x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ മ്യൂസിയത്തിൽ കയറിയാൽ ഒന്നിലധികം സിനിമ ഒന്നിച്ചു കാണാം!

സെ​ബി മാ​ളി​യേ​ക്ക​ൽ
Published: February 21, 2026 12:09 PM IST | Updated: February 21, 2026 02:25 PM IST

ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ നൂ​റ്റാ​ണ്ടോ​ളം നീ​ളു​ന്ന യാ​ത്ര​യെ ഒ​റ്റ​യി​ട​ത്ത് അ​റി​യാ​നും അ​നു​ഭ​വി​ക്കാ​നും സാ​ധി​ക്കു​ന്ന അ​പൂ​ർ​വ കേ​ന്ദ്ര​മാ​ണ് മും​ബൈ​യി​ലെ ദേ​ശീ​യ സി​നി​മ മ്യൂ​സി​യം.

സി​നി​മ ഒ​രു വി​നോ​ദ​മെ​ന്ന​തി​ലു​പ​രി സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രേ​ഖ​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഒ​രു മ്യൂ​സി​യം രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഷ​ക​ളി​ലെ സി​നി​മ​ക​ളെ ഒ​രു​പോ​ലെ ആ​ദ​രി​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത.

നാ​ലു നി​ല​ക​ളി​ലാ​യി സി​നി​മ​യു​ടെ വി​വി​ധ ത​ല​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗാ​ല​റി​ക​ൾ സി​നി​മ​യു​ടെ സ​മ​ഗ്ര നി​ർ​മാ​ണ​പ്ര​ക്രി​യ സ​മ​ഗ്ര​മാ​യി ആ​ലേ​ഖ​നം ചെ​യ്യു​ന്ന​താ​ണ്.

പ്രൊ​ഡ​ക്ഷ​ൻ – ക​ഥ തെ​ര​ഞ്ഞെ​ടു​ക്ക​ൽ തി​ര​ക്ക​ഥ, ബ​ജ​റ്റ്, സെ​റ്റ് ഡി​സൈ​ൻ
ഡ​യ​റ​ക്ഷ​ൻ – സം​വി​ധാ​യ​ക​ന്‍റെ കാ​ഴ്ച​പ്പാ​ട്, ഷോ​ട്ട് വി​ഭ​ജ​നം അ​ഭി​നേ​താ​ക്ക​ളു​മാ​യു​ള്ള പ്ര​വ​ർ​ത്ത​നം. മേ​ക്കിം​ഗ് – കാ​മ​റ, ലൈ​റ്റിം​ഗ്, ശ​ബ്ദം, ആ​ർ​ട്ട്
പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ – എ​ഡി​റ്റിം​ഗ്, ഡ​ബ്ബിം​ഗ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം, വി​എ​ഫ്എ​ക്സ് എ​ന്നി​ങ്ങ​നെ സി​നി​മ ഒ​രു കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്ന് ഈ ​നി​ല​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്കു വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കി​ത്ത​രു​ന്നു​ണ്ട്.

 

K-Rail Survey

മ​ല​യാ​ള സി​നി​മ​യു​ടെ അ​ഭി​മാ​ന നി​മി​ഷ​ങ്ങ​ൾ ഈ ​മ്യൂ​സി​യ​ത്തി​ൽ ദ​ർ​ശി​ക്കാ​നാ​വു​ന്ന​ത് ഏ​തൊ​രു മ​ല​യാ​ളി​ക്കും അ​ഭി​മാ​നം പ​ക​രു​ന്ന​താ​ണ്. ഫാ​ൽ​ക്കെ അ​വാ​ർ​ഡ് ജേ​താ​ക്ക​ളി​ൽ അ​ടൂ​രി​ന്‍റെ​യും ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​ക്ക​ളി​ൽ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, പ്രേം​ജി എ​ന്നി​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​വി​ടെ​യാ​ണ് മ​നോ​ഹ​ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യ ചി​ത്ര​ങ്ങ​ളു​ടെ ഒ​റി​ജി​ന​ൽ പോ​സ്റ്റ​റു​ക​ൾ, അ​പൂ​ർ​വ ഫോ​ട്ടോ​ക​ൾ, രേ​ഖ​ക​ൾ എ​ന്നി​വ ഇ​വി​ടെ സ്മ​രി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ദേ​ശീ​യ മു​ഖ​ചി​ത്രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ മ​ല​യാ​ള സി​നി​മ വ​ഹി​ച്ച പ​ങ്ക് ഈ ​ഗാ​ല​റി വ്യ​ക്ത​മാ​യി ഓ​ർ​മി​പ്പി​ക്കു​ന്നു.

ത​ൻ്റെ ജീ​വി​ത​ത്തി​ൽ ക​ണ്ട ഏ​ക സി​നി​മ​യാ​യ രാ​ജ​ഹ​രി​ച​ന്ദ്ര കാ​ണു​ന്ന ഗാ​ന്ധി​യു​ടെ ജീ​വ​ൻ തു​ടി​ക്കു​ന്ന സി​ലി​ക്ക​ൺ രൂ​പം സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ആ​ദ്യ​കാ​ല സ്റ്റാ​ൻ​ഡിം​ഗ് കാ​മ​റ​യി​ൽ ഇ​ട​തു കൈ ​ഊ​ന്നി നി​ൽ​ക്കു​ന്ന സ​ത്യ​ജി​ത് റേ ​യു​ടെ മി​ഴി​വാ​ർ​ന്ന സി​ലി​ക്ക​ൺ രൂ​പ​വും ഏ​റെ ഹൃ​ദ്യ​മാ​ണ്.

സി​നി​മ​യു​ടെ ആ​ദ്യ​കാ​ല പ​രീ​ക്ഷ​ണ​ങ്ങ​ളാ​യ നി​ഴ​ൽ ചി​ത്ര​ങ്ങ​ൾ മു​ത​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​വ​രെ മ്യൂ​സി​യ​ത്തി​ൽ കാ​ണാം.

ആ​കെ മൂ​ന്ന് കോ​സ്റ്റ്യൂ​മു​ക​ൾ ഗ്ലാ​സ് കൂ​ട്ടി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തി​ൽ മ​തി​ലു​ക​ൾ എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന വേ​ഷം, വീ​ര​പാ​ണ്ഡ്യ ക​ട്ട ബൊ​മ്മ​നി​ൽ ശി​വാ​ജി ഗ​ണേ​ഷ​ൻ ഇ​ട്ട വേ​ഷം, അ​ടി​മൈ പെ​ൺ എ​ന്ന സി​നി​മ​യി​ൽ എം​ജി​ആ​ർ ഇ​ട്ട വേ​ഷം എ​ന്നി​വ​യാ​ണ് ഉ​ള്ള​തെ​ന്ന​ത് മ​ല​യാ​ള​ത്തി​നും ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യ്ക്കും ന​ൽ​കു​ന്ന പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്നു.

ഈ ​മ്യൂ​സി​യം ഒ​രു പ്ര​ദ​ർ​ശ​ന​ശാ​ല മാ​ത്ര​മ​ല്ല; ഇ​ന്ത്യ​ൻ സ​മൂ​ഹം എ​ങ്ങ​നെ സി​നി​മ​യി​ലൂ​ടെ സ്വ​യം രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന​തി​ന്‍റെ ദൃ​ശ്യ​ച​രി​ത്ര​മാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും സി​നി​മാ​പ്രേ​മി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ഈ ​കേ​ന്ദ്രം, സി​നി​മ ഇ​ന്ത്യ​യെ എ​ങ്ങ​നെ പ​റ​ഞ്ഞു എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​കു​ന്നു.

ചു​രു​ക്ക​ത്തി​ൽ, നാ​ഷ​ണ​ൽ മ്യൂ​സി​യം ഫോ​ർ ഇ​ന്ത്യ​ൻ സി​നി​മ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ആ​ത്മാ​വി​നെ സം​ര​ക്ഷി​ക്കു​ന്ന സാം​സ്‌​കാ​രി​ക സ്മാ​ര​ക​മാ​ണ്.

Tags : Indian cinema museum

Recent News

Up