x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത്ര​മേ​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​യാ​ൾ, നി​ങ്ങ​ൾ ഇ​ത് എ​ന്ത് ഭാ​വി​ച്ചാ മ​മ്മൂ​ക്ക? ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്


Published: November 19, 2025 01:12 PM IST | Updated: November 19, 2025 01:12 PM IST

മ​മ്മൂ​ട്ടി​യെ പ്ര​ശം​സി​ച്ച് യാ​ക്കോ​ബാ​യ സ​ഭാ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്. ത​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ​കൊ​ണ്ടും മ​ത സ്വ​ത്വം കൊ​ണ്ടും ഇ​ത്ര​മേ​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട മ​റ്റൊ​രു ന​ട​നും ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഭ്ര​മ​യു​ഗം എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​നം മു​ൻ​നി​ർ​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശം​സ.

ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സി​ന്‍റെ വാ​ക്കു​ക​ൾ

നി​ങ്ങ​ൾ ഇ​ത് എ​ന്ത് ഭാ​വി​ച്ചാ മ​മ്മൂ​ക്ക? കു​റ​ച്ചു ദി​വ​സം മു​ൻ​പ് കു​വൈ​റ്റി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക യാ​ത്ര​യി​ലാ​ണ് കു​വൈ​റ്റ്‌ എ​യ​ർ​വെ​യ്സ് ഫ്ലൈ​റ്റി​ൽ ഭ്ര​മ​യു​ഗം സി​നി​മ ക​ണ്ട​ത്.

അ​പ്പോ​ൾ മ​ന​സി​ൽ ചോ​ദി​ച്ച ചോ​ദ്യ​മാ​ണ് മു​ക​ളി​ൽ കു​റി​ച്ച​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ മെ​ത്തേ​ഡ് ആ​ക്ടിം​ഗി​ൽ മ​മ്മൂ​ട്ടി അ​വ​സാ​ന വാ​ക്കാ​ണ്. പ​ര​കാ​യ പ്ര​വേ​ശം അ​തി​ന്‍റെ ഔ​ന്ന​ത്യം പ്രാ​പി​ക്കു​ന്നു ഈ ​മ​ഹാ ന​ട​നി​ൽ. ഒ​രു ക​ഥാ​പാ​ത്ര​മാ​യി മാ​റാ​ൻ അ​ദ്ദേ​ഹം ചെ​യ്യു​ന്ന ഗൃ​ഹ​പാ​ഠം! ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ഡാ​നി​യ​ൽ ഡേ ​ലൂ​വി​സ് എ​ന്നോ റോ​ബ​ർ​ട് ഡെ ​നീ​റോ എ​ന്നോ വി​ളി​ക്കാ​വു​ന്ന ഉ​യ​ര​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക​ർ​ന്നാ​ട്ടം.

ഏ​ബ്ര​ഹാം ലി​ങ്ക​നെ അ​വ​ത​രി​പ്പി​ച്ച ഡാ​നി​യ​ൽ ഡേ ​ലൂ​വി​സ് ഷൂ​ട്ടി​ങ് തീ​രു​ന്ന​തു വ​രെ​യും ആ ​ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്നും പു​റ​ത്തു ക​ട​ന്നി​ട്ടി​ല്ല എ​ന്ന് വാ​യി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി അം​ബേ​ദ്ക​ർ ചെ​യ്ത​പ്പോ​ൾ ന​ട​ത്തി​യ ഗ​വേ​ഷ​ണം, ഇം​ഗ്ലി​ഷ് ഭാ​ഷാ​ശൈ​ലി​യി​ലെ പ​രി​ശീ​ല​നം എ​ല്ലാം ന​ട​നം എ​ത്ര ഗൗ​ര​വ​മാ​യി​ട്ടാ​ണ് എ​ടു​ക്കു​ന്ന​ത് എ​ന്ന​തി​ന്റെ സൂ​ച​ക​ങ്ങ​ളാ​ണ്.

‘ടാ​ക്സി ഡ്രൈ​വ​ർ’ ആ​യി അ​ഭി​ന​യി​ക്കാ​ൻ ജീ​വി​ത​ത്തി​ൽ നീ​റോ ടാ​ക്സി ഡ്രൈ​വ​ർ ആ​യ​തു പോ​ലെ! ആ​കാ​ര ഭം​ഗി​യും ശ​ബ്ദ സൗ​കു​മാ​ര്യ​വും അ​പാ​ര ശ​ബ്ദ വി​ന്യാ​സ​വും (modulation) ഇ​ത്ര​മേ​ൽ സ​മാ​ന്വ​യി​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു ന​ട​നെ ന​മു​ക്ക് സ​ങ്ക​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. ഭാ​ഷ​യു​ടെ വൈ​വി​ധ്യ​ങ്ങ​ളും ഇ​ത്ര​മേ​ൽ വ​ഴ​ങ്ങു​ന്ന മ​റ്റൊ​രു ന​ട​നും ഇ​ല്ല.

സൂ​ക്ഷ്മ അ​ഭി​ന​യം മ​മ്മൂ​ട്ടി​യി​ൽ പൂ​ർ​ണ​ത കൈ​വ​രി​ക്കു​ന്നു. ശ​രീ​ര ഭാ​ഗ​ങ്ങ​ളു​ടെ ച​ല​ന​ങ്ങ​ൾ ഇ​ത്ര​യും ഭാ​വ ഗം​ഭീ​ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ മ​മ്മൂ​ട്ടി​ക്കു​ള്ള ക​ഴി​വ് അ​പാ​ര​മാ​ണ്. അ​മ​ര​ത്തി​ലെ​യും ഉ​ദ്യാ​ന​പാ​ല​ക​നി​ലെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ്പ്, ഭ്ര​മ​യു​ഗ​ത്തി​ലെ​യും ഭൂ​ത​ക​ണ്ണാ​ടി​യി​ലെ​യും നോ​ട്ടം ഒ​ക്കെ ഈ ​ഭാ​വ​ഭി​ന​യ പൂ​ർ​ണ​ത​യു​ടെ അ​ട​യാ​ള​ങ്ങ​ളാ​ണ്.

ക​ണ്ണു​ക​ൾ കൊ​ണ്ട് മാ​ത്രം പേ​ടി​പ്പി​ക്കാ​നും ക​ര​യി​പ്പി​ക്കാ​നും ചി​രി​പ്പി​ക്കാ​നും (കാ​ഴ്ച്ച )ക​ഴി​യു​ന്ന അ​പൂ​ർ​വം ന​ട​ന്മാ​രി​ൽ ഒ​രാ​ൾ! ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ, അ​മ​രം, വാ​ത്സ​ല്യം, കാ​ഴ്ച, മൃ​ഗ​യ, വി​ധേ​യ​ൻ, ഭൂ​ത​ക​ണ്ണാ​ടി, മ​തി​ലു​ക​ൾ, പാ​ലേ​രി മാ​ണി​ക്യം, പൊ​ന്ത​ൻ മാ​ട, പ്രാ​ഞ്ചി​യേ​ട്ട​ൻ, അ​ര​യ​ന്ന​ങ്ങ​ളു​ടെ വീ​ട്, യാ​ത്ര, ന്യൂ ​ഡ​ൽ​ഹി, നി​റ​ക്കൂ​ട്ട് അ​ങ്ങ​നെ എ​ത്ര എ​ത്ര ചി​ത്ര​ങ്ങ​ളി​ൽ കൂ​ടി മ​മ്മൂ​ട്ടി ന​മ്മെ വി​സ്മ​യി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും അ​ഭി​ന​യി​ക്കാ​നു​ള്ള അ​ട​ങ്ങാ​ത്ത ആ​ർ​ത്തി അ​ദ്ദേ​ഹ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ഭാ​ഷ​യി​ൽ ഇ​നി​യും മൂ​ർ​ച്ച കൂ​ട്ടാ​ൻ പാ​ക​ത്തി​ൽ തേ​ച്ചു മി​നു​ക്കാ​ൻ ക​ഴി​വു​ള്ള സം​വി​ധാ​യ​ക​രു​ടെ കൈ​ക​ളി​ൽ എ​ത്തി​ക്ക​ട്ടെ.

ഒരുപക്ഷേ തന്‍റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. പേരൻപ്, നന്‍പകൽ നേരത്തു, കാതൽ അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിന്‍റെ രാഷ്ട്രീയ ഉദാഹരണങ്ങൾ. എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം.

അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ചു, വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ. നമ്മുടെ എല്ലാം പ്രാർഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. ..

നാട്യ കലയിൽ സപര്യ തുടരാൻ. തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ ഒരു ആഗ്രഹം കൂടി പങ്കുവയ്ക്കുന്നു: കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം. ഒരു മമ്മൂട്ടി ഫാന്‍.

Tags : Mammootty Dr. Geeverges Mar Coorilos

Recent News

Up