x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​മാ​നി​ത​രാ​കു​ന്ന​വ​രു​ടെ ന​ഷ്ട​ങ്ങ​ൾ​ക്കും വേ​ദ​ന​ക​ൾ​ക്കും പ​രി​ഹാ​ര​മി​ല്ല, അ​ത് അ​ങ്ങ​യെ ഓ​ർ​മി​പ്പി​ക്കു​ന്നു; ഹ​രീ​ഷി​ന്‍റെ പോ​സ്റ്റി​ന് താ​ഴെ ബാ​ദു​ഷ​യു​ടെ ക​മ​ന്‍റ്


Published: January 20, 2026 11:39 AM IST | Updated: January 20, 2026 02:37 PM IST

ബ​സി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി​യ ദീ​പ​ക്കി​നെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് ന​ട​ൻ ഹ​രീ​ഷ് ക​ണാ​ര​ൻ പ​ങ്കു​വ​ച്ചി​രു​ന്നു.

ബ​സി​ൽ യാ​ത്ര ചെ​യ്യ​വെ അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന പെ​ൺ​കു​ട്ടി ആ​ർ​ത്ത​വ വേ​ദ​ന കൊ​ണ്ട് ബു​ദ്ധി​മു​ട്ടി​യ​പ്പോ​ൾ ആ​ശ്വ​സി​പ്പി​ച്ച ദീ​പ​ക്കി​നെ​ക്കു​റി​ച്ച് അ​തേ പെ​ൺ​കു​ട്ടി പ​റ​ഞ്ഞ അ​നു​ഭ​വം ഒ​രു വ്ലോ​ഗ​ര്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​പോ​സ്റ്റാ​ണ് ഹ​രീ​ഷ് ക​ണാ​ര​ൻ പ​ങ്കു​വ​ച്ച​ത്.

ഈ ​പോ​സ്റ്റി​ന് താ​ഴെ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​ൻ.​എം. ബാ​ദു​ഷ എ​ഴു​തി​യ ക​മ​ന്‍റാ​ണ് ഇപ്പോൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

‘സു​ഹൃ​ത്തെ, സ്വ​ന്തം നേ​ട്ട​ത്തി​ന് വേ​ണ്ടി ഒ​രാ​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​മാ​നി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കും എ​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് നാം ​ക​ണ്ട​ത്. എ​ല്ലാ​വ​ർ​ക്കും ഒ​രു പോ​ലെ സ​ഹി​ച്ച് നി​ൽ​ക്കു​വാ​നാ​വി​ല്ല.

അ​തു​പോ​ലെ ഒ​രു കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ ക​ട​ന്ന് പോ​കു​ന്ന​ത്. അ​പ​മാ​നി​ക്ക​പ്പെ​ട​ലി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന ജീ​വി​തം ഒ​രി​ക്ക​ലും തി​രി​ച്ചു​പി​ടി​ക്കാ​നാ​വി​ല്ല. അ​ത് ഒ​ന്ന് ഓ​ർ​ത്താ​ൽ ന​ല്ല​ത്..​അ​പ​മാ​നി​ത​നാ​കു​ന്ന​യാ​ളു​ടെ കു​ടും​ബം അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യ്ക്കും ദുഃ​ഖ​ത്തി​നും അ​വ​രു​ടെ ന​ഷ്ട​ങ്ങ​ൾ​ക്കും ഒ​ന്നും പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ല.. അ​ങ്ങ​യെ അ​ത് ഓ​ർ​മി​പ്പി​ക്കു​ന്നു.!’ എ​ന്നാ​യി​രു​ന്നു ബാ​ദു​ഷ​യു​ടെ ക​മ​ന്‍റ്.

K-Rail Survey

ക​ടം​വാ​ങ്ങി​യ തു​ക തി​രി​ച്ച് ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ൽ പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​റാ​യ ബാ​ദു​ഷ ത​ന്നെ സി​നി​മ​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​യി ഹ​രീ​ഷ് ക​ണാ​ര​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബാ​ദു​ഷ​യു​ടെ ക​മ​ന്‍റ്. 20 ല​ക്ഷം ബാ​ദു​ഷ​യ്ക്ക് ഹ​രീ​ഷ് ക​ണാ​ര​ൻ ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​തി​ല്‍ ചെ​റി​യ തു​ക​മാ​ത്ര​മാ​ണ് തി​രി​കെ ന​ൽ​കി​യ​തെ​ന്നും ഹ​രീ​ഷ് ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ല്ലാം റേ​ച്ച​ല്‍ എ​ന്ന സി​നി​മ റി​ലീ​സി​ന് ശേ​ഷം പ​റ​യു​മെ​ന്നാ​യി​രു​ന്നു അ​ന്ന് ബാ​ദു​ഷ പ​റ​ഞ്ഞ​ത്. 

Tags : badusha hareesh kanaran malayalam cinema

Recent News

Up