അല്ലു അർജുനൊപ്പം കൈകോർത്ത് ലോകേഷ് കനകരാജ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കും. പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് ഇരുവരും ഒരുമിക്കുന്ന സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
താൽക്കാലികമായി AA23 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വേറിട്ട ലുക്കിലാകും അല്ലു അർജുൻ പ്രത്യക്ഷപ്പെടുക എന്നാണ് സൂചനകൾ. ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ലോകേഷ്-അനിരുദ്ധ് കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നതിനാൽ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് ഇരട്ടിച്ചിരിക്കുകയാണ്.
നിർമാണം നവീൻ യെർനേനി, വൈ. രവിശങ്കർ (മൈത്രി മൂവി മേക്കേഴ്സ്), സഹനിർമാണം: ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി, പി ആർ ഒ: ആതിര ദിൽജിത്ത്.
Tags : Allu Arjun Lokesh