ​​​​ർ 2023ൽ ​​​​ആ​​​​ഗ്ര​​​​ഹി​​​​ച്ച​​​​തും വി​​​​ദേ​​​​ശ​​​​പ്ര​​​​സാ​​​​ധ​​​​ക​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്താ​​​​ൽ പ​​​​ത്ര​​സ്വാ​​​​ത​​​​ന്ത്ര്യം ത​​​​ക​​​​രും എ​​​​ന്നു പ്ര​​​​സ്താ​​​​വി​​​​ച്ചു​​​​കൊ​​​​ണ്ട് യു​​​​കെ ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​തു ത​​​​ട​​​​ഞ്ഞ​​​​തും ഒ​​​​രു കാ​​​​ര​​​​ണ​​​​മാ​​​​ണ്. സു​​​​ഡാ​​​​നി​​​​ലെ സൈ​​​​നി​​​​ക നീ​​​​ക്ക​​​​ങ്ങ​​​​ളി​​​​ൽ യു​​​​എ​​​​ഇ​​​​ക്ക് പ​​​​ങ്കു​​​​ണ്ടെ​​​​ന്ന് യു​​​​കെ സം​​​​ശ​​​​യി​​​​ക്കു​​​​ന്നു; യു​​എ​​ഇ അ​​​​ത് നി​​​​ഷേ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും. യു​​​​എ​​​​ഇ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി ഫു​​​​ട്ബോ​​​​ൾ ക്ല​​​​ബ്ബി​​​​നെ​​​​തി​​​​രേ ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക തി​​​​രി​​​​മ​​​​റി ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് മ​​​​റ്റൊ​​​​രു കാ​​​​ര​​​​ണം. ബ്ര​​​​ദ​​​​ർ​​ഹു​​ഡി​​ന്‍റെ നി​​​​ര​​​​വ​​​​ധി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ യു​​​​എ​​​​ഇ​​​​യി​​​​ൽ ജ​​​​യി​​​​ലി​​​​ലാ​​​​ണ്. ഈ​​​​ജി​​​​പ്തി​​​​ൽ, ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​ൽ അം​​​​ഗ​​​​മാ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് മൊ​​​​ഹ​​​​മ്മ​​​​ദ് മോ​​​​ർ​​​​സി​​​​യെ 2013ൽ ​​​​പു​​​​റ​​​​ത്താ​​​​ക്കി​​​​യ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​യെ യു​​​​എ​​​​ഇ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ക​​​​യു​​​​ണ്ടാ​​​​യി. 2014ൽ ​​യു​​എ​​ഇ​​യു​​ടെ​​കൂ​​​​ടി പ്രേ​​​​ര​​​​ണ​​​​യാ​​​​ലാ​​​​ണ് ഡേ​​​​വി​​​​ഡ് കാ​​​​മ​​​​റൂ​​​​ണി​​​​ന്‍റെ സ​​​​ർ​​​​ക്കാ​​​​ർ ബ്ര​​​​ദ​​​​ർ​​ഹു​​ഡി​​നെ​​തി​​​​രാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​നും ബ്രി​​​​ട്ടീ​​​​ഷ് മ​​​​ണ്ണി​​​​ൽ സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ അ​​​​പ്പോ​​​​ൾ​​ത​​​​ന്നെ അ​​​​വ പി​​​​ഴു​​​​തു മാ​​​​റ്റു​​​​ക​​​​യും ചെ​​​​യ്യും.

ലോ​​​​ക​​​​ത്തി​​​​ലെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച വി​​​​ദ്യാ​​​​ഭ്യാ​​​​സ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടേ​​​​തെ​​​​ന്നും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ക്ഷേ​​​​മ​​​​വും കാ​​​​മ്പ​​​​സി​​​​ൽ അ​​​​വ​​​​രു​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​വും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും യുകെ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ മു​​​​ൻ ബ്രി​​​​ട്ടീ​​​​ഷ് അം​​​​ബാ​​​​സ​​​​ഡ​​​​റു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ത്തി​​​​ൽ മു​​​​സ്‌​​ലിം ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​ന്‍റെ വി​​​​ശ്വാ​​​​സ​​സം​​​​ഹി​​​​ത​​​​ക​​​​ൾ ബ്രി​​​​ട്ടീ​​​​ഷ് മൂ​​​​ല്യ​​​​ബോ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ര​​​​ക്കു​​​​ന്ന​​​​ത​​​​ല്ലെ​​​​ങ്കി​​​​ലും നി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ത​​​​ക്ക തെ​​​​ളി​​​​വു​​​​ക​​​​ളൊ​​ന്നും ല​​​​ഭ്യ​​​​മ​​​​ല്ല. 2017ൽ ​​​​ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​ന്‍റെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ ക​​​​മ്മി​​​​റ്റി പ​​​​റ​​​​ഞ്ഞ​​​​ത് ആ ​​​​സം​​​​ഘ​​​​ട​​​​ന തീ​​​​വ്ര​​​​വാ​​​​ദ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് എ​​​​തി​​​​രാ​​​​ണെ​​​​ന്നാ​​​​ണ്. എ​​​​ന്നാ​​​​ൽ, വി​​​​വി​​​​ധ ബ്രി​​​​ട്ടീ​​​​ഷ് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും മ​​​​റി​​​​ച്ചാ​​​​ണ് ചി​​​​ന്തി​​​​ക്കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ തീ​​​​വ്ര ഇ​​​​സ്‌​​ലാ​​​​മി​​​​ക പ്ര​​​​ഭാ​​​​ഷ​​​​ക​​​​രെ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​സം​​​​ഗി​​​​പ്പി​​​​ക്കു​​​​ക​​​​യും തീ​​​​വ്ര​​​​വാ​​​​ദ​​​​ത്തി​​​​ലേ​​​​ക്ക് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്നു.

മു​​​​സ്‌​​ലിം ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡ്

1928ൽ ​​​​ഒ​​​​രു സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​നും ഇ​​​​മാ​​​​മു​​​​മാ​​​​യ ഹ​​​​സ​​​​ൻ അ​​​​ൽ-​​​​ബ​​​​ന്ന ഈ​​​​ജി​​​​പ്തി​​​​ലെ ഇ​​​​സ്മാ​​​​യി​​​​ലി​​​​യ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ സ്ഥാ​​​​പി​​​​ച്ച സു​​​​ന്നി ഇ​​​​സ്‌​​ലാ​​​​മി​​​​ക സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് മു​​​​സ്‌​​ലിം ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡ്. സാ​​​​മൂ​​​​ഹ്യ ന​​​​വോ​​​​ത്ഥാ​​​​ന​​​​വും വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും പ​​​​രോ​​​​പ​​​​കാ​​​​ര-​​​​ആ​​​​രോ​​​​ഗ്യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ബി​​​​സി​​​​ന​​​​സ് സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും ഒ​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ. ക്ര​​​​മേ​​​​ണ രാ​​​​ഷ്‌​​ട്രീ​​​​യ രം​​​​ഗ​​​​ത്തേ​​​​ക്കും ക​​​​ട​​​​ന്നു​​ക​​​​യ​​​​റി​​​​യ ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡ് കാ​​​​ലി​​​​ഫേ​​​​റ്റ് സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ശ​​​​രിയ​​​​ത്ത് രാ​​​​ജ്യനി​​​​യ​​​​മ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ‘ഉ​​​​ത്ത​​​​രം ഇ​​​​സ്‌​​ലാ​​മാ​​​​ണ്’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡാ​​ണ് ആ​​​​ദ്യം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​ന്‍റെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ വ്യാ​​​​പി​​​​ച്ചു. 2010 മു​​​​ത​​​​ൽ അ​​​​റ​​​​ബ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ട​​​​ർ​​​​ന്നു​​പി​​​​ടി​​​​ച്ച അ​​​​റ​​​​ബ് വ​​​​സ​​​​ന്തം പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​നു സ്വീ​​​​കാ​​​​ര്യ​​​​ത നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തു. 2011ൽ ​​​​ഈ​​​​ജി​​​​പ്ഷ്യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ർ വ​​​​ർ​​​​ധി​​​​ച്ച​​​​തോ​​​​തി​​​​ൽ സാ​​​​ന്നി​​​​ധ്യ​​​​മ​​​​റി​​​​യി​​​​ച്ചു. 2012ൽ ​​​​മൊ​​​​ഹ​​​​മ്മ​​​​ദ് മോ​​​​ർ​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റാ​​യെ​​​​ങ്കി​​​​ലും പി​​​​റ്റേ വ​​​​ർ​​​​ഷം സൈ​​​​ന്യം അ​​​​ദ്ദേ​​​​ഹ​​​​ത്തെ പു​​​​റ​​​​ത്താ​​​​ക്കി. ജ​​​​നാ​​​​ധി​​​​പ​​​​ത്യ മൂ​​​​ല്യ​​​​ങ്ങ​​​​ളെ മാ​​​​നി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​ഞ്ഞ​​​​തി​​​​നാ​​​​ൽ അ​​​​വ​​​​ർ​​​​ക്ക് ജ​​​​ന​​​​കീ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്നു. മാ​​​​ത്ര​​​​മ​​​​ല്ല ഈ​​​​ജി​​​​പ്തി​​​​ൽ ബ്രദർ​​​​ഹു​​​​ഡി​​​​നെ ഒ​​​​രു ഭീ​​​​ക​​​​ര പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യി മുദ്ര​​​​കു​​​​ത്തി നി​​​​രോ​​​​ധി​​​​ച്ചു; തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ സൗദി അ​​​​റേ​​​​ബ്യ​​​​യും യു​​​​എ​​​​ഇ​​യും ​​ബ​​​​ഹ​​​​റി​​​​നും റ​​​​ഷ്യ​​​​യും.

രാ​​​​ഷ്‌​​ട്രീ​​​​യാ​​​​ധി​​​​കാ​​​​രം നേ​​​​ടി ഇ​​​​സ്‌​​ലാ​​​​മി​​​​ക​​​​ഭ​​​​ര​​​​ണം സ്ഥാ​​​​പി​​​​ക്കാ​​​​ൻ അ​​​​ക്ര​​​​മം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്ന് സ്ഥാ​​​​പ​​​​ക നേ​​​​താ​​​​വാ​​​​യ ഹ​​​​സ​​​​ൻ അ​​​​ൽ-​​​​ബ​​​​ന്ന വി​​​​ശ്വ​​​​സി​​​​ച്ചി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി സാ​​​​മൂ​​​​ഹ്യ സേ​​​​വ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​മ്പോ​​​​ൾ​​​​ത​​​​ന്നെ രാ​​​​ഷ്‌​​ട്രീ​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളും അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും ചെ​​​​യ്യാ​​നും അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പ​​​​ല തീ​​​​വ്ര ഇ​​​​സ്‌​​ലാ​​​​മി​​​​ക ഗ്രൂ​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും ആ​​​​ദ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​ൽ​​നി​​​​ന്നു ക​​​​ടം​​​​കൊ​​​​ണ്ട​​​​വ​​​​യാ​​​​ണ്. ഗാ​​​​സ​​​​യി​​​​ലെ ഹ​​​​മാ​​​​സും ല​​​​ബ​​​​നോ​​​​നി​​​​ലെ ഹി​​​​സ്ബു​​​​ള്ളാ​​​​യും ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​ന്‍റെ​​​​ത​​​​ന്നെ ശാ​​​​ഖ​​​​ക​​​​ളാ​​​​യി ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്നു. അ​​​​ക്ര​​​​മ​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ത​​​​ര മ​​​​ത​​​​സ്ഥ​​​​രെ​​​​യും മി​​​​ത​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ മു​​​​സ്‌​​ലിം​​ക​​​​ളെ​​​​യും ഇ​​​​ല്ലാ​​​​യ്മ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ അ​​​​വ​​​​ർ തെ​​​​റ്റൊ​​​​ന്നും കാ​​​​ണു​​​​ന്നി​​​​ല്ല. ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡ്ത​​​​ന്നെ ആ​​​​ക്ര​​​​മ മാ​​​​ർ​​​​ഗം ഉ​​​​പേ​​​​ക്ഷി​​​​ച്ചെ​​​​ന്നും സ​​​​മാ​​​​ധാ​​​​ന​​​​പൂ​​​​ർ​​​​ണ​​​​വും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​വു​​​​മാ​​​​യ ഒ​​​​രു സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണ് ത​​​​ങ്ങ​​​​ളെ​​​​ന്നും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​മ്പോ​​​​ഴാ​​​​ണ് ഇ​​​​ത്. ഖ​​​​ത്ത​​​​റും തു​​​​ർ​​​​ക്കി​​​​യു​​​​മാ​​​​ണ് ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​നെ ഇ​​​​പ്പോ​​​​ഴും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ യു​​​​എ​​​​ഇ എ​​​​ട്ടു ബ്രി​​​​ട്ടീ​​​​ഷ് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഭീ​​​​ക​​​​ര ഗ്രൂ​​​​പ്പു​​​​ക​​​​ളാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​ടെ​​മേ​​ൽ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷം ബ്രി​​​​ട്ടീ​​​​ഷ് സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​ണ്. ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​പോ​​​​ലും നി​​​​രോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​ക​​​​ളാ​​​​യ ഈ ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ നി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ധൈ​​​​ര്യം കാ​​​​ണി​​​​ക്കാ​​​​ത്ത​​​​ത് എ​​​​ന്താ​​​​ണെ​​​​ന്ന് നൈ​​​​ജ​​​​ൽ ഫ​​​​രാ​​​​ജ് ചോ​​​​ദി​​​​ക്കു​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സ് പ​​​​റ​​​​യു​​​​ന്നു: “ഗ​​​​ൾ​​​​ഫ് മേ​​​​ഖ​​​​ല​​​​യി​​​​ലെ ഞ​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ൾ ക​​​​രു​​​​തു​​​​ന്ന​​​​ത് പാ​​​​ശ്ചാ​​​​ത്യ നാ​​​​ടു​​​​ക​​​​ളി​​​​ലെ ഇ​​​​സ്‌​​ലാ​​​​മി​​​​ക മ​​​​സ്തി​​​​ഷ്ക പ്ര​​​​ക്ഷാ​​​​ള​​​​നം വ​​​​ള​​​​രെ അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നാ​​​​ണ്”.

ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഗാ​​​​സ യു​​​​ദ്ധ​​​​ത്തി​​​​നു​​​​ശേ​​​​ഷം യൂ​​​​റോ​​​​പ്പി​​​​ലെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും വി​​​​വി​​​​ധ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റി​​​​യി​​​​രു​​​​ന്നെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ​​ത​​​​ന്നെ വ​​​​ള​​​​രെ ചെ​​​​റി​​​​യ ഒ​​​​രു ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മാ​​​​ണ് പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. അ​​​​രാ​​​​ജ​​​​ക​​​​വാ​​​​ദി​​​​ക​​​​ളും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും ഇ​​​​സ്‌​​ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​നാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഒ​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​രി​​​​ൽ അ​​​​നേ​​​​ക​​​​ർ.

ഉ​​​​ദാ​​​​ത്ത​​​​മാ​​​​യ മാ​​​​ന​​​​വി​​​​ക ജ​​​​നാ​​​​ധി​​​​പ​​​​ത്യ മൂ​​​​ല്യ​​​​ങ്ങ​​​​ൾ അ​​​​ല്ല അ​​​​വ​​​​രെ ന​​​​യി​​​​ച്ച​​​​ത് എ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ണ്. ഗാ​​​​സ​​​​യി​​​​ലെ കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രു​​​​ക​​​​ൾ വാ​​​​യി​​​​ച്ചു വി​​​​ങ്ങി​​​​പ്പൊ​​​​ട്ടു​​​​ന്ന അ​​​​വ​​​​ർ​​​​ക്ക് നൈ​​​​ജീ​​​​രി​​​​യ​​​​യി​​​​ലും ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ നോ​​​​വ ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ലും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ബോ​​​​ണ്ടി തീ​​​​ര​​​​ത്തും ഇ​​​​സ്‌​​ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​ർ കൊ​​​​ന്നു​​​​ത​​​​ള്ളി​​​​യ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പേ​​​​ര​​​​റി​​​​യി​​​​ല്ല. ഉ​​​​മ​​​​ർ ഖാ​​​​ലി​​​​ദി​​​​നു​​​​വേ​​​​ണ്ടി സ്വ​​​​ര​​​​മു​​​​യ​​​​ർ​​​​ത്തു​​​​ന്ന സൊ​​​​ഹ​​​​റ​​​​ൻ മാം​​​​ദാ​​​​നി​​​​ക്ക് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട യോ​​​​ഗേ​​​​ഷ് ച​​​​ന്ദ്ര റോ​​​​യി​​​​യു​​​​ടെ പേ​​​​ര​​​​റി​​​​യി​​​​ല്ല. ഇ​​​​തെ​​​​ന്തൊ​​​​രു ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡ് എ​​​​ന്നു നി​​​​ഷ്പ​​​​ക്ഷ​​​​മ​​​​തി​​​​ക​​​​ളാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ ചോ​​​​ദി​​​​ച്ചുപോ​​​​കും.

Tags : British universities terrorist centers

Recent News

Up