x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അ​മ്മ​യ്ക്ക് തീ​രെ വ​യ്യ, തി​രി​ച്ച​റി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്, എ​ന്തി​ന് ഇ​ങ്ങ​നെ ഉ​പ​ദ്ര​വി​ക്കു​ന്നു'


Published: December 15, 2025 12:44 PM IST | Updated: December 15, 2025 01:21 PM IST

കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ശേ​ഷ​വും മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്നും അ​സ​ത്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ടു​ന്ന​തെ​ന്നും ദി​ലീ​പ്.

അ​ൽ​പ​മെ​ങ്കി​ലും നീ​തി വേ​ണ​മെ​ന്നും ഒ​രു ചാ​ന​ലി​ന് പ്ര​ത്യേ​ക​മാ​യി ന​ൽ​കി​യ പ്ര​തി​ക​ര​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

''അ​മ്മ​യ്ക്കു തീ​രെ വ​യ്യ. മൂ​ന്നു ത​വ​ണ വീ​ണു. ആ​രെ​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. നോ​ക്കാ​നാ​യി ഒ​രാ​ളെ ഏ​ൽ​പി​ച്ചി​ട്ടു​ണ്ട്. അ​മ്മ​യ്ക്കു വേ​ണ്ടി ഉ​ച്ച​പൂ​ജാ സ​മ​യ​ത്ത് പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നു ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രോ​ട് അ​ഭ്യ​ർ​ഥി​ക്കാ​നാ​ണ് കാ​ത്തു നി​ന്ന​ത്.

എ​ന്നെ എ​ല്ലാ​വ​രും ഉ​പ​ദ്ര​വി​ക്കു​ക​യാ​ണ്. എ​ന്തെ​ല്ലാം അ​സ​ത്യ​ങ്ങ​ളാ​ണ് ത​ട്ടി വി​ടു​ന്ന​ത്. അ​ൽ​പ​മെ​ങ്കി​ലും നീ​തി വേ​ണ്ടേ. ഞാ​ൻ അ​യ്യ​പ്പ ഭ​ക്ത​നാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ദ​ർ​ശ​ന​ത്തി​നു വ​ന്ന​പ്പോ​ൾ ചെ​റി​യ വി​വാ​ദം ഉ​ണ്ടാ​യി. ഇ​ത്ത​വ​ണ വ​ഴി​പാ​ട് ബു​ക്ക ചെ​യ്താ​ണ് വ​ന്ന​ത്''. ദി​ലീ​പ് പ​റ​ഞ്ഞു.

ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഉ​ത്രാ​ടം എ​ന്ന നാ​ളി​ലാ​ണ് ദി​ലീ​പ് ഉ​ച്ച പൂ​ജ​യ്ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. ഒ​പ്പ​മു​ള്ള​വ​ർ​ക്കൊ​പ്പം പൊ​ൻ​കു​ന്ന​ത്തു നി​ന്ന് കെ​ട്ടു മു​റു​ക്കി​യാ​ണ് ന​ട​ൻ എ​ത്തി​യ​ത്. രാ​വി​ലെ 8.30 ന് ​പ​മ്പ​യി​ൽ എ​ത്തി.

പ​മ്പ​യി​ൽ നി​ന്നു കാ​ൽ ന​ട​യാ​യി മ​ല​ക​യ​റി സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ ദി​ലീ​പ് ഇ​രു​മു​ടി​കെ​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ സ്റ്റാ​ഫ് ഗേ​റ്റു വ​ഴി സോ​പാ​ന​ത്ത് എ​ത്തി ദ​ർ​ശ​നം ന​ട​ത്തി.

തു​ട​ർ​ന്ന് മേ​ൽ​ശാ​ന്തി, ത​ന്ത്രി എ​ന്നി​വ​രെ ക​ണ്ട് പൂ​ജ​യു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചു. പ​ണി​ക്കേ​ഴ്സ് ട്രാ​വ​ൽ​സ് ഉ​ട​മ ബാ​ബു പ​ണി​ക്ക​രു​ടെ ക​ള​ഭ പു​ജ​യി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ഉ​ച്ച പൂ​ജ​യ്ക്കു പോ​യ​ത്. സു​ഹൃ​ത്ത് ശ​ര​ത്ത്, അ​ഡ്വ: പ്ര​ണ​വ്, ചെ​ന്നൈ​യി​ലെ വ്യ​വ​സാ​യി ശ​ശി​കു​മാ​ർ എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് ദ​ർ​ശ​ന​ത്തി​നു വ​ന്ന​ത്.

Tags : Dileep media attack actress case

Recent News

Up