x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഞാ​ൻ കാ​ത്തി​രു​ന്ന എ​ന്‍റെ കം ​ബാ​ക്ക് മൊ​മ​ന്‍റ്'; ദി​ലീ​പി​നൊ​പ്പം കൊ​ലമാ​സാ​യി ലാ​ലേ​ട്ട​നും: ഭ ​ഭ ബ ​ട്രെ​യി​ല​ർ എത്തി


Published: December 10, 2025 09:02 PM IST | Updated: December 10, 2025 09:45 PM IST

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന ഭ ​ഭ ബ​യു​ടെ ട്രെ​യില​ര്‍ പു​റ​ത്ത്.

ന​വാ​ഗ​ത​നാ​യ ധ​ന​ഞ്ജ​യ് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്നു​വെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ഫൈ​റ്റ് സീ​നും ദീ​ലീ​പും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ച്ചു​ള്ള നൃ​ത്ത​വും ട്ര​യ്‌​ല​റി​ല്‍ കാ​ണി​ക്കു​ന്നു​ണ്ട്.

മാ​സ് കോ​മ​ഡി എ​ന്‍റ​ർ​ടൈ​ന​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​പ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ധ്യാ​ൻ ശ്രീ​നി​വാ​സ​നും വേ​ഷ​മി​ടു​ന്നു​ണ്ട്. താ​ര​ദ​മ്പ​തി​ക​ളാ​യ ഫാ​ഹിം സ​ഫ​ർ, നൂ​റി​ൻ ഷെ​രീ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ.

സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ബൈ​ജു സ​ന്തോ​ഷ്, ദേ​വ​ൻ, ബാ​ലു വ​ർ​ഗീ​സ്, അ​ശോ​ക​ൻ, ജി. ​സു​രേ​ഷ് കു​മാ​ർ, നോ​ബി, സെ​ന്തി​ൽ കൃ​ഷ്ണാ, റെ​ഡി​ൻ കിം​ഗ്സി​ലി, ഷി​ൻ​സ്, ശ​ര​ണ്യ പൊ​ൻ വ​ണ്ണ​ൻ, ധ​ന​ശ്രീ, ല​ങ്കാ ല​ഷ്മി, സാ​ൻ​ഡി എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

Tags : BHA BHA BA TRAILER

Recent News

Up