ബാഹുബലി യൂണിവേഴ്സിലേക്ക് പുതിയ ചിത്രം പ്രഖ്യാപിച്ച് നിർമാതാക്കൾ. ബാഹുബലി– ദ് എറ്റേണൽ വാർ എന്ന ആനിമേറ്റഡ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. രണ്ട് ഭാഗങ്ങളിലായാകും പുതിയ ചിത്രം എത്തുക.
സ്റ്റാർ വാർസ്: വിഷൻസ്, ദ് ബൻഡിറ്റ്സ് ഓഫ് ഗോലാക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇഷാൻ ശുക്ലയാണ് ബാഹുബലി– ദ് എറ്റേണൽ വാർ സംവിധാനം ചെയ്യുന്നത്.
ബാഹുബലി സിനിമയിലെ നിർണായക സംഭവങ്ങൾക്ക് പിന്നാലെ നടക്കുന്ന കഥയാണ് ആനിമേഷൻ സിനിമ പറയുന്നത്. അമരേന്ദ്ര ബാഹുബലിയുടെ മരണ ശേഷമുള്ള സംഭവങ്ങളാണ് ടീസറിൽ കാണിച്ചിരിക്കുന്നത്.
അമരേന്ദ്ര ബാഹുബലിയുടെ മരണം അദ്ദേഹത്തിന്റെ അന്ത്യമായിരുന്നില്ല, നിത്യമായ ഒന്നിന്റെ തുടക്കമായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രത്തിന്റെ ടീസർ എത്തിയത്.
ബാഹുബലി യൂണിവേഴ്സിൽ നിന്ന് പുതിയ ചിത്രമുണ്ടാകുമെന്ന് സംവിധായകൻ എസ്എസ് രാജമൗലി മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാലിത് ബാഹുബലിയുടെ മൂന്നാം ഭാഗം ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാഹുബലി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ടൈംലൈനിലാണ് ബാഹുബലി ദ് എറ്റേണൽ വാർ എത്തുന്നത്. ഏകദേശം 120 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Tags : Baahubali SS Rajamouli Prabhas Ishan Shukla Baahubali - The Eternal War