x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സു​കു​വേ​ട്ട​ൻ വ​ലി​യ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ന​ല്ലേ ഇ​തി​ലൊ​ക്കെ വി​ശ്വാ​സ​മു​ണ്ടോ?' അ​ന്ന് അ​ദ്ദേ​ഹം ത​ന്ന മ​റു​പ​ടി; ആ​ല​പ്പി അ​ഷ​റ​ഫ് പ​റ​യു​ന്നു  


Published: January 22, 2026 11:17 AM IST | Updated: January 22, 2026 11:17 AM IST

ആ​ദ​ർ​ശ​വും സ​ത്യ​സ​ന്ധ​വു​മാ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന വ്യ​ക്തി​യാ​ണ് മ​ല്ലി​ക സു​കു​മാ​ര​നെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ്റ​ഫ്. ന​ട​ൻ സു​കു​മാ​ര​നെ​പ്പോ​ലെ ത​ന്നെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ്ത്രീ​യാ​ണ് അ​വ​രെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും അ​തേ ആ​ദ​ർ​ശ​ങ്ങ​ളാ​ണ് മ​ക്ക​ൾ​ക്കും കി​ട്ടി​യി​രി​ക്കു​ന്ന​തെ​ന്നും അ​ഷ​റ​ഫ് യു​ട്യൂ​ബ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. സു​കു​മാ​ര​നും മ​ല്ലി​ക​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്.

‘ജീ​വി​ത​ത്തി​ലെ മു​റി​പ്പാ​ടു​ക​ളെ ന​ക്ഷ​ത്ര ചി​ഹ്ന​മാ​ക്കി മാ​റ്റു​ന്ന​വ​രാ​ണ് ജീ​വി​ത​ത്തി​ൽ വി​ജ​യി​ക്കു​ന്ന​ത്. തീ​വ്ര​മാ​യ ആ​ഗ്ര​ഹ​വും ല​ക്ഷ്യ​ബോ​ധ​വും അ​ർ​പ്പ​ണ മ​നോ​ഭാ​വ​വും ക​ഠി​നാ​ധ്വാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ച്ച​ട​ക്ക​വും കൊ​ണ്ട് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​വ​സ​ര​ങ്ങ​ളെ​യും അ​നു​കൂ​ല​മാ​ക്കി മാ​റ്റി, ജീ​വി​ത വി​ജ​യം കൈ​വ​രി​ച്ച ന​ടി മ​ല്ലി​ക സു​കു​മാ​ര​ന്‍റെ​യും അ​വ​രു​ടെ മ​ക്ക​ളു​ടെ​യും വ​ള​ർ​ച്ച​യു​ടെ നാ​ൾ​വ​ഴി​ക​ളാ​ക​ട്ടെ ഈ ​എ​പ്പി​സോ​ഡ്.

ക​ല​യും സാ​ഹി​ത്യ​വും സി​നി​മ​യും ഒ​ക്കെ കൂ​ട്ടു​പി​ണ​ഞ്ഞു കി​ട​ക്കു​ന്ന ഒ​രു ജീ​വി​ത​മാ​ണ് മ​ല്ലി​ക സു​കു​മാ​ര​ന്‍റേ​ത്. ജീ​വി​ത​ത്തി​ൽ ഒ​രു​പാ​ട് വ​ള​വു​തി​രു​വു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ജീ​വി​താ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ പാ​ഠം പ​ഠി​ച്ചു​വ​ന്ന​വ​രാ​ണ് അ​വ​ർ. ഇ​ന്നും ആ ​പ​ഠ​നം തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്.

കോ​ട​മ്പ​ക്ക​ത്ത് എ​രി​ഞ്ഞ​ട​ങ്ങി തീ​രേ​ണ്ട ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച പെ​ൺ​ക​രു​ത്താ​ണ​വ​ർ. മ​ല​യാ​ള സി​നി​മ​യി​ലെ വി​വ​ര​വും വി​ദ്യാ​ഭ്യാ​സ​വും നി​ല​പാ​ടു​മു​ള്ള നാ​യ​ക​ൻ സു​കു​മാ​ര​ൻ പോ​ലും മോ​ഹി​ച്ച് അം​ഗീ​ക​രി​ച്ച് ജീ​വി​ത സ​ഖി​യാ​ക്കി​യ​താ​ണ് ഈ ​മോ​ഹ​മ​ല്ലി​ക​യെ. 

ന​ട​ൻ സു​കു​മാ​ര​നു​മാ​യി എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പ​വും സ്നേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. വി​വ​ര​വും വി​ദ്യാ​ഭ്യാ​സ​വും സ്ട്രൈ​റ്റ് ഫോ​ർ​വേ​ർ​ഡു​മാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് എ​നി​ക്കും കൂ​ടു​ത​ല​ടു​ത്ത​പ്പോ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ച്ചു.

സു​കു​വേ​ട്ട​ന്‍റെ വ​ർ​ഷ​ങ്ങ​ളു​ടെ അ​ഭി​ന​യ ഗ്യാ​പ്പി​ലാ​ണ് എ​ന്‍റെ ‘ഒ​രു മു​ത്ത​ശ്ശി​ക​ഥ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ വ​രു​ന്ന​ത്. മ​ദ്രാ​സി​ലെ ഡ​ബ്ബിം​ഗ് ക​ഴി​ഞ്ഞ് ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ബാ​ക്കി പ​ണം സെ​റ്റി​ൽ ചെ​യ്ത​പ്പോ​ൾ അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞു, ‘എ​നി​ക്ക് ജെ​മി​നി റൗ​ണ്ടി​ലു​ള്ള കു​മ്മി​ടി ബം​ഗാ​ര ജ്വ​ല്ല​റി​യി​ൽ ഒ​ന്ന് പോ​ക​ണ​മെ​ന്ന്’. അ​ദ്ദേ​ഹ​ത്തെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​മ്പോ​ൾ ഞാ​ൻ ചോ​ദി​ച്ചു, മ​ല്ലി​ക ചേ​ച്ചി​ക്ക് സ്വ​ർ​ണം വാ​ങ്ങാ​നാ​ണോ എ​ന്ന്. ചി​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു അ​തി​ന​ല്ല ‘എ​നി​ക്കൊ​രു ന​വ​ര​ത്ന മോ​തി​രം വാ​ങ്ങ​ണം’. 

ഞാ​ന​പ്പോ​ൾ ചോ​ദി​ച്ചു, ‘സു​കു​വേ​ട്ട​ൻ വ​ലി​യ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ന​ല്ലേ ഇ​തി​ലൊ​ക്കെ വി​ശ്വാ​സ​മു​ണ്ടോ?’ അ​പ്പോ​ൾ അ​ദ്ദേ​ഹം ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു, മ​ല്ലി​ക പ​റ​ഞ്ഞി​ട്ടാ അ​വ​രു​ടെ നി​ർ​ബ​ന്ധ​മാ. അ​ന്ന് സു​കു​വേ​ട്ട​ന്‍റെ കൈ​യി​ൽ അ​ള​വ് നോ​ക്കു​മ്പോ​ഴാ​ണ് ഞാ​ൻ ന​വ​ര​ത്ന മോ​തി​രം ആ​ദ്യ​മാ​യി അ​ടു​ത്ത് കാ​ണു​ന്ന​ത്.

ഗൗ​ര​വ​ക്കാ​ര​നാ​യി ന​ടി​ക്കു​ന്ന ആ​ളാ​ണെ​ങ്കി​ലും മ​ല്ലി​ക ചേ​ച്ചി പ​റ​യു​ന്ന​തൊ​ക്കെ അം​ഗീ​ക​രി​ക്കു​ന്ന ആ​ളാ​ണെ​ന്ന് അ​പ്പോ​ൾ എ​നി​ക്ക് മ​ന​സി​ലാ​യി. പ്ര​തി​ഭാ​ധ​ന​ന്മാ​രാ​യ ര​ണ്ട് പു​ത്ര​ന്മാ​രെ മ​ല​യാ​ള സി​നി​മ​യ്ക്ക് സം​ഭാ​വ​ന ചെ​യ്ത അ​മ്മ​യാ​ണ് മ​ല്ലി​ക സു​കു​മാ​ര​ൻ. 

ഈ ​ന​ന്ദി​യി​ല്ലാ​ത്ത സി​നി​മാ ലോ​ക​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​മ്പോ​ഴും ത​ന്നെ വാ​ക്കു​കൊ​ണ്ട് പോ​ലും സ​ഹാ​യി​ച്ച​വ​രെ ന​ന്ദി​പൂ​ർ​വം ഓ​ർ​ത്തും മ​റ്റു​ള്ള​വ​രെ ഓ​ർ​മി​പ്പി​ച്ചും നി​ര​ന്ത​രം സം​സാ​രി​ക്കു​ന്ന ന​ടി​യാ​ണ​വ​ർ. ന​ല്ല കു​ടും​ബ​പ​ശ്ചാ​ത്ത​ല​മു​ള്ള കൈ​നി​ക്ക​ര കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന മോ​ഹ​മ​ല്ലി​ക​യ്ക്ക് നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​നാ​യ ന​ട​ൻ സു​കു​മാ​ര​നെ കൂ​ടി ജീ​വി​ത​ത്തി​ൽ ല​ഭി​ച്ച​പ്പോ​ൾ അ​തി​ന്‍റെ​യൊ​ക്കെ ഗു​ണ​ങ്ങ​ൾ അ​വ​ർ​ക്ക് ല​ഭി​ക്കു​ക​യും അ​വ​രി​ലൂ​ടെ ത​ന്‍റെ മ​ക്ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക​യും ചെ​യ്തു. സു​കു​മാ​ര​നെ​പ്പോ​ലെ ത​ന്നെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ള്ള സ്ത്രീ​യാ​ണ് മ​ല്ലി​ക സു​കു​മാ​ര​ൻ. 

ഇ​ന്നി​വി​ടെ സി​നി​മാ രം​ഗ​ത്ത് ന​ടി​ക​ളെ നി​ശ​ബ്ദ​രാ​ക്കു​ന്ന രീ​തി​ക​ളൊ​ന്നും മ​ല്ലി​ക​യോ​ട് ന​ട​ക്കി​ല്ല. സാം​സ്കാ​രി​ക നി​ശ​ബ്ദ​ത​യെ എ​തി​ർ​ക്കു​ന്ന​വ​രാ​ണ​വ​ർ. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രെ പ​ല​ർ​ക്കും ഭ​യ​വു​മാ​ണ്. അ​വ​രു​ടെ എ​ല്ലാ എ​തി​ര​ഭി​പ്രാ​യ​ത്തി​ലും യു​ക്തി​യു​ണ്ടാ​കും.

അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ പ്ര​യാ​സ​മേ​റു​മെ​ന്ന​താ​ണ് സ​ത്യം. സ​ത്യ​സ​ന്ധ​മാ​യ നി​ഗ​മ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​വ​രു​ടെ പെ​രു​മാ​റ്റ​വും യാ​ത്ര​യും. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ വി​ധി വ​ന്ന​തി​നു​ശേ​ഷം അ​വ​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്. ഗൂ​ഢാ​ലോ​ച​ന​യി​ൽ ദി​ലീ​പി​നെ വി​ട്ട​യ​ച്ച​പ്പോ​ൾ മ​ല്ലി​ക​ച്ചേ​ച്ചി ചോ​ദി​ക്കു​ന്നു, അ​യാ​ള​ല്ലെ​ങ്കി​ൽ പി​ന്നെ മ​റ്റൊ​രാ​ളു​ണ്ടാ​കു​മ​ല്ലോ? അ​താ​രാ​ണ് അ​യാ​ൾ എ​വി​ടെ​യോ മ​റ​യ​ത്ത് നി​ൽ​പ്പു​ണ്ട​ല്ലോ. അ​യാ​ളെ ക​ണ്ടു​പി​ടി​ക്ക​ണ്ടേ? 

സി​നി​മ​യി​ൽ 53 വ​ർ​ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന ആ​ദ​ർ​ശം പ​ണ​യ​പ്പെ​ടു​ത്താ​ത്ത ഒ​രു മു​തി​ർ​ന്ന ന​ടി പൊ​തു​സ​മൂ​ഹ​ത്തോ​ടും അ​ധി​കാ​രി​ക​ളോ​ടും തൊ​ടു​ത്തു​വി​ട്ട ചോ​ദ്യ​മാ​ണി​ത്. ദി​ലീ​പ് അ​ല്ലെ​ങ്കി​ൽ പി​ന്നെ ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി വേ​ണ്ടേ? അ​ത് അ​ന്വേ​ഷി​ക്കേ​ണ്ട​ത​ല്ലേ? ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഉ​ത്ത​മ ബോ​ധ്യ​മു​ണ്ടാ​യി​ട്ടും അ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ മ​ല്ലി​ക​ച്ചേ​ച്ചി​യും മ​ക്ക​ളും അ​തി​ജീ​വി​ത​യോ​ടൊ​പ്പം ഉ​റ​ച്ചു​നി​ന്നു.

അ​വ​രു​ടെ ഈ ​ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ അ​ന്ത​സു​യ​ർ​ത്തു​ന്ന​വ​യാ​യി​രു​ന്നു. 30 വെ​ള്ളി​ക്കാ​ശി​നു വേ​ണ്ടി​യോ മ​റ്റു​ള്ള​വ​രു​ടെ പ്രീ​തി​ക്കു​വേ​ണ്ടി​യോ എ​ന്തെ​ങ്കി​ലും കാ​ര്യ​സാ​ധ്യ​ത്തി​നു വേ​ണ്ടി​യോ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ അ​തി​ജീ​വി​ത​യെ ത​ള്ളി​പ്പ​റ​ഞ്ഞി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല, ഒ​പ്പം നി​ന്ന​ശേ​ഷം പി​ന്നീ​ട് കാ​ൽ മാ​റി​യ​തു​മി​ല്ല. 

ഇ​തി​ൽ നി​ന്നൊ​ക്കെ മ​ന​സി​ലാ​ക്കാ​മ​ല്ലോ ഉ​റ​ച്ച നി​ല​പാ​ടു​ക​ൾ ഉ​ള്ള​വ​രു​ടെ വ്യ​ക്തി​ത്വം. ഡ​ബ്ല്യു​സി​സി​യോ​ട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​തെ​ങ്കി​ലും അ​വ​രു​ടെ തെ​റ്റു​ക​ളും മ​ല്ലി​ക ചേ​ച്ചി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

ചേ​ച്ചി ‘അ​മ്മ’​യി​ൽ തു​ട​രു​മ്പോ​ഴും അ​വി​ടെ ന​ട​ക്കു​ന്ന അ​നീ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രു​ടെ പ​ക്ഷം ധൈ​ര്യ​പൂ​ർ​വം ചേ​ച്ചി നി​ല​കൊ​ള്ളു​ന്ന​തും കാ​ണാം. അ​തി​ജീ​വി​ത​യു​ടെ മെ​മ്മ​റി കാ​ർ​ഡ് വി​ഷ​യം പോ​ലെ ത​ന്നെ ‘അ​മ്മ’ സം​ഘ​ട​ന​യി​ലും ഒ​രു മെ​മ്മ​റി കാ​ർ​ഡ് വി​ഷ​യം ഉ​ണ്ടാ​യി​രു​ന്ന​ല്ലോ. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നു​ശേ​ഷം ‘അ​മ്മ’​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ൾ സം​ഘ​ട​ന നേ​രി​ട്ട് പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​താ​യി പ​റ​ഞ്ഞ് ചി​ല​ർ ര​ഹ​സ്യ​മാ​യി ഒ​രു ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. 

അ​വ​രു​ടെ മു​ൻ​പി​ൽ ചി​ല ന​ടി​ക​ൾ ന​ട​ന്മാ​രി​ൽ നി​ന്നും സം​വി​ധാ​യ​ക​രി​ൽ നി​ന്നും നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നു​മൊ​ക്കെ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ക​ണ്ണീ​ർ ക​ഥ​ക​ൾ, ര​തി വി​ള​യാ​ട്ട​ങ്ങ​ളു​ടെ പ​ച്ച​യാ​യ സ​ത്യ​സ​ന്ധ​മാ​യ ക​ഥ​ക​ൾ നി​ഷ്ക​ള​ങ്ക​മാ​യി തു​റ​ന്നു​പ​റ​ഞ്ഞു. ഇ​തൊ​ക്കെ ര​ഹ​സ്യ​മാ​യി അ​വ​ർ വി​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നൊ​ക്കെ ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല അ​ത് പ​ക​ർ​ത്തി​യ വി​ഡി​യോ മെ​മ്മ​റി കാ​ർ​ഡ് എ​വി​ടെ​യാ​ണെ​ന്ന് പ​റ​യു​ന്ന​തു​മി​ല്ല. ‘കാ​ലാ​പാ​നി’ എ​ന്ന സി​നി​മ​യി​ൽ ഒ​രു രം​ഗ​മു​ണ്ട് ജ​യി​ലി​ൽ മ​ർ​ദ്ദ​ന​മേ​റ്റു കി​ട​ക്കു​ന്ന​വ​രോ​ട് ജ​യി​ല​ധി​കൃ​ത​ർ പ​റ​യു​ന്നു, നാ​ളെ നി​ങ്ങ​ളു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ മേ​ല​ധി​കാ​രി​ക​ൾ വ​രു​ന്നു​ണ്ട്. നി​ങ്ങ​ൾ​ക്ക് എ​ന്ത് വേ​ണ​മെ​ങ്കി​ലും ധൈ​ര്യ​പൂ​ർ​വം അ​വ​രോ​ട് തു​റ​ന്നു പ​റ​യാ​മെ​ന്ന്, അ​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന്. 

പി​റ്റേ​ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് മേ​ല​ധി​കാ​രി​ക​ൾ എ​ത്തു​ന്നു. അ​വ​ർ പ​റ​യു​ന്നു നി​ങ്ങ​ൾ​ക്കെ​ന്തു​ണ്ടെ​ങ്കി​ലും ഞ​ങ്ങ​ളോ​ട് ധൈ​ര്യ​പൂ​ർ​വം പ​റ​യാം എ​ല്ലാ​റ്റി​നും ന​ട​പ​ടി​യു​ണ്ടാ​കും ആ​രെ​യും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്ന് നി​ങ്ങ​ൾ പൂ​ർ​ണ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​മെ​ന്നും അ​വ​ർ​ക്ക് ഉ​റ​പ്പ് കൊ​ടു​ക്കു​ന്നു. ഇ​ത് കേ​ട്ട പ​ല​രും എ​ഴു​ന്നേ​റ്റ് നി​ന്ന് ജ​യി​ല​റ​ന്മാ​രു​ടെ ക്രൂ​ര​ത​ക​ളെ​ക്കു​റി​ച്ചും പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​രോ​ട് പ​രാ​തി​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ പ​രാ​തി പ​റ​ഞ്ഞ​വ​രെ തൂ​ക്കി​യെ​ടു​ത്ത് നി​ർ​ദാ​ക്ഷ​ണ്യം ക്രൂ​ര മ​ർ​ദ്ദ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്നു. യ​ഥാ​ർ​ത്ഥ​ത്തി​ൽ പി​റ്റേ ദി​വ​സ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന ഈ ​നാ​ട​കം ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ ഉ​ള്ളി​ലി​രി​പ്പ് അ​റി​യാ​ൻ വേ​ണ്ടി ന​ട​ത്തി​യ ഒ​രു ത​ട്ടി​പ്പാ​യി​രു​ന്നു. 

അ​തു​പോ​ലെ​ത​ന്നെ ‘അ​മ്മ’​യി​ൽ പീ​ഡ​ന​ത്തി​ന് വി​ധേ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ പ​രാ​തി​ക​ൾ ആ​ർ​ക്കൊ​ക്കെ നേ​രെ​യാ​യി​രി​ക്കും എ​ന്ന​റി​യാ​നു​ള്ള ഒ​രു കാ​ഞ്ഞ ബു​ദ്ധി ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള​താ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ഇ​തൊ​രു ച​തി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ന​ടി​മാ​ർ ത​ങ്ങ​ൾ തു​റ​ന്നു​പ​റ​ഞ്ഞ വി​ഡി​യോ​യു​ടെ മെ​മ്മ​റി കാ​ർ​ഡി​ന് വേ​ണ്ടി മു​റ​വി​ളി കൂ​ട്ടി.

ഈ ​നീ​തി​കേ​ടി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​ക്കൊ​ണ്ട് മ​ല്ലി​ക​ച്ചേ​ച്ചി​യും രം​ഗ​ത്ത് വ​ന്നു. എ​ന്നാ​ൽ ഇ​തി​നൊ​ന്നും പ​രി​ഹാ​രം കാ​ണ​ത്തു​മി​ല്ല, മെ​മ്മ​റി കാ​ർ​ഡ് ഒ​ട്ട് കി​ട്ടാ​നും പോ​കു​ന്നി​ല്ല. കു​റ​ച്ചു​പേ​രു​ടെ വി​രോ​ധം പി​ടി​ച്ചു​പ​റ്റി​യെ​ന്നു മാ​ത്രം. അ​വ​ർ ആ​രെ​ക്കു​റി​ച്ചൊ​ക്കെ​യാ​ണ് പ​രാ​തി പ​റ​ഞ്ഞ​ത്, അ​വ​രു​ടെ​യൊ​ക്കെ ശ​ത്രു​ത​യ്ക്ക് ഇ​വ​ർ പാ​ത്ര​മാ​കു​ക​യും ചെ​യ്യും. ‘അ​മ്മ’​യി​ൽ ന​ട​ക്കു​ന്ന പ​ല അ​നീ​തി​ക​ളും പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ വി​ളി​ച്ചു പ​റ​യു​ന്ന​ത് മ​ല്ലി​ക ചേ​ച്ചി​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ വ​ലി​യൊ​രു ശ​ത്രു​നി​ര​യും അ​വ​ർ​ക്കെ​തി​രെ അ​വി​ടെ​യു​ണ്ട്. അ​വ​രൊ​രു ലൂ​സ് ടോ​ക്ക​റാ​ണെ​ന്നാ​ണ് ചി​ല​ർ പ​റ​യു​ന്ന​ത്.

മ​ല്ലി​ക ചേ​ച്ചി​യും പു​ത്ര​ന്മാ​രും അ​വ​രു​ടെ ഭാ​ര്യ​മാ​രും അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് എ​ടു​ത്ത​പ്പോ​ൾ ഇ​വ​രു​ടെ​യൊ​ക്കെ വാ​യ അ​ട​പ്പി​ക്ക​ണ​മെ​ങ്കി​ൽ ആ​ദ്യം പൃ​ഥ്വി​രാ​ജി​നെ ഒ​തു​ക്ക​ണ​മെ​ന്ന ചാ​ണ​ക്യ​ത​ന്ത്രം ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ചു. അ​ങ്ങ​നെ പൃ​ഥ്വി​രാ​ജും എ​തി​ർ​ക​ക്ഷി​ക​ളും ത​മ്മി​ൽ ശീ​ത​യു​ദ്ധം ആ​രം​ഭി​ച്ചു.

അ​തി​ന്നും ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​താ​ണ് സ​ത്യം. എ​ന്നാ​ൽ പൃ​ഥ്വി​രാ​ജി്‍​റെ സി​നി​മാ രം​ഗ​ത്തെ കു​തി​ച്ചു​ള്ള മു​ന്നേ​റ്റം അ​വ​രെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു. മ​ല്ലി​ക ചേ​ച്ചി പ​റ​യു​ന്നു ഇ​തി​പ്പോ​ഴൊ​ന്നും തു​ട​ങ്ങി​യ​ത​ല്ല, ‘അ​ന​ന്ത​ഭ​ദ്രം’ സി​നി​മ​യി​ൽ പൃ​ഥ്വി​യെ അ​ഭി​ന​യി​പ്പി​ക്ക​രു​തെ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞ​താ​യി പ​ല​രും എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​ന്നു​വ​രെ ഞാ​ന​ത് ദി​ലീ​പി​നോ​ട് ചോ​ദി​ച്ചി​ട്ടി​ല്ല. പൃ​ഥ്വി​രാ​ജ് ക​യ​റി​വ​രു​മെ​ന്ന് തോ​ന്നു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് വേ​റെ ചി​ല​രും എ​ന്നോ​ടു പ​റ​ഞ്ഞു. പി​ന്നീ​ട് ‘റോ​മി​യോ’ എ​ന്ന സി​നി​മ​യി​ൽ ഞാ​ൻ ദി​ലീ​പി​ന്‍റെ അ​മ്മ​യാ​യി അ​ഭി​ന​യി​ച്ചു. എ​ന്നോ​ടൊ​രു പി​ണ​ക്ക​വും ദി​ലീ​പ് കാ​ണി​ച്ചി​ട്ടി​ല്ല.

എ​ന്‍റെ മ​ക​നോ​ടെ​ന്തി​നാ​ണ് ഇ​ത്ര ദേ​ഷ്യം. സു​കു​വേ​ട്ട​നെ സി​നി​മ​യി​ൽ നി​ന്നു മാ​റ്റി നി​ർ​ത്തി​യ പോ​ലെ രാ​ജു​വി​നോ​ടും ചെ​യ്യു​മോ എ​ന്ന് ഞാ​ൻ ആ​ശ​ങ്ക​പ്പെ​ട്ടു. എ​ന്നാ​ൽ എ​ന്‍റെ മ​ക്ക​ളെ ഇ​തൊ​ന്നും ബാ​ധി​ക്കി​ല്ല. അ​വ​രെ പ​റ​ഞ്ഞാ​ൽ അ​വ​ർ ത​ന്നെ മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ള്ളും.
 
അ​തു​പോ​ലെ ത​ന്നെ ദി​ലീ​പി​ന്‍റെ ‘ഭ​ഭ​ബ’​യി​ൽ പൃ​ഥ്വി​രാ​ജി​നെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടു​ള്ള രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ മ​ല്ലി​ക ചേ​ച്ചി പ്ര​തി​ക​രി​ച്ചി​രു​ന്നു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണ്ട് പൃ​ഥ്വി​രാ​ജ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളെ സി​നി​മ​യി​ൽ പ​രി​ഹാ​സ​രൂ​പേ​ണ ഉ​പ​യോ​ഗി​ച്ച​തി​നെ​യാ​ണ് മ​ല്ലി​ക ചേ​ച്ചി വി​മ​ർ​ശി​ച്ച​ത്.

‘ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് പൃ​ഥ്വി​രാ​ജി​നെ സി​നി​മ​യി​ൽ പ​രി​ഹ​സി​ക്കു​ന്ന​ത്. വി​വ​ര​മു​ള്ള ആ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ഡ​യ​ലോ​ഗ് ഇ​പ്പോ​ൾ പ​റ​യേ​ണ്ട എ​ന്ന് പ​റ​യു​മാ​യി​രു​ന്നു. നി​ർ​മാ​താ​വോ സം​വി​ധാ​യ​ക​നോ ആ​കും ഇ​ത് പ​റ​യി​പ്പി​ച്ച​ത്. പി​ന്നെ സി​നി​മ​യ്ക്ക് വ​ലി​യ ഗു​ണ​മൊ​ന്നു​മി​ല്ലാ​ത്ത​തു​കൊ​ണ്ട് അ​ത് ആ​രും അ​ധി​കം ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല’. പൃ​ഥ്വി​രാ​ജി​ന് നേ​രെ ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ ആ​രോ​പി​ച്ചു. 

പൃ​ഥ്വി​ക്കെ​തി​രെ സം​സാ​രി​ക്കു​ന്ന​വ​ർ​ക്ക് ഭാ​വി​യി​ൽ ത​ങ്ങ​ൾ പ​റ​ഞ്ഞ​ത് അ​ബ​ദ്ധ​മാ​യി പോ​യി എ​ന്ന് തി​രു​ത്തേ​ണ്ടി വ​രു​മെ​ന്ന് താ​ൻ നൂ​റു​ശ​ത​മാ​നം വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും മ​ല്ലി​ക​ച്ചേ​ച്ചി പ​റ​യു​ന്നു. പൃ​ഥ്വി​രാ​ജ് ‘എ​മ്പു​രാ​ൻ’ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ മു​ൻ​പി​ൽ ക​ര​ഞ്ഞ് കാ​ലു​പി​ടി​ച്ചു​വെ​ന്നും പി​ന്നെ പ്ര​തി​യോ​ഗി​യെ ഒ​തു​ക്കു​ന്ന സ്ഥി​രം ഡ​യ​ലോ​ഗ് രാ​ജ്യ​സ്നേ​ഹം അ​തു​പോ​ലും പൃ​ഥ്വി​രാ​ജി​ന് നേ​രെ ഇ​റ​ക്കി.

എ​ന്നാ​ൽ ഇ​തൊ​ന്നും ഒ​രു ത​രി​മ്പ് പോ​ലും പൃ​ഥ്വി​രാ​ജി​നെ ഏ​ശി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല മ​മ്മൂ​ട്ടി​യെ പോ​ലെ​യും മോ​ഹ​ൻ​ലാ​ലി​നെ പോ​ലെ​യും ഇ​നി​യും പ​തി​റ്റാ​ണ്ടു​ക​ൾ നി​ല​നി​ൽ​ക്കാ​ൻ ഇ​പ്പോ​ൾ സാ​ധ്യ​ത​യു​ള്ള ഏ​ക​ന​ട​ൻ പൃ​ഥ്വി​രാ​ജ് ആ​ണെ​ന്ന് ഓ​ർ​ക്ക​ണം. 

വെ​ല്ലു​വി​ളി​ക​ൾ പൃ​ഥ്വി​രാ​ജി​ന് പു​തു​മ​യൊ​ന്നു​മി​ല്ല. അ​തൊ​ക്കെ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​നു​ള്ള ച​വി​ട്ടു​പ​ടി​ക​ളാ​യി ക​ണ്ട് മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​ണ്. സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പൃ​ഥ്വി​രാ​ജി​ന്‍റെ തേ​രോ​ട്ടം തു​ട​രു​ക​യാ​ണ്. മ​ല്ലി​ക ചേ​ച്ചി​ക്കും കു​ടും​ബ​ത്തി​നും എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു. ന​മ്മു​ടെ ആ​ദ​ർ​ശം മ​റ്റു​ള്ള​വ​രു​ടെ പ്രീ​തി​ക്കാ​യി ഇ​ല്ലാ​താ​ക്കേ​ണ്ട​ത​ല്ല ന​മ്മ​ൾ മാ​റ​ണം നി​ര​ന്ത​രം പു​തു​ക്ക​ണം. പ​ക്ഷേ അ​താ​രാ​ന്‍റെ ബോ​ധ്യ​ങ്ങ​ളെ അ​ല്ല സ്വ​ന്തം ബോ​ധ്യ​ങ്ങ​ൾ ആ​ക​ണം മാ​റ്റ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. മാ​റാ​ൻ ആ​ഗ്ര​ഹി​ക്ക​ണം മാ​റ്റ​പ്പെ​ടാ​ൻ നി​ന്ന് കൊ​ടു​ക്ക​രു​ത്.’’–​ആ​ല​പ്പി അ​ഷ്റ​ഫി​ന്‍റെ വാ​ക്കു​ക​ൾ.

Tags : alappy asharaf sukumaran mallika

Recent News

Up