ദിലീപ് നായകനായെത്തുന്ന ഭഭബ സിനിമയിലെ അഴിഞ്ഞാട്ടം ഗാനം തിങ്കളാഴ്ച പുറത്തിറക്കിയിരുന്നു. എന്നാൽ ഗാനത്തിന് പ്രതീക്ഷിച്ച അത്ര ഹൈപ്പ് കിട്ടിയില്ലെന്നതാണ് വാസ്തവം. ചിത്രത്തിന്റെ വരികളെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമാണ് വിമർശനങ്ങളുയരുന്നത്. അതേസമയം മോഹൻലാലിന്റെയും ദിലീപിന്റെയും ഒന്നിച്ചുള്ള ഡാൻസ് ഗംഭീരമാണെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്.
ഷാൻ റഹ്മാനാണ് ഭഭബയിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ എഴുതിയിരിക്കുന്നത്.
ചിലർക്ക് മകനാ......ചിലർക്ക് നൻപനാ.....ഇടഞ്ഞ കൊമ്പനാ......നമുക്ക് അണ്ണനാ.....എന്നൊക്കെയാണ് പാട്ടിലെ വരികൾ. ഇതിന്റെ സംഗീതവും അറുബോറാണെന്ന് പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.
നേരത്തെ ഭഭബയിലെ ബിജിഎമ്മിനെ കുറിച്ച് ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് അണിയറപ്രവർത്തകർ ഷാൻ റഹ്മാന് പകരം ഗോപി സുന്ദറിനെ പശ്ചാത്തല സംഗീതം ഒരുക്കാൻ നിയമിച്ചത്.
ശേഷം ട്രെയിലർ എത്തിയപ്പോൾ സിനിമയിലെ പശ്ചാത്തല സംഗീതം ഭേദമായിട്ടുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. എന്നാൽ ഷാൻ റഹ്മാൻ ഒരുക്കിയ ഗാനം ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
Tags : BHA BHA BA Mohanlal Dilieep Shaan Rahman MG Sreekumar