ബോഡി ഷെയ്മിംഗിനെതിരെ ശക്തമായ രീതിയിൽ പ്രതികരിച്ച് നടി മഞ്ജു പിള്ളയുടേയും ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റെയും മകള്‍ ദയ സുജിത്ത്.
തന്നെ കാണാൻ ആണത്തം കൂടുതലാണെന്നും ജിമ്മിൽ പോയാൽ പൂർണമായും ഒരു ആണായി മാറുമെന്നും പരിഹസിച്ച വ്യക്തിക്കാണ് ദിയയുടെ മറുപടി.
‘‘എന്റെ പൗരുഷം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ? എന്നാണ് തന്നെ ബോഡി ഷെയിം ചെയ്ത ആളോട് ദയ ചോദിക്കുന്നത്.
മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്കും കമന്റുകൾക്കും അനുസരിച്ച് സ്വന്തം ജീവിതം ക്രമീകരിക്കുന്ന ‘പീപ്പിൾ പ്ലീസിംഗ്’ രീതി താൻ അവസാനിപ്പിച്ചുവെന്ന് പറയുന്നു.
ഒരാൾ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ഇനി ജിമ്മിൽ കൂടി പോയിക്കഴിഞ്ഞാൽ നീ പൂർണമായും ഒരു ആണായി മാറുമെന്ന് അയാൾ പറഞ്ഞു. എന്റെ ആണത്തം നിങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്റെ ഈ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. എന്നേക്കാൾ വലിയ ആണ് നിങ്ങളാണെന്ന് കരുതാൻ മാത്രം ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട് കേട്ടോ. തീർന്നു.’’ദയ സുജിത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
ഏതായാലും ദിയയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബോഡി ഷെയിമിംഗ് പാടില്ലെന്നും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ് അതെന്നും പലരും കുറിക്കുന്നു.
Tags : Diya Sujith body shaming manju pillai