x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീഡനപർവത്തിനു ന‌‌ടുവിൽ ക്രൈസ്തവർ

ടി.എ. ജോർജ്
Published: January 18, 2026 02:00 AM IST | Updated: January 18, 2026 02:00 AM IST

ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് പ​​​​​​​ഠ​​​​​​​ന​​​​​​​റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. 2024 ഒ​​​​​​​ക്‌​​​​​​​ടോ​​​​​​​ബ​​​​​​​ർ മു​​​​​​​ത​​​​​​​ൽ 2025 സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​ർ 30 വ​​​​​​​രെ ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടും വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ആ​​​​​​​കെ 4,849 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യും മു​​​​​​​ൻ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ഇ​​​​​​​തേ കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​നെ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് 373 പേ​​​​​​​ർ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര സ​​​​​​​ന്ന​​​​​​​ദ്ധ​​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​യ ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സ് പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ട്ട വാ​​​​​​​ർ​​​​​​​ഷി​​​​​​​ക റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​തു പ്ര​​​​​​​കാ​​​​​​​രം, കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും നൈ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യി​​​​​​​ലാ​​​​​​​ണ്. സ​​​​​​​ബ്-​​​​​​​ സ​​​​​​​ഹാ​​​​​​​റ​​​​​​​ൻ ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യി​​​​​​​ലാ​​​​​​​ണ് ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​തി​​​​​​​ൽ​​​​​​​ത്ത​​​​​​​ന്നെ സു​​​​​​​ഡാ​​​​​​​ൻ, നൈ​​​​​​​ജീ​​​​​​​രി​​​​​​​യ, മാ​​​​​​​ലി എ​​​​​​​ന്നീ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണു മു​​​​​​​ന്നി​​​​​​​ൽ.

ക​​​​​​​ഴി​​​​​​​ഞ്ഞ 33 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ പീ​​​​​​​ഡ​​​​​​​ന​​​​​​​വും വി​​​​​​​വേ​​​​​​​ച​​​​​​​ന​​​​​​​വും വ​​​​​​​ർ​​​​​​​ധി​​​​​​​ച്ച​​​​​​​താ​​​​​​​യി സം​​​​​​​ഘ​​​​​​​ട​​​​​​​ന പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ശാ​​​​​​​രീ​​​​​​​രി​​​​​​​ക ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നു​​​​​​​പു​​​​​​​റ​​​​​​​മെ നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണം, സെ​​​​​​​ൻ​​​​​​​സ​​​​​​​ർ​​​​​​​ഷി​​​​​​​പ്പ്, നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലൂ​​​​​​​ടെ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​ ജീ​​​​​​​വി​​​​​​​തം നി​​​​​​​ഷേ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. എ​​​​​​​ല്ലാ പ്രൊ​​​​​​​ട്ട​​​​​​​സ്റ്റ​​​​​​​ന്‍റ് പ​​​​​​​ള്ളി​​​​​​​ക​​​​​​​ളും അ​​​​​​​ട​​​​​​​ച്ചി​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​ൾ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യു​​​​​​​ടെ കാ​​​​​​​ര്യം റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​കം പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​തു​​​​​​​മൂ​​​​​​​ലം രാ​​​​​​​ജ്യ​​​​​​​ത്തെ 75 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​വ​​​​​​​രു​​​​​​​ടെ വി​​​​​​​ശ്വാ​​​​​​​സ​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​വു​​​​​​​മാ​​​​​​​യു​​​​​​​ള്ള ബ​​​​​​​ന്ധം ന​​​​​​​ഷ്‌​​​​​​​ട​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

പീ​​​​​​​ഡ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് 38 കോടി 80 ​​​​​​​ല​​​​​​​ക്ഷം പേ​​​​​​​ർ

റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് പ്ര​​​​​​​കാ​​​​​​​രം ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടു​​​​​​​മു​​​​​​​ള്ള 38 കോടി 80 ​​​​​​​ല​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തെ​​​​​​​പ്ര​​​​​​​തി വി​​​​​​​വി​​​​​​​ധ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​രാ​​​​​​​കു​​​​​​​ന്നു. അ​​​​​​​താ​​​​​​​യ​​​​​​​ത്, ഏ​​​​​​​ഴു ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രി​​​​​​​ൽ ഒ​​​​​​​രാ​​​​​​​ൾ അ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കി​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ന്നു. ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ അ​​​​​​​ഞ്ചി​​​​​​​ലൊ​​​​​​​രാ​​​​​​​ളും ഏ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ അ​​​​​​​ഞ്ചി​​​​​​​ൽ ര​​​​​​​ണ്ടാ​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രാ​​​​​​​യ​​​​​​​തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​രാ​​​​​​​കു​​​​​​​ന്നു. റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള 50 രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 34 എ​​​​​​​ണ്ണ​​​​​​​ത്തി​​​​​​​ലും പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​ൽ വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​ രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ലൈം​​​​​​​ഗി​​​​​​​കാ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ത്തി​​​​​​​നോ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത വി​​​​​​​വാ​​​​​​​ഹ​​​​​​​ത്തി​​​​​​​നോ വി​​​​​​​ധേ​​​​​​​യ​​​​​​​രാ​​​​​​​യ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം 32 ശ​​​​​ത​​​​​മാ​​​​​നം വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു. വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ക​​​​​​​ഴി​​​​​​​ഞ്ഞ ഒ​​​​​​​രു​​​​​​​വ​​​​​​​ർ​​​​​​​ഷം 67,843 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ മ​​​​​​​ർ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​നും ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക്കും അ​​​​​​​ധി​​​​​​​ക്ഷേ​​​​​​​പ​​​​​​​ത്തി​​​​​​​നും മാ​​​​​​​ന​​​​​​​സി​​​​​​​ക​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​​ം ഇ​​​​​​​ര​​​​​​​യാ​​​​​​​യ​​​​​​​താ​​​​​​​യും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

ലോ​​​​​​​ക​​​​​​​ത്താ​​​​​​​കെ 4,712 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രെ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്തു ജ​​​​​​​യി​​​​​​​ലി​​​​​​​ല​​​​​​​ട​​​​​​​ച്ച​​​​​​​താ​​​​​​​യും 3,632 പ​​​​​​​ള്ളി​​​​​​​ക​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. 5,202 പേ​​​​​​​രെ ലൈം​​​​​​​ഗി​​​​​​​ക​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​നു വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യും ഇ​​​​​​​ത​​​​​​​ര​​​​​​​ മ​​​​​​​ത​​​​​​​സ്ഥ​​​​​​​രെ വി​​​​​​​വാ​​​​​​​ഹം ചെ​​​​​​​യ്യാ​​​​​​​ൻ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധിക്കു​​​​​ക​​​​​യും ചെ​​​​​യ്തെ​​​​​​​ന്നും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു. 25,794 ക്രൈ​​​​​​​സ്ത​​​​​​​വ ഭ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടു. പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ കാ​​​​​​​ര​​​​​​​ണം 2,24,129 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വീ​​​​​​​ടു​​​​​​​ക​​​​​​​ൾ ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് ഒ​​​​​​​ളി​​​​​​​വി​​​​​​​ൽ​​​​​​​ പോ​​​​​​​കാ​​​​​​​നോ രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് പ​​​​​​​ലാ​​​​​​​യ​​​​​​​നം ചെ​​​​​​​യ്യാ​​​​​​​നോ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത​​​​​​​രാ​​​​​​​യി. 3,302 പേ​​​​​​​രെ ത​​​​​​​ട്ടി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യി.

അ​​​​​​​രാ​​​​​​​ജ​​​​​​​ക​​​​​​​ത്വം ന​​​​​​​ട​​​​​​​മാ​​​​​​​ടു​​​​​​​ന്ന നൈ​​​​​​​ജീ​​​​​​​രി​​​​​​​യ

റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ്ര​​​​​​​ഭ​​​​​​​വ​​​​​​​കേ​​​​​​​ന്ദ്രം നൈ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യാ​​​​​​​ണ്. ലോ​​​​​​​ക​​​​​​​ത്താ​​​​​​​കെ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രി​​​​​​​ൽ 70 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ഈ ​​​​​​​ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ത്താ​​​​​​​ണ്. വി​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​നം ചെ​​​​​​​യ്ത കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ൽ ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടും ന​​​​​​​ട​​​​​​​ന്ന 4,849 കൊ​​​​​​​ല​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 3,490 എ​​​​​​​ണ്ണ​​​​​​​വും ഇ​​​​​​​വി​​​​​​​ടെ​​​​​​​യാ​​​​​​​ണു ന​​​​​​​ട​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​സ്‌​​​​​​​ലാ​​​​​​​മി​​​​​​​ക തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദം, വം​​​​​​​ശീ​​​​​​​യ-​​​​​​​മ​​​​​​​ത സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ, സം​​​​​​​ഘ​​​​​​​ടി​​​​​​​ത കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ൾ, സ്ഥാ​​​​​​​പ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ബ​​​​​​​ല​​​​​​​ഹീ​​​​​​​ന​​​​​​​ത എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ സം​​​​​​​ഗ​​​​​​​മ​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ണു നൈ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യെ​​​​​​​ന്ന് ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സ് ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടു​​​​​​​ന്നു. 2025 ജൂ​​​​​​​ണി​​​​​​​ൽ ബെ​​​​​​​നു സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ യെ​​​​​​​ൽ​​​​​​​വാ​​​​​​​ട്ട​​​​​​​യി​​​​​​​ലെ ക്രി​​​​​​​സ്ത്യ​​​​​​​ൻ ക​​​​​​​ർ​​​​​​​ഷ​​​​​​​കസ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നു​​​​​​​ നേ​​​​​​​രേ മ​​​​​​​ണി​​​​​​​ക്കൂ​​​​​​​റു​​​​​​​ക​​​​​​​ളോ​​​​​​​ളം നീ​​​​​​​ണ്ടു​​​​​​​നി​​​​​​​ന്ന ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 258 പേ​​​​​​​രാ​​​​​​​ണു കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. ഇ​​​​​​​തി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ലും സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

സു​​​​​​​ര​​​​​​​ക്ഷ ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​ത്ത സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ൾ, ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ അ​​​​​​​ഴി​​​​​​​മ​​​​​​​തി, നി​​​​​​​യ​​​​​​​മ​​​​​​​വാ​​​​​​​ഴ്ച​​​​​​​യു​​​​​​​ടെ അ​​​​​​​ഭാ​​​​​​​വം എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണ് ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​പീ​​​​​​​ഡ​​​​​​​നം വ​​​​​​​ർ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന കാ​​​​​​​ര​​​​​​​ണം. ബു​​​​​​​ർ​​​​​​​ക്കി​​​​​​​നോ ഫാ​​​​​​​സോ, മാ​​​​​​​ലി, ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക് റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക് ഓ​​​​​​​ഫ് കോം​​​​​​​ഗോ, മ​​​​​​​ധ്യ ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്, സൊ​​​​​​​മാ​​​​​​​ലി​​​​​​​യ, നൈ​​​​​​​ജ​​​​​​​ർ, മൊ​​​​​​​സാം​​​​​​​ബി​​​​​​​ക് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ ഗ്രൂ​​​​​​​പ്പു​​​​​​​ക​​​​​​​ൾ നി​​​​​​​യ​​​​​​​മ​​​​​​​രാ​​​​​​​ഹി​​​​​​​ത്യ​​​​​​​ത്തെ​​​​​​​യും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ശ്രേ​​​​​​​ണി​​​​​​​യി​​​​​​​ലെ ബ​​​​​​​ല​​​​​​​ഹീ​​​​​​​ന​​​​​​​ത​​​​​​​യെ​​​​​​​യും ചൂ​​​​​​​ഷ​​​​​​​ണം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​താ​​​​​​​യും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

 ഇ​​​​​​​ര​​​​​​​ക​​​​​​​ളി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും

വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നി​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സ് ഡ​​​​​​​യ​​​​​​​റ​​​​​​​ക്‌​​​​​​​ട​​​​​​​ർ ക്രി​​​​​​​സ്ത്യ​​​​​​​ൻ നാ​​​​​​​നി പ​​​​​​​റ​​​​​​​ഞ്ഞു. 38 കോടി 80 ​​​​​​ല​​​​​​​ക്ഷം പേ​​​​​​​രി​​​​​​​ൽ രണ്ടു കോടി ഒരു ​​​​​​ല​​​​​​​ക്ഷ​​​​​​​വും സ്ത്രീ​​​​​​​ക​​​​​​​ളും പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണ്. ഒരു കോടി 10 ​​​​​​ല​​​​​​​ക്ഷം പേ​​​​​​​ർ 15 വ​​​​​​​യ​​​​​​​സി​​​​​​​ൽ താ​​​​​​​ഴെ​​​​​​​യു​​​​​​​ള്ള കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും. ‘തീ​​​​​​​വ്രം’ എ​​​​​​​ന്നു വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ക്രി​​​​​​​സ്ത്യ​​​​​​​ൻ വി​​​​​​​രു​​​​​​​ദ്ധ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം 13ൽ​​​​​​​നി​​​​​​​ന്ന് 15 ആ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു.

സൊ​​​​​​​മാ​​​​​​​ലി​​​​​​​യ, എ​​​​​​​റിത്രി​​​​​​​യ, ലി​​​​​​​ബി​​​​​​​യ, അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​ൻ, യെ​​​​​​​മ​​​​​​​ൻ, സു​​​​​​​ഡാ​​​​​​​ൻ, മാ​​​​​​​ലി, നൈ​​​​​​​ജീ​​​​​​​രി​​​​​​​യ, പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ, ഇ​​​​​​​റാ​​​​​​​ൻ, ഇ​​​​​​​ന്ത്യ, സൗ​​​​​​​ദി അ​​​​​​​റേ​​​​​​​ബ്യ, മ്യാ​​​​​​​ൻ​​​​​​​മ​​​​​​​ർ, സി​​​​​​​റി​​​​​​​യ എ​​​​​​​ന്നി​​​​​​​വ​​​​​​​യും ഭ​​​​​​​യാ​​​​​​​ന​​​​​​​ക​​​​​​​മാ​​​​​​​യ തോ​​​​​​​തി​​​​​​​ലു​​​​​​​ള്ള ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് സി​​​​​​​റി​​​​​​​യ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് അ​​​​​​​ങ്ങേ​​​​​​​യ​​​​​​​റ്റം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​റി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

സി​​​​​​​റി​​​​​​​യ​​​​​​​യി​​​​​​​ലെ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണെ​​​​​​​ന്ന് നാ​​​​​​​നി പ​​​​​​​റ​​​​​​​ഞ്ഞു. കാ​​​​​​​ര​​​​​​​ണം, പു​​​​​​​തി​​​​​​​യ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ​​​​​​​ശ​​​​​​​ക്തി ഇ​​​​​​​പ്പോ​​​​​​​ഴും ഭാ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി ഛിന്ന​​​​​​​ഭി​​​​​​​ന്ന​​​​​​​മാ​​​​​​​ണ്. ആ​​​​​​​ലെ​​​​​​​പ്പോ​​​​​​​യി​​​​​​​ൽ സ​​​​​​​മീ​​​​​​​പ​​​​​​​ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ൾ ഇ​​​​​​​തി​​​​​​​നു തെ​​​​​​​ളി​​​​​​​വാ​​​​​​​ണ്. ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഡാ​​​​​​​റ്റ​​​​​​​യ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് സി​​​​​​​റി​​​​​​​യ​​​​​​​യി​​​​​​​ൽ മൂ​​​​ന്നു ല​​​​ക്ഷം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ മാ​​​​​​​ത്ര​​​​​​​മേ അ​​​​​​​വ​​​​​​​ശേ​​​​​​​ഷി​​​​​​​ക്കു​​​​​​​ന്നു​​​​​​​ള്ളൂ​​​​​​​വെ​​​​​​​ന്നും പ​​​​​​​ത്തു വ​​​​​​​ർ​​​​​​​ഷം മു​​​​​​​മ്പു​​​​​​​ള്ള​​​​​​​തി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു പേ​​​​​​​ർ കു​​​​​​​റ​​​​​​​ഞ്ഞെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം കു​​​​​​​റ​​​​​​​ഞ്ഞെ​​​​​​​ങ്കി​​​​​​​ലും കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചെ​​​​​​​ന്നും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ലു​​​​​​​ണ്ട്.

ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ അ​​​​​​​റ​​​​​​​സ്റ്റി​​​​​​​ലാ​​​​​​​യ​​​​​​​ത് 1,600 പേ​​​​​​​ർ

2024 ഒ​​​​​​​ക്‌​​​​​​​ടോ​​​​​​​ബ​​​​​​​റിനും 2025 സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​ർ 30നു​​​​​​​മി​​​​​​​ട​​​​​​​യി​​​​​​​ൽ ലോ​​​​​​​ക​​​​​​​ത്താ​​​​​​​കെ 4,712 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രെ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്ത് മ​​​​​​​തി​​​​​​​യാ​​​​​​​യ വി​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​യി​​​​​​​ല്ലാ​​​​​​​തെ ജ​​​​​​​യി​​​​​​​ലി​​​​​​​ല​​​​​​​ട​​​​​​​ച്ച​​​​​​​താ​​​​​​​യി റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ഇ​​​​​​​തി​​​​​​​ൽ 1,600 പേ​​​​​​​രും ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലാ​​​​​​​ണ്.

ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ ഹി​​​​​​​ന്ദു ദേ​​​​​​​ശീ​​​​​​​യ​​​​​​​ത​​​​​​​യു​​​​​​​ടെ​​​​​​​യും മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും മ​​​​​​​റ​​​​​​​വി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ അ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു. എ​​​​​​​ല്ലാ​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​വ​​​​​​​ന​​​​​​​വ​​​​​​​ന് ഇ​​​​​​​ഷ്‌​​​​​​​ട​​​​​​​മു​​​​​​​ള്ള മ​​​​​​​ത​​​​​​​ത്തി​​​​​​​ൽ വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മു​​​​​​​ണ്ടെ​​​​​​​ന്ന് ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യി​​​​​​​ൽ അ​​​​​​​സ​​​​​​​ന്ദി​​​​​​​ഗ്ധ​​​​​​​മാ​​​​​​​യി വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ലും ചി​​​​​​​ല സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​ന്ന മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ നി​​​​​​​ര​​​​​​​വ​​​​​​​ധി ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യോ ത​​​​​​​ട​​​​​​​വി​​​​​​​ലാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ന്ന് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

വീ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ൽ പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​നാ​​​​​​​യോ​​​​​​​ഗം ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ​​​​പോ​​​​​​​ലും അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രു​​​​​​​ന്ന​​​​​​​ത് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രെ ഉ​​​​​​​ദ്ദേ​​​​​​​ശി​​​​​​​ച്ചാ​​​​​​​ണെ​​​​​​​ന്നും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടു​​​​​​​ന്നു.

മു​​​​​​​ന്നി​​​​​​​ൽ ഉ​​​​​​​ത്ത​​​​​​​ര​​​​​​​കൊ​​​​​​​റി​​​​​​​യ

ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ മു​​​​​​​ന്നി​​​​​​​ൽ നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ഉ​​​​​​​ത്ത​​​​​​​ര​​​​​​​കൊ​​​​​​​റി​​​​​​​യ​​​​​​​യാ​​​​​​​ണ്. ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സി​​​​​​​ന്‍റെ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി 24-ാം ത​​​​​​​വ​​​​​​​ണ​​​​​​​യും ഈ ​​​​​​​ഏ​​​​​​​കാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​ണു ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രെ ഭ​​​​​​​യ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. സൊ​​​​​​​മാ​​​​​​​ലി​​​​​​​യ​​​​​​​യാ​​​​​​​ണു ര​​​​​​​ണ്ടാം സ്ഥാ​​​​​​​ന​​​​​​​ത്ത്. യെ​​​​​​​മ​​​​​​​ൻ, സു​​​​​​​ഡാ​​​​​​​ൻ, എ​​​​​​​റിത്രി​​​​​​​യ, സി​​​​​​​റി​​​​​​​യ, നൈ​​​​​​​ജീ​​​​​​​രി​​​​​​​യ, പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ, ലി​​​​​​​ബി​​​​​​​യ, ഇ​​​​​​​റാ​​​​​​​ൻ എ​​​​​​​ന്നീ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ പീ​​​​​​​ഡ​​​​​​​നം ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന പ​​​​​​​ത്തു രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ. 50 രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ൽ 12-ാം സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ക്കു​​​​​​​ള്ള​​​​​​​ത്.

ഉ​​​​​​​ത്ത​​​​​​​ര​​​​​​​കൊ​​​​​​​റി​​​​​​​യ​​​​​​​യി​​​​​​​ൽ ഒ​​​​​​​രാ​​​​​​​ൾ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​നാ​​​​​​​ണെ​​​​​​​ന്ന് അ​​​​​​​റി​​​​​​​ഞ്ഞാ​​​​​​​ൽ അ​​​​​​​യാ​​​​​​​ളെ​​​​​​​യും കു​​​​​​​ടും​​​​​​​ബ​​​​​​​ത്തെ​​​​​​​യും ഒ​​​​​​​ന്നു​​​​​​​കി​​​​​​​ൽ വ​​​​​​​ധ​​​​​​​ശി​​​​​​​ക്ഷ​​​​​​​യ്ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യോ ജീ​​​​​​​വി​​​​​​​താ​​​​​​​വ​​​​​​​സാ​​​​​​​നം ​​​വ​​​​​​​രെ അ​​​​​​​തി​​​​​​​ഭീ​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ ലേ​​​​​​​ബ​​​​​​​ർ ക്യാ​​​​​​​ന്പി​​​​​​​ൽ അ​​​​​​​ട​​​​​​​യ്ക്കു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്യും.

രണ്ടു കോടി 63 ​​​​​​ല​​​​​​​ക്ഷം ജ​​​​​​​ന​​​​​​​സം​​​​​​​ഖ്യ​​​​​​​യു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ത്തെ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം നാ​​​​​​​ലു ല​​​​​​​ക്ഷ​​​​​​​മാ​​​​​​​ണ്. 2020ലെ ​​​​​​​ആ​​​​​​​ന്‍റി റി​​​​​​​യാ​​​​​​​ക്‌​​​​​​​ഷ​​​​​​​ണ​​​​​​​റി തോ​​​​​​​ട്ട് നി​​​​​​​യ​​​​​​​മ​​​​​​​മ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​നാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യോ ബൈ​​​​​​​ബി​​​​​​​ൾ കൈ​​​​​​​വ​​​​​​​ശം വ​​​​​​​യ്ക്കു​​​​​​​ക​​​​​​​യോ ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത് ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​മാ​​​​​​​ണ്. രാ​​​​​​​ജ്യ​​​​​​​ത്തെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ദൈ​​​​​​​വ​​​​​​​ത്തെ ആ​​​​​​​രാ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ പാ​​​​​​​ടി​​​​​​​ല്ലെ​​​​​​​ന്നും കിം ​​​​​​​ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തെ മാ​​​​​​​ത്ര​​​​​​​മേ ആ​​​​​​​രാ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ പാ​​​​​​​ടു​​​​​​​ള്ളൂ​​​​​​​ എ​​​​​​​ന്നു​​​​​​​മാ​​​​​​​ണ് അ​​​​​​​ലി​​​​​​​ഖി​​​​​​​ത നി​​​​​​​യ​​​​​​​മം. എ​​​​​​​ങ്കി​​​​​​​ലും ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക​​​​​​​ളും പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​ക​​​ളും വ​​​​​​​ക​​​​​​​വ​​​​​​​യ്ക്കാ​​​​​​​തെ ര​​​​​​​ഹ​​​​​​​സ്യ​​​​​​​മാ​​​​​​​യി അ​​​​​​​വി​​​​​​​ടെ സ​​​​​​​ഭ വ​​​​​​​ള​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് ഓ​​​​​​​പ്പ​​​​​​​ണ്‍ ഡോ​​​​​​​ർ​​​​​​​സി​​​​​​​ന്‍റെ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

ചൈ​​​​​​​ന​​​​​​​യി​​​​​​​ലും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ ഭ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് വി​​​​​​​ശ്വാ​​​​​​​സം കാ​​​​​​​ത്തു​​​​​​​സൂ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​മ​​​​​​​തം സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നു ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​തി​​​​​​​നാ​​​​​​​ൽ​​​​​​ത്ത​​​​​​​ന്നെ അ​​​​​​​തു ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി നി​​​​​​​യ​​​​​​​ന്ത്രി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തും ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തും അ​​​​​​​നി​​​​​​​വാ​​​​​​​ര്യ​​​​​​​മാ​​​​​​​ണെ​​​​​​​ന്നു​​​​മു​​​​ള്ള നി​​​​​​​ല​​​​​​​പാ​​​​​​​ടാ​​​​​​​ണു ചൈ​​​​​​​നീ​​​​​​​സ് ക​​​​​​​മ്യൂ​​​​​​​ണി​​​​​​​സ്റ്റ് പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യു​​​​​​​ടേ​​​​​​​ത്. എ​​​​​​​ങ്കി​​​​​​​ലും സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ക​​​​​​​ടു​​​​​​​ത്ത നി​​​​​​​ബ​​​​​​​ന്ധ​​​​​​​ന​​​​​​​ക​​​​​​​ളോ​​​​​​​ടെ സ​​​​​​​ഭ​​​​​​​യ്ക്ക് പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നാ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ണ്ട്. പ​​​​​​​ള്ളി​​​​​​​ക​​​​​​​ൾ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ൽ ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ർ ചെ​​​​​​​യ്യ​​​​​​​ണം.

പ​​​​​​​ള്ളി​​​​​​​ക​​​​​​​ളി​​​​​​​ൽ പോ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രെ ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം സ​​​​​​​ദാ നി​​​​​​​രീ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്നു. വൈ​​​​​​​ദി​​​​​​​ക​​​​​​​ർ എ​​​​​​​ന്താ​​​​​​​ണു പ്ര​​​​​​​സം​​​​​​​ഗി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തെ​​​​​​​ന്ന് ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​മാ​​​​​​​ണു തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. 18 വ​​​​​​​യ​​​​​​​സി​​​​​​​ൽ താ​​​​​​​ഴെ​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​ർ​​​​​​​ക്ക് പ​​​​​​​ള്ളി​​​​​​​ക​​​​​​​ളി​​​​​​​ൽ പോ​​​​​​​കാ​​​​​​​ൻ അ​​​​​​​നു​​​​​​​വാ​​​​​​​ദ​​​​​​​വു​​​​​​​മി​​​​​​​ല്ല. ഒ​​​​​​​രു​​​​​​​ഭാ​​​​​​​ഗ​​​​​​​ത്ത് നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​മു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ൽ മ​​​​​​​റു​​​​​​​ഭാ​​​​​​​ഗ​​​​​​​ത്ത് ര​​​​​​​ഹ​​​​​​​സ്യ​​​​​​​മാ​​​​​​​യി രാ​​​​​​​ജ്യ​​​​​​​ത്ത് ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം വ​​​​​​​ർ​​​​​​​ധി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​ണ്.

Tags : Christians persecution attacks increasing World

Recent News

Up