നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. വിവാഹിതയായി എന്ന സന്തോഷം നന്ദിത തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്.
ആന്റണി വർഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’യിലൂടെയായിരുന്നു നന്ദിതയുടെ അഭിനയത്തിലെ അരങ്ങേറ്റം.
2023-ൽ കെഎസ്ആർടിസി ബസിൽ വെച്ച് സവാദ് എന്നയാളുടെ മോശം പെരുമാറ്റം വീഡിയോയിലൂടെ പകർത്തി പ്രതികരിച്ചയാളാണ് നന്ദിത. താരത്തിന്റെ പരാതിയെത്തുടർന്ന് ലൈംഗിക ചേഷ്ടകൾ കാണിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Tags : l Nandita Shankara Actress model marriage