x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ലീ​പ് അ​ഭി​ന​യി​ക്കു​ന്ന ഒ​റ്റ സി​നി​മ പോ​ലും വി​ജ​യി​ക്കി​ല്ല, വി​ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ല; വ്യാ​ജ​വാ​ർ​ത്ത​യി​ൽ പ​രാ​തി​യു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി


Published: December 12, 2025 02:52 PM IST | Updated: December 12, 2025 02:52 PM IST

ദി​ലീ​പി​ന്‍റെ സി​നി​മ​ക​ളൊ​ന്നും വി​ജ​യി​പ്പി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ത​ന്‍റെ പേ​രി​ൽ വ​രു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി.

ദി​ലീ​പ് അ​ഭി​ന​യി​ക്കു​ന്ന ഒ​റ്റ സി​നി​മ പോ​ലും വി​ജ​യി​ക്കി​ല്ല, വി​ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ല എ​ന്ന വാ​ച​ക​ത്തോ​ടൊ​പ്പം ത​ന്‍റെ ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച് വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ 51 വ​ർ​ഷ​മാ​യി മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​നി​ക്ക് അ​ങ്ങ​നെ​യൊ​രു നീ​ക്ക​മോ ഉ​ദ്ദേ​ശ​മോ ഒ​രി​ക്ക​ലും ഇ​ല്ലെ​ന്നും ഇ​ത് ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

പ​രാ​തി​യു​ടെ പൂ​ർ​ണ​രൂ​പം

സ​ർ, എ​ന്‍റെ പേ​ര് ഭാ​ഗ്യ​ല​ക്ഷ്മി.

ക​ഴി​ഞ്ഞ 51 വ​ർ​ഷ​മാ​യി മ​ല​യാ​ള സി​നി​മ രം​ഗ​ത്ത് ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ത​ത്സ​മ​യം മീ​ഡി​യ എ​ന്ന ഓ​ൺ​ലൈ​ൻ മീ​ഡി​യ ‘ദി​ലീ​പ് അ​ഭി​ന​യി​ക്കു​ന്ന ഒ​റ്റ സി​നി​മ പോ​ലും വി​ജ​യി​ക്കി​ല്ല വി​ജ​യി​ക്കാ​ൻ ഞ​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ല’ എ​ന്ന വാ​ച​ക​ത്തോ​ട് കൂ​ടി എ​ന്‍റെ ഫോ​ട്ടോ​യും വെ​ച്ചു​കൊ​ണ്ട് ഒ​രു വ്യാ​ജ വാ​ർ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ (ഫെ​യ്സ്‌​ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം) പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടു.

അ​ങ്ങ​നെ​യൊ​രു നീ​ക്ക​മോ ഉ​ദ്ദേ​ശ​മോ ഒ​രി​ക്ക​ലും എ​നി​ക്കി​ല്ല ഞാ​ൻ ചെ​യ്യു​ക​യു​മി​ല്ല. മാ​ത്ര​മ​ല്ല യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ആ​യ അ​ടൂ​ർ പ്ര​കാ​ശ​നെ​തി​രെ ഞാ​ൻ നി​യ​മ ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്നു എ​ന്ന വാ​ർ​ത്ത​യും ഇ​തേ മീ​ഡി​യ​യി​ൽ എ​ന്‍റെ പേ​രി​ൽ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. 

ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് എ​ന്‍റെ സ​ത്യ സ​ന്ധ​മാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തെ സ​മൂ​ഹ​ത്തി​ന് മു​ൻ​പി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി​യും, ദി​ലീ​പ് എ​ന്ന ന​ട​ന്‍റെ ഫാ​ൻ​സി​നെ കൊ​ണ്ട് എ​ന്നെ തെ​റി വി​ളി​പ്പി​ക്കാ​ൻ വേ​ണ്ടി​യും മാ​ത്ര​മാ​ണ് എ​ന്ന് ഞാ​ൻ സം​ശ​യി​ക്കു​ന്നു.

ആ​യ​തി​നാ​ൽ ഇ​ത്ത​രം തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ മാ​ത്രം പ്ര​ച​രി​പ്പി​ക്കു​ന്ന  ത​ത്സ​മ​യം മീ​ഡി​യ എ​ന്ന ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. എ​ന്ന്

വി​ശ്വ​സ്ത​ത​യോ​ടെ ഭാ​ഗ്യ​ല​ക്ഷ്മി

Tags : Bhagyalakshmi fake news files complaint

Recent News

Up