x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ആ​ഘോ​ഷ​'ത്തി​ന്‍റെ വേ​ൾ​ഡ് വൈ​ഡ് ഓ​വ​ർ​സീ​സ് റൈ​റ്റ്സ് സ്വ​ന്ത​മാ​ക്കി സൈ​ബ​ർ​സി​സ്റ്റം​സ് ഓ​സ്ട്രേ​ലി​യ


Published: November 3, 2025 02:38 PM IST | Updated: November 3, 2025 02:46 PM IST

കാ​മ്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം ആ​ഘോ​ഷ​ത്തി​ന്‍റെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സി​ന്‍റെ ഓ​വ​ർ​സീ​സ് റൈ​റ്റ്സ് സ്വ​ന്ത​മാ​ക്കി സൈ​ബ​ർ​സി​സ്റ്റം​സ് ഓ​സ്ട്രേ​ലി​യ. 

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി ഓ​വ​ർ​സീ​സ് വി​ത​ര​ണ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​ണ് സൈ​ബ​ർ​സി​സ്റ്റം​സ് ഓ​സ്ട്രേ​ലി​യ. പ്ര​ധാ​ന​മാ​യും ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ത​ര​ണ അ​വ​കാ​ശ​മാ​ണ് സൈ​ബ​ർ​സി​സ്റ്റം​സ് ചെ​യ്തു വ​രു​ന്ന​ത്.

പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ഗു​മ​സ്ത​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ അ​മ​ൽ കെ. ​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ആ​ഘോ​ഷം. ചി​ത്ര​ത്തി​ന്‍റെ ക​ഥ ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സി​ന്‍റേ​താ​ണ്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യ​ത് സം​വി​ധാ​യ​ക​ൻ ത​ന്നെ.

പേ​രു​പോ​ലെ​ത​ന്നെ ഒ​രു ആ​ഘോ​ഷ​ത്തി​ന്‍റെ മൂ​ഡി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. Life is all about celebration എ​ന്ന ടാ​ഗ്‌​ലൈ​നോ​ട് കൂ​ടി​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്. സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ലി​സി കെ ​ഫെ​ർ​ണാ​ണ്ട​സ്, ഡോ. ​പ്രി​ൻ​സ് പ്രോ​സി ഓ​സ്ട്രി​യ​യും ടീ​മും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യ സ്വ​ർ​ഗം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സ് നി​ർ​മി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ആ​ഘോ​ഷം.

കാ​മ്പ​സി​ന്‍റെ ആ​ഘോ​ഷ​വും മ​ത്സ​ര​വും പ്ര​ണ​യ​വും എ​ല്ലാം ചേ​ർ​ന്ന ഒ​രു പ​ക്കാ കാ​മ്പ​സ് ചി​ത്ര​മാ​യി​രി​ക്കും ആ​ഘോ​ഷം. ക്ലാ​സ്മേ​റ്റ്സ് എ​ന്ന ഹി​റ്റ് കാ​മ്പ​സ് ചി​ത്ര​ത്തി​നു ശേ​ഷം ന​രേ​ൻ വീ​ണ്ടും ആ​ഘോ​ഷ​ത്തി​ലൂ​ടെ ക്യാ​മ്പ​സി​ലെ​ത്തു​ന്നു. പ​വി കെ​യ​ർ ടേ​ക്ക​റി ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ റോ​സ്മി​നാ​ണ് ആ​ഘോ​ഷ​ത്തി​ലെ നാ​യി​ക.

വി​ജ​യ​രാ​ഘ​വ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ജ​യ്സ് ജോ​സ്,ജോ​ണി ആ​ൻ്റ​ണി, ര​ൺ​ജി പ​ണി​ക്ക​ർ, അ​ജു വ​ർ​ഗീ​സ്, , ബോ​ബി കു​ര്യ​ൻ, ഷാ​ജു ശ്രീ​ധ​ർ, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, കോ​ട്ട​യം ര​മേ​ശ്, കൈ​ലാ​ഷ്,ദി​വ്യ​ദ​ർ​ശ​ൻ, റു​ഷി​ൻ ഷാ​ജി കൈ​ലാ​സ്, നി​ഖി​ൽ ര​ൺ​ജി പ​ണി​ക്ക​ർ, ഡോ. ​ലി​സി കെ ​ഫെ​ർ​ണാ​ണ്ട​സ്, വി​ജ​യ് നെ​ല്ലി​സ്, നാ​സ​ർ ല​ത്തീ​ഫ്, ഡി​നി ഡാ​നി​യേ​ൽ,ടൈ​റ്റ​സ് ജോ​ൺ, ജോ​യ് ജോ​ൺ ആ​ന്‍റ​ണി, അ​ഞ്ജ​ലി ജോ​സ​ഫ്, ജെ​ൻ​സ് ജോ​സ് എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ഹ​രി നാ​രാ​യ​ണ​ന്‍റെ​യും സ​ന്തോ​ഷ് വ​ർ​മ​യു​ടെ​യും ര​ച​ന​യ്ക്ക് സ്റ്റീ​ഫ​ൻ ദേ​വ​സി​യാ​ണ് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം: റോ​ജോ തോ​മ​സ്. എ​ഡി​റ്റ​ർ: ഡോ​ൺ​മാ​ക്സ്. ഗൗ​തം വി​ൻ​സ​ന്‍റ്. പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ: ടൈ​റ്റ​സ് ജോ​ൺ. പ്രൊ ​ക​ൺ​ട്രോ​ള​ർ: ന​ന്തു പോ​തു​വാ​ൾ‌. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​മ​ൽ​ദേ​വ് കെ.​ആ​ർ. ആ​ർ​ട്ട് ‍ഡ​യ​റ​ക്ഷ​ൻ: രാ​ജേ​ഷ് കെ ​സൂ​ര്യ.

ഫി​നാ​ൻ‌​സ് ക​ൺ​ട്രോ​ള​ർ: ദേ​വ​സി കു​ര്യ​ൻ. വ​സ്ത്രാ​ല​ങ്കാ​രം: ബ​ബി​ഷ കെ ​രാ​ജേ​ന്ദ്ര​ൻ. സ്റ്റി​ൽ​സ്: ജെ​യി​സ​ൺ ഫോ​ട്ടോ​ലാ​ൻ​ഡ്. പ്രൊ​ജ​ക്ട് കോ​ർ​ഡി​നേ​ഷ​ൻ: ടീം ​ലാ​മാ​സ്. പി​ആ​ർ​ഒ: വാ​ഴൂ​ർ ജോ​സ്, മ​ഞ്ജു ഗോ​പി​നാ​ഥ്. മീ​ഡി​യ ഡി​സൈ​ൻ: പ്ര​മേ​ശ് പ്ര​ഭാ​ക​ർ. ഐ​ടി സോ​ഷ്യ​ൽ മീ​ഡി​യ: അ​ഭി​ലാ​ഷ് തോ​മ​സ്.

Tags : Agosham movie Narain Movie News

Recent News

Up