x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​താ​ണു ഹൊ​റ​ര്‍ പ​ടം, ഭീ​തി​വി​ത​ച്ച് 'ഡീ​യ​സ് ഇ​റെ'

ടി.ജി.ബൈജുനാഥ്
Published: October 31, 2025 03:36 PM IST | Updated: October 31, 2025 03:42 PM IST

മി​ക​വു​റ്റ രീ​തി​യി​ൽ ഒ​രു ഹൊ​റ​ര്‍ സി​നി​മ എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​രെ​ങ്കി​ലും ചോ​ദി​ച്ചാ​ല്‍ അ​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം ഡീ​യ​സ് ഈ​റെ. ശ​ബ്ദ​വും നി​ശ​ബ്ദ​ത​യും ചേ​രും​പ​ടി സം​യോ​ജി​പ്പി​ച്ച് 115 മി​നി​റ്റു​ക​ള്‍ പേ​ടി അ​നു​ഭ​വി​പ്പി​ക്കു​ന്ന മേ​ക്കിം​ഗ് ബ്രി​ല്യ​ന്‍​സ്.

ഭൂ​ത​കാ​ല​ത്തി​ല്‍ തു​ട​ങ്ങി ഭ്ര​മ​യു​ഗ​ത്തി​ലൂ​ടെ ഡീ​യ​സ് ഈ​റെ​യി​ലെ​ത്തു​മ്പോ​ള്‍ ത​നി​ക്കു പ്രി​യ​പ്പെ​ട്ട ഹൊ​റ​ര്‍ ജോ​ണ​റെ​ന്ന കെ​ട്ടി​ട​ത്തി​ല്‍ ന​മ്മ​ളെ പേ​ടി​പ്പെ​ടു​ത്തു​ന്ന, ഞെ​ട്ട​ലി​ലാ​ഴ്ത്തു​ന്ന ചി​ല പു​തി​യ നി​ഗൂ​ഢ മു​റി​ക​ള്‍ പ​ണി​തീ​ര്‍​ക്കു​ക​യാ​ണു സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍.

കൊ​ച്ചി​യി​ലു​ള്ള ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ സൈ​റ്റി​ല്‍ എ​ന്‍​ജി​നി​യ​റാ​ണ് പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം രോ​ഹ​ന്‍. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മൊ​ക്കെ അ​മേ​രി​ക്ക​യി​ലാ​ണ്. പ​ട്ട​ണ​ത്തി​ലെ വ​ലി​യ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ണു താ​മ​സം. ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ജീ​വി​തം ആ​ഘോ​ഷി​ക്കു​ന്ന പ്ര​കൃ​തം. രോ​ഹ​ന്‍റെ ക്ലാ​സ്‌​മേ​റ്റും സു​ഹൃ​ത്തു​മാ​യി​രു​ന്ന ക​നി ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നു സു​ഹൃ​ത്തി​ല്‍ നി​ന്ന് രോ​ഹ​ന്‍ അ​റി​യു​ന്നു. സു​ഹൃ​ത്തി​നൊ​പ്പം ക​നി​യു​ടെ വീ​ടു​സ​ന്ദ​ര്‍​ശി​ച്ചു സ്വ​ന്തം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​ന്ന രോ​ഹ​ൻ നേ​രി​ടു​ന്ന അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം. തു​ട​ര്‍​ന്നു​ള്ള പേ​ടി​പ്പെ​ടു​ത്തു​ന്ന ക​ഥാ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളും വേ​റി​ട്ട ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ളും തി​യ​റ്റ​റി​ല്‍ ആ​സ്വ​ദി​ക്കു​ന്ന​താ​ണു ര​സ​ക​രം.

പ്ര​വ​ച​നാ​തീ​ത​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​സ​ഞ്ചാ​രം. ഓ​രോ നി​മി​ഷ​വും അ​ടു​ത്തു സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്തെ​ന്ന ആ​കാം​ക്ഷ നി​ല​നി​ര്‍​ത്തു​ന്ന മേ​ക്കിം​ഗ് സ്‌​റ്റൈ​ല്‍. വി​ൻ​ഡോ ക​ർ​ട്ട​നു​ക​ളെ ത​ട്ടി​നീ​ക്കി കാ​റ്റ് വീ​ശു​മ്പൊ​ഴും ചാ​യ​ക്ക​പ്പും സ്ഫ​ടി​ക പാ​ത്ര​ങ്ങ​ളും വീ​ണു​ട​യു​മ്പൊ​ഴും സി​ഗ​ര​റ്റ് ക​ത്തി​ച്ചു വ​ലി​ക്കു​ന്പോ​ൾ പോ​ലും ഹൊ​റ​ര്‍ അ​നു​ഭ​വി​പ്പി​ക്കാ​ന്‍ പാ​ക​ത്തി​ല്‍ ശ​ബ്ദം ഡി​സൈ​ന്‍ ചെ​യ്തു​വെ​ന്ന​ത് എ​ടു​ത്തു​പ​റ​യാ​തെ വ​യ്യ. ഇ​ത്ത​ര​മൊ​രു സ​സ്‌​പെ​ന്‍​സ് ചി​ത്ര​ത്തി​ന്‍റെ ഹൊ​റ​ര്‍​മൂ​ഡി​നു തീ​പി​ടി​പ്പി​ക്കും​വി​ധം പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കി​യ ക്രി​സ്റ്റോ സേ​വ്യ​റും ശ​ബ്ദം ഡി​സൈ​ന്‍ ചെ​യ്ത ജ​യ​ദേ​വ​ന്‍ ച​ക്ക​ട​ത്തും ശ​ബ്ദ​മി​ശ്ര​ണം ഗം​ഭീ​ര​മാ​ക്കി​യ എം. ​ആ​ര്‍. രാ​ജാ​കൃ​ഷ്ണ​നും കൈയ​ടി നേ​ടു​ന്ന കാ​ഴ്ച.

ക​ണ്ടു​പ​ഴ​കി​യ പ്രേ​ത​സി​നി​മ​ക​ളി​ലെ സ്ഥി​രം കാ​ഴ്ച​ക​ളെ​യൊ​ക്കെ കു​ഴി​വെ​ട്ടി​മൂ​ടി പ​ക​രം പേ​ടി​യു​ടെ പു​ത്ത​ന്‍ ഉ​റ​വി​ട​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും രീ​തി​ക​ളും മ​ല​യാ​ള ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന മേ​ക്കിം​ഗ് സ്റ്റൈ​ലാ​ണു ഡീ​യ​സ് ഈ​റെ​യി​ല്‍. പ​റ​ഞ്ഞു​പേ​ടി​പ്പി​ക്കു​ന്ന​തി​ന​പ്പു​റം പേ​ടി അ​നു​ഭ​വി​പ്പി​ക്കു​ന്ന സീ​ക്വ​ന്‍​സു​ക​ളും നി​മി​ഷ​ങ്ങ​ളും സീ​നു​ക​ളും സി​നി​മ​യി​ല്‍ വേ​ണ്ടു​വോ​ള​മു​ണ്ട്. എ​വി​ടെ​യും സം​ഭ​വി​ക്കാ​വു​ന്ന ഒ​രു സാ​ധാ​ര​ണ ക​ഥ, അ​തു ലാ​ഗ​ടി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ വ​ലി​ച്ചു​നീ​ട്ടാ​തെ കൃ​ത്യ​മാ​യി എ​ഡി​റ്റു ചെ​യ്ത് അ​വ​ത​രി​പ്പി​ച്ചു എ​ന്ന​താ​ണ് എ​ടു​ത്തു​പ​റ​യേ​ണ്ട​ത്. ഷ​ഫീ​ക് മു​ഹ​മ്മ​ദ് അ​ലി​യു​ടെ സൂ​ക്ഷ്മ​ത​യു​ള്ള എ​ഡി​റ്റിം​ഗ് ചി​ത്ര​ത്തി​ന്‍റെ അ​നു​ഭ​വ​മൂ​ഹൂ​ര്‍​ത്ത​ങ്ങ​ളെ സ​മ്പ​ന്ന​മാ​ക്കു​ന്നു.

ഹൊ​റ​റി​ന്‍റെ രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ യൂ​ണി​വേ​ഴ്‌​സി​ല്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​ള​ന്നു​കു​റി​ച്ച സ്വാ​ഭാ​വി​ക ആ​ക്ടിം​ഗി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലു​ട​നീ​ളം. രാ​ഹു​ലി​ന്‍റെ ആ​ദ്യ ചി​ത്രം ഭൂ​ത​കാ​ല​ത്തി​ലെ അ​മ്മ​യും മ​ക​നും ആ ​പ്രേ​ത​ഭ​വ​ന​വും ഇ​തി​ലും ക​ട​ന്നു​വ​രു​ന്നു​ണ്ട്. അ​തി​ന്‍റെ ക​ണ​ക്ഷ​ന്‍, സി​നി​മ ക​ണ്ടു​ത​ന്നെ​യ​റി​യ​ണം. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ല്‍ വി​ഖ്യാ​ത​മാ​യ പ്രേ​ത​സി​നി​മ​ക​ളി​ല്‍ സാ​ധാ​ര​ണ കാ​ണാ​റു​ള്ള പ​ല കാ​ര്യ​ങ്ങ​ളും ഇ​തി​ലു​മു​ണ്ടെ​ങ്കി​ലും ഒ​ന്നു​ര​ണ്ടു സീ​നു​ക​ളി​ല്‍ ശ​രി​ക്കും ഞെ​ട്ടാ​നു​ള്ള വ​ക ഡീ​യെ​സ് ഈ​റെ ക​രു​തി​വ​യ്ക്കു​ന്നു​ണ്ട്. ഭ​യം അ​നു​ഭ​വി​ക്കു​ന്ന ഒ​രു മ​നു​ഷ്യ​ന്‍റെ വി​കാ​ര​വി​ചാ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന രാ​ഹു​ലി​ന്‍റെ സ്‌​ക്രി​പ്റ്റി​നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന പ്ര​ണ​വ് എ​ന്ന ന​ട​ന്‍റെ അ​നാ​വ​ശ്യ ബ​ഹ​ള​ങ്ങ​ളി​ല്ലാ​ത്ത പെ​ര്‍​ഫോ​മ​ന്‍​സ് സി​നി​മ​യെ സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​ക്കു​ന്നു. ചി​ത്ര​സൂ​ത്രം സി​നി​മ​യി​ലെ ഫ്രെ​യി​മു​ക​ളി​ലൂ​ടെ ഛായാ​ഗ്ര​ഹ​ണ​രം​ഗ​ത്ത് സ്ഥാ​ന​മു​റ​പ്പി​ച്ച ഷെ​ഹ്നാ​ദ് ജ​ലാ​ലി​ന്‍റെ കാ​മ​റ​ക്കാ​ഴ്ച​ക​ളും ഡീ​യ​സ് ഈ​റെ​യെ വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കു​ന്നു.

ഡീ​യ​സ് ഈ​റെ​യെ​ന്നാ​ല്‍ ഓ​ര്‍​മ​ദി​വ​സം. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലി​നു ക​ഥ​യു​മാ​യു​ള്ള ബ​ന്ധം സി​നി​മ ക​ണ്ടു​ത​ന്നെ​യ​റി​യ​ണം. പ്ര​തി​കാ​ര​ദാ​ഹി​യാ​യ പ്രേ​ത​ത്തി​ന്‍റെ വി​ക്രി​യ​ക​ള്‍ ഭീ​തി​ജ​ന​ക​മാ​ണ്. പ​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലും ന​മ്മു​ടെ ഹൃ​ദ​യ​വി​ചാ​ര​ങ്ങ​ളെ​പ്പോ​ലും സ്തം​ഭി​പ്പി​ക്കു​ന്ന ഹൊ​റ​ര്‍ സീ​ക്വ​ന്‍​സു​ക​ള്‍ തി​യ​റ്റ​റി​നെ മ​ര​വി​പ്പി​ലാ​ഴ്ത്തു​ന്നു​ണ്ട്. ഭ​യം ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ല്‍ എ​ത്ര​ത്തോ​ളം ചു​റ്റി​പ്പ​ട​രു​ന്നു​വെ​ന്നും ഒ​രു നി​ഗൂ​ഢ​മ​ര​ണം അ​യാ​ളു​ടെ ചു​റ്റു​മു​ള്ള​വ​രു​ടെ വൈ​കാ​രി​ക ഗ്രാ​ഫി​നെ എ​ത്ര​മേ​ല്‍ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്നും സി​നി​മ പ​റ​യു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ലൈ​ഫി​നെ​പ്പ​റ്റി ചി​ല​ര്‍​ക്കു ചി​ല വെ​ളി​പാ​ടു​ക​ളും തോ​ന്ന​ലു​ക​ളു​മു​ണ്ടാ​കാ​റു​ണ്ട്. പ​ക്ഷേ, തു​റ​ന്നു​പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല എ​ന്ന​തി​നാ​ല്‍ അ​വ​ര്‍ അ​തു മ​ന​സി​ല്‍ ഒ​ളി​പ്പി​ക്കും. പ​ക്ഷേ, ചി​ല​പ്പോ​ൾ അ​ത്ത​രം തോ​ന്ന​ലു​ക​ള്‍ പി​ന്നീ​ടു സ​ത്യ​മാ​യി മാ​റു​ക​യും ചെ​യ്യും. അ​ത്ത​രം കാ​ഴ്ച​ക​ളി​ലൂ​ടെ​യും ഡി​യെ​സ് ഇ​റേ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

K-Rail Survey

ന​ട​ന്‍ ജി​ബി​ന്‍ ഗോ​പി​നാ​ഥ് അ​വ​ത​രി​പ്പി​ക്കു​ന്ന മ​ധു പോ​റ്റി​യെ​ന്ന ആ​ദ്യാ​വ​സാ​ന​മു​ള്ള ക​ഥാ​പാ​ത്രം പ്ര​ണ​വി​നൊ​പ്പം ക​ഥ​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു. ജി​ബി​ന്‍റെ അ​മ്മ​യാ​യി വേ​ഷ​മി​ട്ട മ​നോ​ഹ​രി ജോ​യ്, ക​നി​യു​ടെ വീ​ട്ടി​ലെ വേ​ല​ക്കാ​രി​യാ​യി വേ​ഷ​മി​ട്ട ജ​യ കു​റു​പ്പ് എ​ന്നി​വ​ര്‍​ക്കൊ​പ്പം മ​ല​യാ​ള​ത്തി​ലെ ര​ണ്ടു യു​വ നാ​യ​ക ന​ട​ന്മാ​രും സ​ര്‍​പ്രൈ​സ് വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഈ​സ്‌​തെ​റ്റി​ക് കു​ഞ്ഞ​മ്മ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ സ്ഥാ​പ​ക​നും പ​ട​ക്ക​ളം, പൂ​ക്കാ​ലം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ര്‍​ക്കു പ​രി​ചി​ത​നു​മാ​യ അ​രു​ണ്‍ അ​ജി​കു​മാ​ര്‍ ചി​ത്ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്നു. അ​രു​ണി​ന്‍റെ ത​ന​താ​യ വൈ​കാ​രി​ക പെ​ര്‍​ഫോ​മ​ന്‍​സ് തി​യ​റ്റ​ര്‍ വി​ട്ടി​റ​ങ്ങു​മ്പൊ​ഴും പ്രേ​ക്ഷ​ക​ര്‍​ക്കൊ​പ്പം കൂ​ടു​ന്നു​ണ്ട്. മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് റോ​ണ​ക്സ് സേ​വ്യ​ർ ഒ​രു​ക്കി​യ പ്രോ​സ്തെ​റ്റി​ക് ഡി​സൈ​ൻ ചി​ത്ര​ത്തി​ന്‍റെ സി​നി​മാ​റ്റി​ക് അ​നു​ഭ​വം ഭീ​തി​ദ​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു.

ആ​ദ്യാ​വ​സാ​നം ഹൊ​റ​റാ​ണ്. സി​നി​മ​യു​ടെ മൂ​ഡു ത​ന്നെ ഹൊ​റ​റാ​ണ്. പ​ക്ഷേ, അ​തി​ന്‍റെ അ​വ​ത​ര​ണം വേ​റി​ട്ട​താ​ണ്. കി​ടി​ല​ന്‍ സ​സ്‌​പെ​ന്‍​സും ഡീ​യ​സ് ഇ​റെ​യി​ലു​ണ്ട്. ര​ക്തം ത​ണു​ത്തു​റ​യു​ന്ന ഞെ​ട്ട​ലി​ലേ​ക്കു ത​ള്ളി​വീ​ഴ്ത്തു​ന്ന ഒ​രു കി​ടി​ല​ന്‍ സ​സ്‌​പെ​ന്‍​സ് ചി​ത്ര​ത്തെ ഗ്രി​പ്പിം​ഗ് ത്രി​ല്ല​റാ​ക്കു​ന്നു. അ​പ്ര​തീ​ക്ഷി​ത ക​ഥാ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളി​ലേ​ക്ക് പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന ക​ഥ​യി​ലെ ആ ​സ​സ്‌​പെ​ന്‍​സ് ത​ന്നെ​യാ​ണു ഡീ​യ​സ് ഇ​റെ​യു​ടെ ഹൈ​ലൈ​റ്റ്.

സി​നി​മ​ക​ണ്ട് പേ​ടി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് അ​ല്പം വേ​റി​ട്ട​രീ​തി​യി​ല്‍ ഞെ​ട്ടാ​നും പേ​ടി​ക്കാ​നു​മു​ള്ള വ​ക സി​നി​മ​യി​ലു​ണ്ട്. ഓ​ര്‍​ക്കു​ക, 18 വ​യ​സി​നു മേ​ലു​ള്ള​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള​താ​ണ് ഈ ​സി​നി​മ. അ​ത്ത​ര​ത്തി​ലു​ള്ള ക​ണ്ട​ന്‍റു​ക​ള്‍ സി​നി​മ​യി​ലു​ണ്ട്. കു​ട്ടി​ക​ള്‍​ക്കു​ള്ള സി​നി​മ​യ​ല്ല. ഭീ​തി​യും വ​യ​ല​ന്‍​സു​മൊ​ക്കെ​യു​ള്ള ചി​ല സീ​ക്വ​ന്‍​സു​ക​ളു​ള്ള​തി​നാ​ല്‍ ഗ​ര്‍​ഭി​ണി​ക​ളും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​രും ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ച്ച​ശേ​ഷം സി​നി​മ കാ​ണാ​നി​റ​ങ്ങു​ന്ന​താ​ണ് ഉ​ചി​തം.

K-Rail Survey

പ്ര​ണ​വി​ന്‍റെ സൈ​ല​ന്‍റ് ആ​ക്ടിം​ഗ് പെ​ര്‍​ഫോ​മ​ന്‍​സ്, മ​ല​യാ​ള​ത്ത​നി​മ​യി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ നി​ല​വാ​ര​മു​ള്ള ഹൊ​റ​ര്‍ സി​നി​മാ​റ്റി​ക് അ​നു​ഭ​വം, തു​ട​ക്കം മു​ത​ല്‍ ഒ​ടു​ക്കം വ​രെ​യും ഹൊ​റ​ര്‍ മൂ​ഡ് നി​ല​നി​ര്‍​ത്തു​ന്ന ക​ഥ​പ​റ​ച്ചി​ല്‍... ഭ​യം ആ​സ്വ​ദി​ക്കാ​ന്‍ ഇ​ഷ്ട​മു​ള്ള​വ​ര്‍​ക്കു ധൈ​ര്യ​മാ​യി ഡീ​യ​സ് ഇ​റെ​യ്ക്കു ടി​ക്ക​റ്റെ​ടു​ക്കാം.

K-Rail Survey

Tags : Dies Irea Pranav Mohanlal Rahul Sadashivam

Recent News

Up