ഛായഗ്രഹകനും അടുത്ത സുഹൃത്തുമായ നിമിഷ് രവിക്ക് പിറന്നാൾ ആശംസകളുമായി നടി അഹാന കൃഷ്ണ. പാരീസിൽ നിന്നെടുത്ത ഒരു ചിത്രത്തിനൊപ്പമാണ് അഹാനയുടെ ആശംസ. അഹാനയുടെ ആശംസയ്ക്ക് മറുപടിയുമായി നിമിഷും എത്തി. നന്ദി അമ്മു എന്നാണ് നിമിഷ് മറുപടി നൽകിയത്.
'എന്റെ എക്കാലത്തെയും ഏറ്റവും ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് നിം നോമിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. നിന്റെ പരിശുദ്ധമായ, അമൂല്യമായ ഈ നല്ല മനസ് എന്നും ഇങ്ങനെതന്നെ കാത്തുസൂക്ഷിക്കുക. കഴിഞ്ഞ വർഷങ്ങളിൽ നിന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തിയ എല്ലാ സൗഭാഗ്യങ്ങൾക്കും പിന്നിലെ ഒരേയൊരു കാരണം നിന്നിലെ നന്മയാണ്. ആ ദയയും വിനയവും കൈവിടാതെ, നീ എപ്പോഴും ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനായ ആ നല്ല കുട്ടിയായി തുടരുക. നിംസ് നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു'. അഹാന കൃഷ്ണ കുറിച്ചു.
നിമിഷും അഹാനയും പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം അടുത്ത വർഷങ്ങളിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെയും ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അഹാനയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. നിമിഷിന് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം ഇരുവർക്കും ആശംസകൾ എന്നാണ് പലരും കമന്റ് ചെയ്തത്.
Tags : AHAANA KRISHNA NIMISH RAVI MOVIE NEWS BIRTHDAY POST