സിനിമ, ടെലിവിഷന്‍, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രെട്ടേണിറ്റി (സിസിഎഫ്)യുടെ ക്രിക്കറ്റ് പൂരം സി.സി.എഫ് പ്രീമിയല്‍ ലീഗ് രണ്ടാം പതിപ്പിന് തിരശീല ഉയര്‍ന്നു.
എറണാകുളം താജ് ഗേറ്റ് വേയില്‍ താരനിബിഡമായ ചടങ്ങില്‍ സിസിഎഫ് ഭാരവാഹികളും സെലിബ്രിറ്റി ഉടമകളും ബ്രാന്‍ഡ് അംബാസിഡര്‍മാരും ചേര്‍ന്ന് രണ്ടാം പതിപ്പ് ലോഞ്ച് ചെയ്തു. സിസിഎഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോര്‍മാറ്റായ സിസിഎഫ് 100 എക്സിന്റെ അവതരണവും ചടങ്ങില്‍ നടന്നു.
മത്സരം കൂടുതല്‍ ആവേശവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോര്‍മാറ്റ് എന്ന് സിസിഎഫ് പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി ശ്യാംധര്‍, ട്രഷറര്‍ സുധീപ് കാരാട്ട് എന്നിവര്‍ പറഞ്ഞു. ഒരു ഓവറില്‍ അഞ്ച് ബോള്‍ അടങ്ങുന്ന സിസിഎഫ് 100 എക്സ് ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യുന്ന ടീമിനും ബൗള്‍ ചെയ്യുന്ന ടീമിനും പോയിന്റും റണ്‍സും ലഭിക്കും. കെസിഎല്‍ ടീമായ കേരളാ സ്ട്രൈക്കേഴ്സിന്റെ സി.ഇ.ഒ ബിന്ദു ദിജേന്ദ്രനാഥ് പുതിയ ഫോര്‍മാറ്റ് ലോഞ്ച് ചെയ്തു.
പുതുതായി കൂട്ടിച്ചേര്‍ത്ത രണ്ട് ടീമുകള്‍ ഉള്‍പ്പടെ 14 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ടീമുകളുടെ അവതരണവും ചടങ്ങില്‍ നടന്നു. താരലേലത്തില്‍ ഈഗിള്‍ എമ്പയേഴ്സിന്റെ അരുണ്‍ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്സിന്റെ നോയല്‍ ബെന്‍ തുടങ്ങിയവരെ വന്‍ തുകയ്ക്കാണ് ടീമുകള്‍ സ്വന്തമാക്കിയത്. ഫെബ്രുവരി നാല് മുതല്‍ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സിസിഎഫ് പ്രീമിയല്‍ ലീഗ് മത്സരം.
Tags : cricket Cinema sector malayalam