കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രം വൈറലായിരുന്നു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രത്തിനൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് എന്നിവരെ ടാഗ് ചെയ്ത് ഇവരാണെന്റെ ഹീറോസ് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. എന്നാൽ ഇപ്പോഴിതാ അജുവിനെ പരിഹസിച്ച് ഭാര്യ അഗസ്റ്റീന പങ്കുവച്ചൊരു റീലാണ് ശ്രദ്ധേയമായിരിക്കുന്നത്.
വ്യായാമം ഒന്നുമില്ലാതെ ഫാസ്റ്റ് ഫുഡ് കഴിച്ചുകൊണ്ട് എങ്ങനെ മെലിഞ്ഞ് നീളം വയ്ക്കാം എന്ന് ഐഫോണിലെ സിറിയോട് അജു ചോദിക്കുന്നതാണ് ഈ രസകരമായ വീഡിയോയുടെ ഉള്ളടക്കം.
നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തെടുക്കുകയാണ് എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച റീൽ ഇതിനോടകം ആരാധകരും താരങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
അജു പങ്കുവച്ച വർക്ക് ഔട്ട് ചിത്രത്തിന് താഴെ ഉണ്ണി മുകുന്ദനും ഷറഫുദ്ദീനും നടത്തിയ കമന്റുകളും വലിയ ചർച്ചയായിരുന്നു. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ കേരളത്തിലെ ആൺപിള്ളേർക്കെന്തിനാടാ സിക്സ് പാക്ക് എന്ന അജുവിന്റെ തന്നെ പഴയ ഡയലോഗ് ഓർമിപ്പിച്ചായിരുന്നു ഉണ്ണി മുകുന്ദന്റെ പരിഹാസം.

ഇതിന് മറുപടിയായി താൻ ഉദ്ദേശിച്ചത് കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാ സിക്സ് പാക്ക് മാത്രം എന്നാണെന്ന് അജു തമാശരൂപേണ മറുപടി നൽകി.
ഇതിനിടയിൽ കളമശേരിയിലെ ക്രിസ്പി പൊറോട്ടയും പാലും കറിയും കഴിക്കാൻ ഷറഫുദ്ദീൻ ക്ഷണിച്ചപ്പോൾ, ആദ്യ ദിവസം തന്നെ തന്നെ സപ്ലി ആക്കരുത് എന്നായിരുന്നു അജുവിന്റെ മറുപടി.
Tags : aju varghese funny video