x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിദാരിദ്ര്യം നീക്കി നവകേരളത്തിലേക്ക്

പിണറായി വിജയൻ, മുഖ്യമന്ത്രി
Published: October 31, 2025 11:05 PM IST | Updated: October 31, 2025 11:08 PM IST

കേ​​​​​​​​ര​​​​​​​​ള സം​​​​​​​​സ്ഥാ​​​​​​​​നം രൂ​​​​​​​​പീ​​​​​​​​കൃ​​​​​​​​ത​​​​​​​​മാ​​​​​​​​യി​​​​​​​​ട്ട് ഇ​​​​​​​​ന്ന് 69 വ​​​​​​​​ര്‍ഷം പൂ​​​​​​​​ര്‍ത്തി​​​​​​​​യാ​​​​​​​​വു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. വി​​​​​​​​സ്തൃ​​​​​​​​തി​​​​​​​​യി​​​​​​​​ല്‍ ചെ​​​​​​​​റി​​​​​​​​യ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പ​​​​​​​​ട്ടി​​​​​​​​ക​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലും ലോ​​​​​​​​ക​​​​​​​​മാ​​​​​​​​കെ ശ്ര​​​​​​​​ദ്ധി​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​ട്ട​​​​​​​​ന​​​​​​​​വ​​​​​​​​ധി നേ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ള്‍ സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​ക്കാ​​​​​​​​ന്‍ ന​​​​​​​​മു​​​​​​​​ക്കു ക​​​​​​​​ഴി​​​​​​​​ഞ്ഞു. അ​​​​​​​​തി​​​​​​​​ലേ​​​​​​​​റ്റ​​​​​​​​വും പ്ര​​​​​​​​ധാ​​​​​​​​ന നേ​​​​​​​​ട്ട​​​​​​​​വു​​​​​​​​മാ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ ലോ​​​​​​​​ക​​​​​​​​മാ​​​​​​​​കെ മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​ക​​​​​​​​ള്‍ കേ​​​​​​​​ര​​​​​​​​ള​​​​​​​​പ്പി​​​​​​​​റ​​​​​​​​വി ആ​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

ഭാ​​​​​​​​ഷാ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ സം​​​​​​​​സ്ഥാ​​​​​​​​നം രൂ​​​​​​​​പം​​​​​​​​കൊ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ന്‍റെ ഓ​​​​​​​​ര്‍മ പു​​​​​​​​തു​​​​​​​​ക്കു​​​​​​​​ന്ന ഈ ​​​​​​​​വേ​​​​​​​​ള​​​​​​​​യി​​​​​​​​ല്‍, ച​​​​​​​​രി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ല്‍ സു​​​​​​​​വ​​​​​​​​ര്‍ണ ലി​​​​​​​​പി​​​​​​​​ക​​​​​​​​ളാ​​​​​​​​ല്‍ എ​​​​​​​​ഴു​​​​​​​​തി​​​​​​​​ച്ചേ​​​​​​​​ര്‍ക്കേ​​​​​​​​ണ്ട ഒ​​​​​​​​രു സു​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​കൂ​​​​​​​​ടി ഇ​​​​​​​​ന്നു കേ​​​​​​​​ര​​​​​​​​ളം സാ​​​​​​​​ക്ഷ്യം വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. ‘അ​​​​​​​​തി​​​​​​​​ദാ​​​​​​​​രി​​​​​​​​ദ്ര്യ​​​​​​​​മു​​​​​​​​ക്ത സം​​​​​​​​സ്ഥാ​​​​​​​​നം’ എ​​​​​​​​ന്ന പ​​​​​​​​ദ​​​​​​​​വി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു കേ​​​​​​​​ര​​​​​​​​ളം ഉ​​​​​​​​യ​​​​​​​​രു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. വെ​​​​​​​​റും ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ നേ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ന​​​​​​​​പ്പു​​​​​​​​റം, ക​​​​​​​​ഴി​​​​​​​​ക്കാ​​​​​​​​ന്‍ ഭ​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത, താ​​​​​​​​മ​​​​​​​​സി​​​​​​​​ക്കാ​​​​​​​​ന്‍ വീ​​​​​​​​ടി​​​​​​​​ല്ലാ​​​​​​​​ത്ത, സൗ​​​​​​​​ജ​​​​​​​​ന്യ ചി​​​​​​​​കി​​​​​​​​ത്സ ല​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​ത്ത ഒ​​​​​​​​രാ​​​​​​​​ള്‍പോ​​​​​​​​ലും ഈ ​​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലി​​​​​​​​ല്ല എ​​​​​​​​ന്ന് ഉ​​​​​​​​റ​​​​​​​​പ്പു​​​​​​​​വ​​​​​​​​രു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ഈ ​​​​​​​​പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​നം. ലോ​​​​​​​​ക​​​​​​​​മാ​​​​​​​​കെ​​​​​​​​യു​​​​​​​​ള്ള മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​ക​​​​​​​​ള്‍ക്ക് അ​​​​​​​​ഭി​​​​​​​​മാ​​​​​​​​നി​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന ഒ​​​​​​​​രു മാ​​​​​​​​ന​​​​​​​​വി​​​​​​​​ക മാ​​​​​​​​തൃ​​​​​​​​ക​​​​​​​​യാ​​​​​​​​ണി​​​​​​​​ത്.

2021ല്‍ ​​​​​​​​അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ല്‍ വ​​​​​​​​ന്ന ഇ​​​​​​​​ട​​​​​​​​തു​​​​​​​​പ​​​​​​​​ക്ഷ ജ​​​​​​​​നാ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ മു​​​​​​​​ന്ന​​​​​​​​ണി സ​​​​​​​​ര്‍ക്കാ​​​​​​​​രി​​​​​​​​ന്‍റെ ആ​​​​​​​​ദ്യ മ​​​​​​​​ന്ത്രി​​​​​​​​സ​​​​​​​​ഭാ യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ല്‍ത്ത​​​​​​​​ന്നെ എ​​​​​​​​ടു​​​​​​​​ത്ത തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​താ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​തി​​​​​​​​ദാ​​​​​​​​രി​​​​​​​​ദ്ര്യ നി​​​​​​​​ര്‍മാ​​​​​​​​ര്‍ജ​​​​​​​​നം. അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ​​​​​​​​ത്തി ര​​​​​​​​ണ്ട് മാ​​​​​​​​സ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ല്‍ത്ത​​​​​​​​ന്നെ ഇ​​​​​​​​തി​​​​​​​​നു​​​​​​​​ള്ള ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ള്‍ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ചു. 1,032 ത​​​​​​​​ദ്ദേ​​​​​​​​ശ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി 64,006 കു​​​​​​​​ടും​​​​​​​​ബ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി 1,03,099 വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളെ​​​​​​​​യാ​​​​​​​​ണ് ആ​​​​​​​​ഹാ​​​​​​​​രം, ആ​​​​​​​​രോ​​​​​​​​ഗ്യം, വാ​​​​​​​​സ​​​​​​​​സ്ഥ​​​​​​​​ലം, വ​​​​​​​​രു​​​​​​​​മാ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യെ ക്ലേ​​​​​​​​ശ​​​​​​​​ഘ​​​​​​​​ട​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്കി ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. ആ ​​​​​​​​കു​​​​​​​​ടും​​​​​​​​ബ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യും ആ ​​​​​​​​വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ളെ​​​​​​​​യു​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​പ്പോ​​​​​​​​ള്‍ അ​​​​​​​​തി​​​​​​​​ദാ​​​​​​​​രി​​​​​​​​ദ്ര്യ​​​​​​​​ത്തി​​​​​​​​ല്‍നി​​​​​​​​ന്നു മോ​​​​​​​​ചി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

കേ​​​​​​​​വ​​​​​​​​ലം സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക​​​​​​​​സ​​​​​​​​ഹാ​​​​​​​​യം ന​​​​​​​​ല്‍കു​​​​​​​​ന്ന ഒ​​​​​​​​രു ക്ഷേ​​​​​​​​മ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യ​​​​​​​​ല്ല അ​​​​​​​​തി​​​​​​​​ദാ​​​​​​​​രി​​​​​​​​ദ്ര്യ നി​​​​​​​​ര്‍മാ​​​​​​​​ര്‍ജ​​​​​​​ന ദൗ​​​​​​​​ത്യം. മ​​​​​​​​റി​​​​​​​​ച്ച്, ദാ​​​​​​​​രി​​​​​​​​ദ്ര്യ​​​​​​​​ത്തെ അ​​​​​​​​തി​​​​​​​​ന്‍റെ എ​​​​​​​​ല്ലാ രൂ​​​​​​​​പ​​​​​​​​ത്തി​​​​​​​​ലും നി​​​​​​​​ര്‍വ​​​​​​​ചി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ഉ​​​​​​​​ന്മൂ​​​​​​​​ല​​​​​​​​നം ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്ത ഒ​​​​​​​​രു സ​​​​​​​​മ​​​​​​​​ഗ്ര ജ​​​​​​​​ന​​​​​​​​കീ​​​​​​​​യ മു​​​​​​​​ന്നേ​​​​​​​​റ്റ​​​​​​​​മാ​​​​​​​​ണി​​​​​​​​ത്. ദാ​​​​​​​​രി​​​​​​​​ദ്ര്യ​​​​​​​​ത്തെ വ​​​​​​​​രു​​​​​​​​മാ​​​​​​​​നം എ​​​​​​​​ന്ന ഒ​​​​​​​​റ്റ അ​​​​​​​​ള​​​​​​​​വു​​​​​​​​കോ​​​​​​​​ലി​​​​​​​​ല്‍ ഒ​​​​​​​​തു​​​​​​​​ക്കാ​​​​​​​​തെ, വി​​​​​​​​ശ​​​​​​​​പ്പ്, രോ​​​​​​​​ഗം, ഭ​​​​​​​​വ​​​​​​​​നം, തൊ​​​​​​​​ഴി​​​​​​​​ല്‍ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക​​​​​​​​വും ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​പ​​​​​​​​ര​​​​​​​​വു​​​​​​​​മാ​​​​​​​​യ നി​​​​​​​​ര​​​​​​​​വ​​​​​​​​ധി മാ​​​​​​​​ന​​​​​​​​ദ​​​​​​​​ണ്ഡ​​​​​​​​ങ്ങ​​​​​​​​ള്‍ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി ഏ​​​​​​​​റ്റ​​​​​​​​വും ദു​​​​​​​​ര്‍ബ​​​​​​​​ല​​​​​​​​രാ​​​​​​​​യ 64,006 കു​​​​​​​​ടും​​​​​​​​ബ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യാ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ളം ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. ഈ ​​​​​​​​ഓ​​​​​​​​രോ കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തി​​​​​​​​നും അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ പ്ര​​​​​​​​ത്യേ​​​​​​​​ക സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ള്‍ക്ക​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് മൈ​​​​​​​​ക്രോ​​​​​​​​പ്ലാ​​​​​​​​നു​​​​​​​​ക​​​​​​​​ള്‍ ത​​​​​​​​യാറാ​​​​​​​​ക്കി. അ​​​​​​​​വ​​​​​​​​ര്‍ക്കെ​​​​​​​​ല്ലാം ഭ​​​​​​​​ക്ഷ​​​​​​​​ണം, ആ​​​​​​​​രോ​​​​​​​​ഗ്യ പ​​​​​​​​രി​​​​​​​​ര​​​​​​​​ക്ഷ, സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത ഭ​​​​​​​​വ​​​​​​​​നം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യ്ക്കു​​​​​​​​ പു​​​​​​​​റ​​​​​​​​മെ സ്ഥി​​​​​​​​ര​​​​​​​​വ​​​​​​​​രു​​​​​​​​മാ​​​​​​​​നം ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ഉ​​​​​​​​പ​​​​​​​​ജീ​​​​​​​​വ​​​​​​​​ന മാ​​​​​​​​ര്‍ഗ​​​​​​​​ങ്ങ​​​​​​​​ളും മൈ​​​​​​​​ക്രോ​​​​​​​​പ്ലാ​​​​​​​​നു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ ഉ​​​​​​​​ള്‍പ്പെ​​​​​​​​ടു​​​​​​​​ത്തി.

സാ​​​​​​​​മൂ​​​​​​​​ഹ്യ​​​​​​​​സു​​​​​​​​ര​​​​​​​​ക്ഷാ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍പോ​​​​​​​​ലും ഉ​​​​​​​​ള്‍പ്പെ​​​​​​​​ടാ​​​​​​​​തെ പോ​​​​​​​​യ ഏ​​​​​​​​റ്റ​​​​​​​​വും അ​​​​​​​​രി​​​​​​​​കു​​​​​​​​വ​​​​​​​​ത്ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​രെ ചേ​​​​​​​​ര്‍ത്തു​​​​​​​​നി​​​​​​​​ര്‍ത്തി​​​​​​​​ക്കൊ​​​​​​​​ണ്ടു​​​​​​​​ള്ള ഈ ​​​​​​​​സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി, ന​​​​​​​​വ​​​​​​​​കേ​​​​​​​​ര​​​​​​​​ളം മു​​​​​​​​ന്നോ​​​​​​​​ട്ടു​​​​​​​​വ​​​​​​​യ്​​​​​​​​ക്കു​​​​​​​​ന്ന മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക​​​​​​​​വും സ​​​​​​​​മ​​​​​​​​ഗ്ര​​​​​​​​വു​​​​​​​​മാ​​​​​​​​യ വി​​​​​​​​ക​​​​​​​​സ​​​​​​​​ന കാ​​​​​​​​ഴ്ച​​​​​​​​പ്പാ​​​​​​​​ടി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ​​​​​​​​യാ​​​​​​​​ണ്.

സ്വാ​​​ഭാ​​​വി​​​ക തു​​​ട​​​ർ​​​ച്ച

ക​​​​​​​​ഴി​​​​​​​​ഞ്ഞ ഒ​​​​​​​​രു പ​​​​​​​​തി​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ലേ​​​​​​​​റെ​​​​​​​​യാ​​​​​​​​യി നാം ​​​​​​​​ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന ന​​​​​​​​വ​​​​​​​​കേ​​​​​​​​ര​​​​​​​​ള നി​​​​​​​​ര്‍മാ​​​​​​​​ണ പ്ര​​​​​​​​ക്രി​​​​​​​​യ​​​​​​​​യു​​​​​​​​ടെ സ്വാ​​​​​​​​ഭാ​​​​​​​​വി​​​​​​​​ക​​​​​​​​മാ​​​​​​​​യ തു​​​​​​​​ട​​​​​​​​ര്‍ച്ച​​​​​​​​യാ​​​​​​​​ണ് അ​​​​​​​​തി​​​​​​​​ദാ​​​​​​​​രി​​​​​​​​ദ്ര്യ നി​​​​​​​​ര്‍മാ​​​​​​​​ര്‍ജ​​​​​​​ന നേ​​​​​​​​ട്ടം. വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സം, ആ​​​​​​​​രോ​​​​​​​​ഗ്യം, ഭ​​​​​​​​വ​​​​​​​​നം, പ​​​​​​​​ശ്ചാ​​​​​​​​ത്ത​​​​​​​​ല സൗ​​​​​​​​ക​​​​​​​​ര്യ വി​​​​​​​​ക​​​​​​​​സ​​​​​​​​നം എ​​​​​​​​ന്നീ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ പ്ര​​​​​​​​ധാ​​​​​​​​ന മി​​​​​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണു കേ​​​​​​​​ര​​​​​​​​ളം സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക​​​​​​​​വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ കു​​​​​​​​തി​​​​​​​​ച്ചു​​​​​​​​ചാ​​​​​​​​ട്ടം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. പൊ​​​​​​​​തു​​​​​​​​വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ യ​​​​​​​​ജ്ഞം വ​​​​​​​​ഴി പൊ​​​​​​​​തു​​​​​​​​വി​​​​​​​​ദ്യാ​​​​​​​​ല​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളെ ലോ​​​​​​​​കോ​​​​​​​​ത്ത​​​​​​​​ര നി​​​​​​​​ല​​​​​​​​വാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് ഉ​​​​​​​​യ​​​​​​​​ര്‍ത്തി. ആ​​​​​​​​ര്‍ദ്രം പ​​​​​​​​ദ്ധ​​​​​​​​തി വ​​​​​​​​ഴി പ്രാ​​​​​​​​ഥ​​​​​​​​മി​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ള്‍ മു​​​​​​​​ത​​​​​​​​ല്‍ മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ല്‍ കോ​​​​​​​​ളേ​​​​​​​​ജു​​​​​​​​ക​​​​​​​​ള്‍ വ​​​​​​​​രെ ശ​​​​​​​​ക്തി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​ക്കൊ​​​​​​​​ണ്ട് സ​​​​​​​​മ​​​​​​​​ഗ്ര​​​​​​​​മാ​​​​​​​​യ ആ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​ പ​​​​​​​​രി​​​​​​​​ര​​​​​​​​ക്ഷ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കി. പ്രാ​​​​​​​​ഥ​​​​​​​​മി​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളെ കു​​​​​​​​ടും​​​​​​​​ബാ​​​​​​​​രോ​​​​​​​​ഗ്യ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ര്‍ത്തി. ന​​​​​​​​മ്മു​​​​​​​​ടെ നെ​​​​​​​​ല്‍വ​​​​​​​​യ​​​​​​​​ലു​​​​​​​​ക​​​​​​​​ളും ജ​​​​​​​​ലാ​​​​​​​​ശ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളും വീ​​​​​​​​ണ്ടെ​​​​​​​​ടു​​​​​​​​ത്തു. ഹ​​​​​​​​രി​​​​​​​​ത​​​​​​​​കേ​​​​​​​​ര​​​​​​​​ളം പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​മ്മു​​​​​​​​ടെ നാ​​​​​​​​ടി​​​​​​​ന്‍റെ ഹ​​​​​​​​രി​​​​​​​​താ​​​​​​​​ഭ​​​​​​​​യാ​​​​​​​​കെ തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും ന​​​​​​​​ട​​​​​​​​പ​​​​​​​​ടി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു.

ലൈ​​​​​​​​ഫ് മി​​​​​​​​ഷ​​​​​​​​ന്‍ ല​​​​​​​​ക്ഷ​​​​​​​​ക്ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് കു​​​​​​​​ടും​​​​​​​​ബ​​​​​​​​ങ്ങ​​​​​​​​ള്‍ക്ക് സ്വ​​​​​​​​ന്ത​​​​​​​​മാ​​​​​​​​യി ഒ​​​​​​​​രി​​​​​​​​ടം എ​​​​​​​​ന്ന സ്വ​​​​​​​​പ്നം യാ​​​​​​​​ഥാ​​​​​​​​ര്‍ഥ്യ​​​​​​​മാ​​​​​​​​ക്കി. അ​​​​​​​​ഞ്ച് ല​​​​​​​​ക്ഷ​​​​​​​​ത്തോ​​​​​​​​ളം വീ​​​​​​​​ടു​​​​​​​​ക​​​​​​​​ള്‍ ന​​​​​​​​ല്‍കി. ഒ​​​​​​​​ന്ന​​​​​​​​ര ല​​​​​​​​ക്ഷ​​​​​​​​ത്തോ​​​​​​​​ളം വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ നി​​​​​​​​ര്‍മാ​​​​​​​​ണം പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. 62 ല​​​​​​​​ക്ഷം പേ​​​​​​​​ര്‍ക്കാ​​​​​​​​ണ് പ്ര​​​​​​​​തി​​​​​​​​മാ​​​​​​​​സം 1,600 രൂ​​​​​​​​പാ വീ​​​​​​​​തം മു​​​​​​​​ട​​​​​​​​ങ്ങാ​​​​​​​​തെ ക്ഷേ​​​​​​​​മ പെ​​​​​​​​ന്‍ഷ​​​​​​​​നു​​​​​​​​ക​​​​​​​​ള്‍ ന​​​​​​​​ല്‍കി​​​​​​​​വ​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​ന്നു മു​​​​​​​​ത​​​​​​​​ല്‍ അ​​​​​​​​ത് 2,000 രൂ​​​​​​​​പ​​​​​​​​യാ​​​​​​​​യി വ​​​​​​​​ര്‍ധി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. കു​​​​​​​​ടി​​​​​​​ശി​​​​​​​ക വ​​​​​​​​രു​​​​​​​​ത്താ​​​​​​​​തെ ഇ​​​​​​​​ത്ര​​​​​​​​യും പേ​​​​​​​​ര്‍ക്ക് ഇ​​​​​​​​ത്ര​​​​​​​​യും ഉ​​​​​​​​യ​​​​​​​​ര്‍ന്ന തു​​​​​​​​ക ക്ഷേ​​​​​​​​മ പെ​​​​​​​​ന്‍ഷ​​​​​​​​നാ​​​​​​​​യി ന​​​​​​​​ല്‍കു​​​​​​​​ന്ന ഏ​​​​​​​​റ്റ​​​​​​​​വും മി​​​​​​​​ക​​​​​​​​ച്ച സാ​​​​​​​​മൂ​​​​​​​​ഹ്യ സു​​​​​​​​ര​​​​​​​​ക്ഷാ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ള്ള ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ ഒ​​​​​​​​രേ​​​​​​​​യൊ​​​​​​​​രു സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ന്നു കേ​​​​​​​​ര​​​​​​​​ളം മാ​​​​​​​​റി.

പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ

നി​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ ന​​​​​​​​ട​​​​​​​​ന്നു​​​​​​​​വ​​​​​​​​രു​​​​​​​​ന്ന ക്ഷേ​​​​​​​​മപ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ള്‍ക്കു​​​​​​​​ പു​​​​​​​​റ​​​​​​​​മേ ചി​​​​​​​​ല പു​​​​​​​​തി​​​​​​​​യ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ള്‍ക്ക് സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ തു​​​​​​​​ട​​​​​​​​ക്ക​​​​​​​​മി​​​​​​​​ടു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. ഇ​​​​​​​​തി​​​​​​​​ലേ​​​​​​​​റ്റ​​​​​​​​വും പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ് സ്ത്രീ​​​​​​​​സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യ്ക്കാ​​​​​​​​യി ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന പെ​​​​​​​​ന്‍ഷ​​​​​​​​ന്‍ പ​​​​​​​​ദ്ധ​​​​​​​​തി. 35 മു​​​​​​​​ത​​​​​​​​ല്‍ 60 വ​​​​​​​​യ​​​​​​​​സ്‌​​​​​​​​ വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള, നി​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ ഏ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ലും സാ​​​​​​​​മൂ​​​​​​​​ഹ്യക്ഷേ​​​​​​​​മ പെ​​​​​​​​ന്‍ഷ​​​​​​​​ന്‍ ല​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​ത്ത എഎവൈ (​​​​​​​​മ​​​​​​​​ഞ്ഞ​​​​​​​​ക്കാ​​​​​​​​ര്‍ഡ്), പിഎ​​​​​​​​ച്ച്എ​​​​​​​​ച്ച് (മു​​​​​​​​ന്‍ഗ​​​​​​​​ണ​​​​​​​​നാ വി​​​​​​​​ഭാ​​​​​​​​ഗം പി​​​​​​​​ങ്ക് കാ​​​​​​​​ര്‍ഡ്) വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ല്‍പ്പെ​​​​​​​​ട്ട സ്ത്രീ​​​​​​​​ക​​​​​​​​ള്‍ക്ക് പ്ര​​​​​​​​തി​​​​​​​​മാ​​​​​​​​സം 1,000 രൂ​​​​​​​​പ വീ​​​​​​​​തം ന​​​​​​​​ല്‍കും. 31.34 ല​​​​​​​​ക്ഷം സ്ത്രീ​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഈ ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഗു​​​​​​​​ണ​​​​​​​​ഭോ​​​​​​​​ക്താ​​​​​​​​ക്ക​​​​​​​​ള്‍. വി​​​​​​​​ദ്യാ​​​​​​​​ര്‍ഥി​​​​​​​ക​​​​​​​​ള്‍ക്ക് മി​​​​​​​​ക​​​​​​​​ച്ച ജോ​​​​​​​​ലി ല​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​ന്‍ സ്റ്റൈ​​​​​​​​പ്പ​​​​​​​​ന്‍റ് അ​​​​​​​​ഥ​​​​​​​​വാ സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സ​​​​​​​​ഹാ​​​​​​​​യം ന​​​​​​​​ല്‍കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​യി ക​​​​​​​​ണ​​​​​​​​ക്‌​​​​​​​ട് ടു ​​​​​​​​വ​​​​​​​​ര്‍ക്ക് സ്കോ​​​​​​​​ള​​​​​​​​ര്‍ഷി​​​​​​​​പ്പ് എ​​​​​​​​ന്ന പേ​​​​​​​​രി​​​​​​​​ല്‍ ഒ​​​​​​​​രു പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യും ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. 18 മു​​​​​​​​ത​​​​​​​​ല്‍ 30 വ​​​​​​​​യ​​​​​​​​​സ് വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള യു​​​​​​​​വ​​​​​​​​തി / യു​​​​​​​​വാ​​​​​​​​ക്ക​​​​​​​​ള്‍ക്ക് പ്ര​​​​​​​​തി​​​​​​​​മാ​​​​​​​​സം 1,000 രൂ​​​​​​​​പാ വീ​​​​​​​​തം ഇ​​​​​​​​തു​​​​​​​​വ​​​​​​​​ഴി ധ​​​​​​​​ന​​​​​​​​സ​​​​​​​​ഹാ​​​​​​​​യം ല​​​​​​​​ഭി​​​​​​​​ക്കും.

കേ​​​​​​​​ര​​​​​​​​ള​​​​ത്തി​​​​ലെ എ​​​​​​​ട്ട് സ​​​​​​​​ര്‍വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല​​​​​​​​ക​​​​​​​​ള്‍ക്കും 359 കോ​​​​​​​​ള​​​​​​​​ജു​​​​​​​​ക​​​​​​​​ള്‍ക്കും നാ​​​​​​​​ക് അ​​​​​​​​ക്ര​​​​​​​​ഡി​​​​​​​​റ്റേ​​​​​​​​ഷ​​​​​​​​ന്‍ ല​​​​​​​​ഭി​​​​​​​​ച്ചു. ഇ​​​​​​​​തി​​​​​​​​ല്‍ 82 കോ​​​​​​​​ള​​​​​​​​ജു​​​​​​​​ക​​​​​​​​ള്‍ക്ക് ക​​​​​​​​ഴി​​​​​​​​ഞ്ഞ ര​​​​​​​​ണ്ട് വ​​​​​​​​ര്‍ഷ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ലാ​​​​​​​​ണ് ഇ​​​​​​​​തു ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​ത്. മി​​​​​​​​ക​​​​​​​​ച്ച കോ​​​​​​​​ള​​​​​​​​ജു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ആ​​​​​​​​ദ്യ​​​​​​​​ത്തെ നൂ​​​​​​​​റ് റാ​​​​​​​​ങ്കി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ല്‍ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ 16 കോ​​​​​​​​ള​​​​​​​ജു​​​​​​​​ക​​​​​​​​ളു​​​​​​​​ണ്ട്. അ​​​​​​​​വ​​​​​​​​യി​​​​​​​​ല്‍ നാ​​​​​​​​ലെ​​​​​​​​ണ്ണം സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ കോ​​​​​​​​ള​​​​​​​ജു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്.

2016ല്‍ ​​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ വ്യാ​​​​​​​​വ​​​​​​​​സാ​​​​​​​​യി​​​​​​​​ക വ​​​​​​​​ള​​​​​​​​ര്‍ച്ച 12 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്, ഇ​​​​​​​​ന്ന് 17 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ര്‍ന്നു. മാ​​​​​​​​നു​​​​​​​​ഫാ​​​​​​​​ക്ച​​​​​​​​റിം​​​​​​​​ഗ് സെ​​​​​​​​ക്റ്റ​​​​​​​​റി​​​​​​​​ന്‍റെ സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന 2016 ല്‍ 9.8% ​​​​​​​​ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​ന്ന​​​​​​​​ത് 14 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ്. ഈ​​​​​​​​സ് ഓ​​​​​​​​ഫ് ഡൂ​​​​​​​​യിം​​​​​​​​ഗ് ബി​​​​​​​​സി​​​​​​​​ന​​​​​​​​​സി​​​​​​​​ല്‍ രാ​​​​​​​​ജ്യ​​​​​​​​ത്ത് ഒ​​​​​​​​ന്നാം​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് കേ​​​​​​​​ര​​​​​​​​ളം എ​​​​​​​​ത്തു​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യെ വ​​​​​​​​ള​​​​​​​​ര്‍ത്തി. സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ ന​​​​​​​​ട​​​​​​​​പ്പാ​​​​​​​​ക്കി​​​​​​​​യ കെ ​​​​​​​​സ്വി​​​​​​​​ഫ്റ്റ് എ​​​​​​​​ന്ന സിം​​​​​​​​ഗി​​​​​​​​ള്‍ വി​​​​​​​​ന്‍ഡോ ക്ലി​​​​​​​​യ​​​​​​​​റ​​​​​​​​ന്‍സ് സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​യും വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​നാ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും ഒ​​​​​​​​ക്കെ ഫ​​​​​​​​ല​​​​​​​​മാ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​നേ​​​​​​​​ട്ടം ന​​​​​​​​മു​​​​​​​​ക്ക് സാ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​യ​​​​​​​​ത്.

സം​​​​​​​​രം​​​​​​​​ഭ​​​​​​​​കവ​​​​​​​​ര്‍ഷം പ​​​​​​​​ദ്ധ​​​​​​​​തി

സം​​​​​​​​രം​​​​​​​​ഭ​​​​​​​​കവ​​​​​​​​ര്‍ഷം പ​​​​​​​​ദ്ധ​​​​​​​​തി​​​യു​​​ടെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ 3,56,016 സം​​​​​​​​രം​​​​​​​​ഭ​​​​​​​​ങ്ങ​​​​​​​​ള്‍ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ചു. 22,900 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യു​​​​​​​​ടെ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​വും 7,56,508 തൊ​​​​​​​​ഴി​​​​​​​​ല​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും സൃ​​​​​​​​ഷ്‌​​​​​​​ടി​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു. ഇ​​​​​​​​തി​​​​​​​​ല്‍ ഒ​​​​​​​​രു ല​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ല​​​​​​​​ധി​​​​​​​​കം സം​​​​​​​​രം​​​​​​​​ഭ​​​​​​​​ങ്ങ​​​​​​​​ള്‍ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച​​​​​​​​ത് വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളാ​​​​​​​​ണെ​​​​​​​​ന്ന​​​​​​​​ത് പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ മാ​​​​​​​​റ്റു​​​​​​​​കൂ​​​​​​​​ട്ടു​​​​​​​​ന്നു.

ഇ​​​​​​​​പ്പോ​​​​​​​​ള്‍ സം​​​​​​​​രം​​​​​​​​ഭ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണം നാ​​​​​​​​ലു ല​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് എ​​​​​​​​ത്തു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.ക​​​​​​​​ഴി​​​​​​​​ഞ്ഞ ഒ​​​​​​​​ന്‍പ​​​​​​​​ത​​​​​​​​ര വ​​​​​​​​ര്‍ഷ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ല്‍ 7,200 ല​​​​​​​​ധി​​​​​​​​കം സ്റ്റാ​​​​​​​​ര്‍ട്ട​​​​​​​​പ്പു​​​​​​​​ക​​​​​​​​ള്‍ ഉ​​​​​​​​യ​​​​​​​​ര്‍ന്നു​​​​​​​​വ​​​​​​​​രു​​​​​​​​ക​​​​​​​​യും വ​​​​​​​​ലി​​​​​​​​യ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ള്‍ ആ​​​​​​​​ക​​​​​​​​ര്‍ഷി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. പ​​​​​​​​ര​​​​​​​​മ്പ​​​​​​​​രാ​​​​​​​​ഗ​​​​​​​​ത മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യ്ക്കു​​​​​​​​ള്ള ഇ​​​​​​​​ന്‍കം സ​​​​​​​​പ്പോ​​​​​​​​ര്‍ട്ട് സ്കീ​​​​​​​​മി​​​​​​​​ന് 201116 കാ​​​​​​​​ല​​​​​​​​ത്ത് 210 കോ​​​​​​​​ടി രൂ​​​​​​​​പ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു വ​​​​​​​​ക​​​​​​​​യി​​​​​​​​രു​​​​​​​​ത്തി​​​​​​​​യ​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ല്‍ ക​​​​​​​​ഴി​​​​​​​​ഞ്ഞ ഒ​​​​​​​ന്പ​​​​​​​ത് വ​​​​​​​​ര്‍ഷ​​​​​​​​ക്കാ​​​​​​​​ല​​​​​​​​ത്ത് 700 കോ​​​​​​​​ടി​​​​​​​​യോ​​​​​​​​ളം രൂ​​​​​​​​പ ഈ ​​​​​​​​ഇ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ ചെ​​​​​​​​ല​​​​​​​​വ​​​​​​​​ഴി​​​​​​​​ച്ചു.

2016ല്‍ ​​​​​​​ര​​​​​​​ണ്ട് ​ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന കാ​​​​​​​​ര്‍ഷി​​​​​​​​കവ​​​​​​​​ള​​​​​​​​ര്‍ച്ചാ നി​​​​​​​​ര​​​​​​​​ക്ക് ഇ​​​​​​​​ന്ന് 4.64 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ്. 2016 ല്‍ 1.7 ​​​​​​​​ല​​​​​​​​ക്ഷം ഹെ​​​​​​​​ക്‌​​​​​​​ട​​​​​​​റി​​​​​​​​ലാ​​​​​​​​ണ് നെ​​​​​​​​ല്‍കൃ​​​​​​​​ഷി ന​​​​​​​​ട​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്ന​​​​​​​​തെ​​​​​​​​ങ്കി​​​​​​​​ല്‍, ഇ​​​​​​​​ന്ന​​​​​​​​ത് ര​​​​​​​​ണ്ട​​​​​​​​ര ല​​​​​​​​ക്ഷം ഹെ​​​​​​​ക്‌​​​​​​​ട​​​​​​​റി​​​​​​​​ലേ​​​​​​​​ക്ക് വ​​​​​​​​ര്‍ധി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. നെ​​​​​​​​ല്ലി​​​​​​​​ന്‍റെ ഉ​​​​​​​​ത്പാ​​​​​​​​ദ​​​​​​​​ന​​​​​​​​ക്ഷ​​​​​​​​മ​​​​​​​​ത ഹെ​​​​​​​​ക്‌​​​​​​​ട​​​​​​​​റി​​​​​​​​ന് 4.56 ട​​​​​​​​ണ്‍ ആ​​​​​​​​യി വ​​​​​​​​ര്‍ധി​​​​​​​​ച്ചു. പ​​​​​​​​ച്ച​​​​​​​​ക്ക​​​​​​​​റി ഉ​​​​​​​​ത്പാ​​​​​​​​ദ​​​​​​​​നം ഏ​​​​​​​ഴ് ല​​​​​​​​ക്ഷം മെ​​​​​​​​ട്രി​​​​​​​​ക് ട​​​​​​​​ണ്‍ ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത് 16 ല​​​​​​​​ക്ഷം മെ​​​​​​​​ട്രി​​​​​​​​ക് ട​​​​​​​​ണ്ണാ​​​​​​​​യി വ​​​​​​​​ര്‍ധി​​​​​​​​ച്ചു. കാ​​​​​​​​ര്‍ഷി​​​​​​​​ക മൂ​​​​​​​​ല്യ​​​​​​​​വ​​​​​​​​ര്‍ധ​​​​​​​​ന​ ല​​​​​​​​ക്ഷ്യം​​​​​​​​വ​​​​​​​​ച്ചു​​​​​​​​ള്ള വി​​​​​​​​വി​​​​​​​​ധ പാ​​​​​​​​ര്‍ക്കു​​​​​​​​ക​​​​​​​​ള്‍ക്ക് തു​​​​​​​​ട​​​​​​​​ക്കം കു​​​​​​​​റി​​​​​​​​ച്ചു. രാ​​​​​​​​ജ്യ​​​​​​​​ത്ത് ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി പ​​​​​​​​ച്ച​​​​​​​​ക്ക​​​​​​​​റി​​​​​​​​ക​​​​​​​​ള്‍ക്കും പ​​​​​​​​ഴ​​​​​​​​ങ്ങ​​​​​​​​ള്‍ക്കും താ​​​​​​​​ങ്ങു​​​​​​​​വി​​​​​​​​ല ഏ​​​​​​​​ര്‍പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യും ന​​​​​​​​മ്മ​​​​​​​​ള്‍ മാ​​​​​​​​റി. ക​​​​​​​​ഴി​​​​​​​​ഞ്ഞ ഒ​​​​​​​​മ്പ​​​​​​​​ത​​​​​​​​ര വ​​​​​​​​ര്‍ഷം​​​​​​​​കൊ​​​​​​​​ണ്ട് 15,000 കോ​​​​​​​​ടി​​​​​​​​യോ​​​​​​​​ളം രൂ​​​​​​​​പ വി​​​​​​​​പ​​​​​​​​ണി ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലി​​​​​​​​നു മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ വി​​​​​​​​വി​​​​​​​​ധ മാ​​​​​​​​ര്‍ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ ചെ​​​​​​​​ല​​​​​​​​വ​​​​​​​​ഴി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

ക​​​​​​​​ഴി​​​​​​​​ഞ്ഞ നാ​​​​​​​​ല് വ​​​​​​​​ര്‍ഷ​​​​​​​​ത്തെ ക​​​​​​​​ണ​​​​​​​​ക്കു​​​​​​​​ക​​​​​​​​ളെ​​​​​​​​ടു​​​​​​​​ത്തു നോ​​​​​​​​ക്കി​​​​​​​​യാ​​​​​​​​ല്‍ ന​​​​​​​​മ്മു​​​​​​​​ടെ ത​​​​​​​​ന​​​​​​​​തു നി​​​​​​​​കു​​​​​​​​തി വ​​​​​​​​രു​​​​​​​​മാ​​​​​​​​നം 47,000 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യി​​​​​​​​ല്‍ നി​​​​​​​​ന്ന് 81,000 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യാ​​​​​​​​യി വ​​​​​​​​ര്‍ധി​​​​​​​​ച്ചു. ആ​​​​​​​​കെ ത​​​​​​​​ന​​​​​​​​തു വ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​ക​​​​​​​​ട്ടെ 55,000 കോ​​​​​​​​ടി​​​​​​​​യി​​​​​​​​ല്‍ നി​​​​​​​​ന്ന് 1,04,000 കോ​​​​​​​​ടി രൂ​​​​​​​​പ​​​​​​​​യാ​​​​​​​​യി വ​​​​​​​​ര്‍ധി​​​​​​​​ച്ചു. എ​​​​​​​​ന്നാ​​​​​​​​ല്‍, ക​​​​​​​​ഴി​​​​​​​​ഞ്ഞ സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക വ​​​​​​​​ര്‍ഷം 70 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ളം ചെ​​​​​​​​ല​​​​​​​​വു​​​​​​​​ക​​​​​​​​ളും സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ര്‍ക്കാ​​​​​​​​രാ​​​​​​​​ണ് വ​​​​​​​​ഹി​​​​​​​​ച്ച​​​​​​​​ത്. ഈ ​​​​​​​​സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക വ​​​​​​​​ര്‍ഷം ആ​​​​​​​​കെ ചെ​​​​​​​​ല​​​​​​​​വു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ 75 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ളം സം​​​​​​​​സ്ഥാ​​​​​​​​നം വ​​​​​​​​ഹി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രും എ​​​​​​​​ന്നാ​​​​​​​​ണ് ക​​​​​​​​രു​​​​​​​​തു​​​​​​​​ന്ന​​​​​​​​ത്. 

 മൂ​​​ന്ന് ല​​​ക്ഷം നി​​​യ​​​മ​​​നം

പി ​​​​​​​​എ​​​​​​​​സ് സി​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ ക​​​​​​​​ഴി​​​​​​​​ഞ്ഞ ഒ​​​​​​​​മ്പ​​​​​​​​ത് വ​​​​​​​​ര്‍ഷം​​​​​​​​കൊ​​​​​​​​ണ്ട് മൂ​​​​​​​​ന്ന് ല​​​​​​​​ക്ഷ​​​​​​​​ത്തോ​​​​​​​​ളം നി​​​​​​​​യ​​​​​​​​മ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ ന​​​​​​​​ട​​​​​​​​ത്തി. 40,000 ത്തോ​​​​​​​​ളം ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ള്‍ സൃ​​​​​​​ഷ്‌​​​​​​​ടി​​​​​​​​ച്ചു. ഭി​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​ര്‍ക്ക് സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ സ​​​​​​​​ര്‍വീ​​​​​​​​സി​​​​​​​​ല്‍ നാ​​​​​​​​ല് ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം സം​​​​​​​​വ​​​​​​​​ര​​​​​​​​ണം ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കി. സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ ഓ​​​​​​​​ഫീ​​​​​​​​സു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ദൈ​​​​​​​​നം​​​​​​​​ദി​​​​​​​​ന പ്ര​​​​​​​​വ​​​​​​​​ര്‍ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ സു​​​​​​​​താ​​​​​​​​ര്യ​​​​​​​​ത​​​​​​​​യും കാ​​​​​​​​ര്യ​​​​​​​​ക്ഷ​​​​​​​​മ​​​​​​​​ത​​​​​​​​യും ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​യി ഇ​ ​​​​​​​ഓ​​​​​​​​ഫീ​​​​​​​​സും ഓ​​​​​​​​ണ്‍ലൈ​​​​​​​​ന്‍ പോ​​​​​​​​ര്‍ട്ട​​​​​​​​ലു​​​​​​​​ക​​​​​​​​ളും വ​​​​​​​​ഴി ഫ​​​​​​​​യ​​​​​​​​ല്‍ നീ​​​​​​​​ക്ക​​​​​​​​വും അ​​​​​​​​പേ​​​​​​​​ക്ഷ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളു​​​​​​​​മെ​​​​​​​​ല്ലാം ഓ​​​​​​​​ണ്‍ലൈ​​​​​​​​ന്‍ ആ​​​​​​​​ക്കി​​​​​​​​മാ​​​​​​​​റ്റി.

ഇ​​​​​​​​തി​​​​​​​​നു​​​​​​​​പു​​​​​​​​റ​​​​​​​​മെ, 90,000 കോ​​​​​​​​ടി​​​​​​​​യി​​​​​​​​ല​​​​​​​​ധി​​​​​​​​കം രൂ​​​​​​​​പ​​​​​​​​യു​​​​​​​​ടെ നി​​​​​​​​ക്ഷേ​​​​​​​​പം കി​​​​​​​​ഫ്ബി മു​​​​​​​​ഖേ​​​​​​​​ന മാ​​​​​​​​ത്രം അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന സൗ​​​​​​​​ക​​​​​​​​ര്യ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ല്‍ ഉ​​​​​​​​ണ്ടാ​​​​​​​​യി. സ്കൂ​​​​​​​​ളു​​​​​​​​ക​​​​​​​​ള്‍ ഹൈ​​​​​​​​ടെ​​​​​​​​ക് നി​​​​​​​​ല​​​​​​​​വാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് ഉ​​​​​​​​യ​​​​​​​​ര്‍ത്തി​​​​​​​​യും സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ളെ അ​​​​​​​​ന്താ​​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര നി​​​​​​​​ല​​​​​​​​വാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു മെ​​​​​​​​ച്ച​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യും പൊ​​​​​​​​തു​​​​​​​​മേ​​​​​​​​ഖ​​​​​​​​ലാ സ്ഥാ​​​​​​​​പ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ പു​​​​​​​​ന​​​​​​​​രു​​​​​​​​ജ്ജീ​​​​​​​​വി​​​​​​​​പ്പി​​​​​​​​ച്ചും കി​​​​​​​​ഫ്ബി മു​​​​​​​​ന്നേ​​​​​​​​റു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ, മ​​​​​​​​ല​​​​​​​​യോ​​​​​​​​ര ഹൈ​​​​​​​​വേ​​​​​​​​ക​​​​​​​​ള്‍ ഉ​​​​​​​​ള്‍പ്പെ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള വ​​​​​​​​ന്‍കി​​​​​​​​ട ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​ത പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ള്‍ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ മൊ​​​​​​​​ത്ത​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള ഗ​​​​​​​​താ​​​​​​​​ഗ​​​​​​​​ത ഭൂ​​​​​​​​പ​​​​​​​​ടം​​​​​​​​ത​​​​​​​​ന്നെ മാ​​​​​​​​റ്റി​​​​​​​​വ​​​​​​​​ര​​​​​​​​യ്ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

ദീ​​​​​​​​ര്‍ഘ​​​​​​​​കാ​​​​​​​​ല​​​​​​​​മാ​​​​​​​​യി മു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​ക്കി​​​​​​​​ട​​​​​​​​ന്ന ഗെ​​​​​​​​യി​​​​​​​​ല്‍ വാ​​​​​​​​ത​​​​​​​​ക പൈ​​​​​​​​പ്പ്‌​​​​​​​ലൈ‌​​​​​​​​ന്‍ പ​​​​​​​​ദ്ധ​​​​​​​​തി പൂ​​​​​​​​ര്‍ത്തി​​​​​​​​യാ​​​​​​​​ക്കി. ദേ​​​​​​​​ശീ​​​​​​​​യ​​​​​​​​പാ​​​​​​​​താ വി​​​​​​​​ക​​​​​​​​സ​​​​​​​​നം നാ​​​​​​​​ല്, ആ​​​​​​​​റ് വ​​​​​​​​രി​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​തി​​​​​​​​വേ​​​​​​​​ഗം മാ​​​​​​​​റി​​​​​​​​ക്കൊ​​​​​​​​ണ്ടി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. വി​​​​​​​​ഴി​​​​​​​​ഞ്ഞം അ​​​​​​​​ന്താ​​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര തു​​​​​​​​റ​​​​​​​​മു​​​​​​​​ഖം, കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തെ ആ​​​​​​​​ഗോ​​​​​​​​ള വാ​​​​​​​​ണി​​​​​​​​ജ്യ ഭൂ​​​​​​​​പ​​​​​​​​ട​​​​​​​​ത്തി​​​​​​​​ലെ പ്ര​​​​​​​​ധാ​​​​​​​​ന കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​ക്കി മാ​​​​​​​​റ്റു​​​​​​​​മെ​​​​​​​​ന്ന കാ​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ല്‍ സം​​​​​​​​ശ​​​​​​​​യ​​​​​​​​മി​​​​​​​​ല്ല. കൂ​​​​​​​​ടാ​​​​​​​​തെ, എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​ര്‍ക്കും കു​​​​​​​​റ​​​​​​​​ഞ്ഞ ചെ​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ അ​​​​​​​​തി​​​​​​​​വേ​​​​​​​​ഗ ഇ​​​​​​​​ന്‍റ​​​​​​​​ര്‍നെ​​​​​​​​റ്റ് ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ന്ന കെ​ ​​​​​​​ഫോ​​​​​​​​ണ്‍ പ​​​​​​​​ദ്ധ​​​​​​​​തി യാ​​​​​​​​ഥാ​​​​​​​​ര്‍ഥ്യ​​​​​​​മാ​​​​​​​​ക്കി​​​​​​​​യ​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ കേ​​​​​​​​ര​​​​​​​​ളം ഒ​​​​​​​​രു ‘ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ല്‍ ഹൈ​​​​​​​​വേ’ ത​​​​​​​​ന്നെ സൃ​​​​​​​​ഷ്‌​​​​​​​ടി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

അ​​​​​​​​ഞ്ച് സു​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന ബി​​​​​​​​ല്ലു​​​​​​​​ക​​​​​​​​ള്‍

ന​​​​​​​​വ​​​​​​​​കേ​​​​​​​​ര​​​​​​​​ളം എ​​​​​​​​ന്ന ന​​​​​​​​മ്മു​​​​​​​​ടെ ല​​​​​​​​ക്ഷ്യം നി​​​​​​​​യ​​​​​​​​മ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യി ശ​​​​​​​​ക്തി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​യി അ​​​​​​​​ടു​​​​​​​​ത്തി​​​​​​​​ടെ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭ പാ​​​​​​​​സാ​​​​​​​​ക്കി​​​​​​​​യ അ​​​​​​​​ഞ്ച് സു​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന ബി​​​​​​​​ല്ലു​​​​​​​​ക​​​​​​​​ള്‍ ജ​​​​​​​​ന​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ല്‍ നേ​​​​​​​​രി​​​​​​​​ട്ട് സ്വാ​​​​​​​​ധീ​​​​​​​​നം ചെ​​​​​​​​ലു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​വ​​​​​​​​യാ​​​​​​​​ണ്. കേ​​​​​​​​ര​​​​​​​​ള പൊ​​​​​​​​തു സേ​​​​​​​​വ​​​​​​​​നാ​​​​​​​​വ​​​​​​​​കാ​​​​​​​​ശ ബി​​​​​​​​ല്‍ 2025 വ​​​​​​​​ഴി പൗ​​​​​​​​ര​​​​​​​​ന്മാ​​​​​​​​ര്‍ക്ക് സ​​​​​​​​മ​​​​​​​​യ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത​​​​​​​​മാ​​​​​​​​യി സ​​​​​​​​ര്‍ക്കാ​​​​​​​​ര്‍ സേ​​​​​​​​വ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും കാ​​​​​​​​ല​​​​​​​​താ​​​​​​​​മ​​​​​​​​സ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​ന്ന ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​ര്‍ക്ക് പി​​​​​​​​ഴ ചു​​​​​​​​മ​​​​​​​​ത്താ​​​​​​​​ന്‍ വ്യ​​​​​​​​വ​​​​​​​​സ്ഥ ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ ഇ​​​​​​​​ത് ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ക്ക് കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ല്‍ പ്ര​​​​​​​​യോ​​​​​​​​ജ​​​​​​​​ന​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​വു​​​​​​​​ന്നു.

സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക പ്ര​​​​​​​​തി​​​​​​​​സ​​​​​​​​ന്ധി​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ര്‍ക്ക് ആ​​​​​​​​ശ്വാ​​​​​​​​സം ന​​​​​​​​ല്‍കാ​​​​​​​​നും അ​​​​​​​​വ​​​​​​​​ര്‍ക്ക് അ​​​​​​​​ന്ത​​​​​​​​​സോ​​​​​​​​ടെ ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശം സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നും ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​താ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള ഏ​​​​​​​​ക കി​​​​​​​​ട​​​​​​​​പ്പാ​​​​​​​​ടം സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ ബി​​​​​​​​ല്‍. വീ​​​​​​​​ടും പു​​​​​​​​ര​​​​​​​​യി​​​​​​​​ട​​​​​​​​വും ജ​​​​​​​​പ്തി ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ നി​​​​​​​​ന്ന് ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം ഈ ​​​​​​​​ബി​​​​​​​​ല്‍ ഉ​​​​​​​​റ​​​​​​​​പ്പു​​​​​​​​ന​​​​​​​​ല്‍കു​​​​​​​​ന്നു.

ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ല്‍ സ​​​​​​​​ര്‍വേ​​​​​​​​യി​​​​​​​​ല്‍ ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തും എ​​​​​​​​ന്നാ​​​​​​​​ല്‍ രേ​​​​​​​​ഖ​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ ഉ​​​​​​​​ള്‍പ്പെ​​​​​​​​ടാ​​​​​​​​ത്ത​​​​​​​​തു​​​​​​​​മാ​​​​​​​​യ ചെ​​​​​​​​റി​​​​​​​​യ അ​​​​​​​​ള​​​​​​​​വി​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​ധി​​​​​​​​ക ഭൂ​​​​​​​​മി കൈ​​​​​​​​വ​​​​​​​​ശ​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ര്‍ക്ക് ഉ​​​​​​​​ട​​​​​​​​മ​​​​​​​​സ്ഥാ​​​​​​​​വ​​​​​​​​കാ​​​​​​​​ശം ക്ര​​​​​​​​മ​​​​​​​​വ​​​​​​​​ത്ക​​​​​​​​രി​​​​​​​​ച്ച് ന​​​​​​​​ല്‍കി പ​​​​​​​​തി​​​​​​​​റ്റാ​​​​​​​​ണ്ടു​​​​​​​​ക​​​​​​​​ളാ​​​​​​​​യു​​​​​​​​ള്ള ഭൂ​​​​​​​​മി പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ള്‍ക്ക് പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം കാ​​​​​​​​ണു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള സ്വ​​​​​​​​കാ​​​​​​​​ര്യ കൈ​​​​​​​​വ​​​​​​​​ശ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള അ​​​​​​​​ധി​​​​​​​​ക​​​​​​​​ഭൂ​​​​​​​​മി (ക്ര​​​​​​​​മ​​​​​​​​വ​​​​​​​​ത്ക​​​​​​​​ര​​​​​​​​ണ) ബി​​​​​​​​ല്‍. ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ലും ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക ആ​​​​​​​​ശ​​​​​​​​യ​​​​​​​​വി​​​​​​​​നി​​​​​​​​മ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും മ​​​​​​​​ല​​​​​​​​യാ​​​​​​​​ള ഭാ​​​​​​​​ഷ​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗം നി​​​​​​​​ര്‍ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​ല​​​​​​​​യാ​​​​​​​​ള​​​​​​​​ഭാ​​​​​​​​ഷാ ബി​​​​​​​​ല്‍ ന​​​​​​​​മ്മു​​​​​​​​ടെ മാ​​​​​​​​തൃ​​​​​​​​ഭാ​​​​​​​​ഷാ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​സം​​​​​​​​വി​​​​​​​​ധാ​​​​​​​​നം സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നു കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ല്‍ പ്രാ​​​​​​​​പ്യ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും ഉ​​​​​​​​പ​​​​​​​​കാ​​​​​​​​ര​​​​​​​​പ്ര​​​​​​​​ദ​​​​​​​​മാ​​​​​​​​ണ്. വ​​​​​​​​ന​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യോ​​​​​​​​ട് ചേ​​​​​​​​ര്‍ന്നു​​​​​​​​ള്ള ജ​​​​​​​​ന​​​​​​​​വാ​​​​​​​​സ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ള്‍ നി​​​​​​​​റ​​​​​​​​വേ​​​​​​​​റ്റു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും, വ​​​​​​​​ന്യ​​​​​​​​ജീ​​​​​​​​വി ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ നി​​​​​​​​ന്ന് ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ള്‍ക്ക് സു​​​​​​​​ര​​​​​​​​ക്ഷ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​താ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള വ​​​​​​​​ന (ഭേ​​​​​​​​ദ​​​​​​​​ഗ​​​​​​​​തി) ബി​​​​​​​​ല്‍. ജ​​​​​​​​ന​​​​​​​​പ​​​​​​​​ക്ഷ സ​​​​​​​​ര്‍ക്കാ​​​​​​​​രി​​​​​​​​ന്‍റെ പ്ര​​​​​​​​തി​​​​​​​​ബ​​​​​​​​ദ്ധ​​​​​​​​ത വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​നി​​​​​​​​യ​​​​​​​​മ​​​​​​​​നി​​​​​​​​ര്‍മാ​​​​ണ​​​​​​​​ങ്ങ​​​​​​​​ള്‍ എ​​​​​​​​ല്ലാം.

സ​​​​​​​​മ​​​​​​​​ത്വം, സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക​​​​​​​​നീ​​​​​​​​തി, മാ​​​​​​​​നു​​​​​​​​ഷി​​​​​​​​ക​​​​​​​​വി​​​​​​​​ക​​​​​​​​സ​​​​​​​​നം എ​​​​​​​​ന്നീ മൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ അ​​​​​​​​ടി​​​​​​​​യു​​​​​​​​റ​​​​​​​​ച്ച ന​​​​​​​​വ​​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​മാ​​​​​​​​ണ് ന​​​​​​​​മ്മു​​​​​​​​ടെ ല​​​​​​​​ക്ഷ്യം. ഈ ​​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​പ്പി​​​​​​​​റ​​​​​​​​വി ദി​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍, ആ​​​​​​​​രും വി​​​​​​​​ശ​​​​​​​​ക്കാ​​​​​​​​ത്ത, ഒ​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​ത്ത, എ​​​​​​​​ല്ലാ​​​​​​​​വ​​​​​​​​ര്‍ക്കും തു​​​​​​​​ല്യ അ​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ള്ള ഒ​​​​​​​​രു കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ന​​​​​​​​മു​​​​​​​​ക്ക് ഒ​​​​​​​​രു​​​​​​​​മി​​​​​​​​ച്ച് പ്ര​​​​​​​​വ​​​​​​​​ര്‍ത്തി​​​​​​​​ക്കാം. എ​​​​​​​​ല്ലാ മ​​​​​​​​ല​​​​​​​​യാ​​​​​​​​ളി​​​​​​​​ക​​​​​​​​ള്‍ക്കും ഹൃ​​​​​​​​ദ​​​​​​​​യം നി​​​​​​​​റ​​​​​​​​ഞ്ഞ കേ​​​​​​​​ര​​​​​​​​ള​​​​​​​​പ്പി​​​​​​​​റ​​​​​​​​വി ദി​​​​​​​​നാ​​​​​​​​ശം​​​​​​​​സ​​​​​​​​ക​​​​​​​​ള്‍!

Tags : extreme poverty Kerala

Recent News

Up