x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ഗി​ല്ല, നെ​ഗ​റ്റീ​വി​ല്ല; ​ത്രി​ല്ലിം​ഗ് പീ​ക്കി​ല്‍ ​എ​ക്കോ

ടി.ജി. ബൈജുനാഥ്
Published: November 22, 2025 05:35 PM IST | Updated: November 22, 2025 05:37 PM IST

എ​ല്ലാ​വ​രി​ലു​മു​ണ്ടാ​വും മ​റ്റാ​രു​മ​റി​യാ​ത്ത ഒ​രു​പി​ടി ര​ഹ​സ്യ​ങ്ങ​ള്‍. അ​വ​സാ​ന നി​മി​ഷം വ​രെ​യും ആ​ര്‍​ക്കും പി​ടി​കൊ​ടു​ക്കാ​തെ വ​ഴു​തി നീ​ങ്ങാ​നാ​വും ഒ​രോ​രു​ത്ത​രു​ടെ​യും ശ്ര​മം. പ​ക്ഷേ, മ​റ്റു​ള്ള​വ​രു​ടെ ര​ഹ​സ്യ​ങ്ങ​ളും നി​ഗൂ​ഢ​ത​ക​ളു​മ​റി​യാ​നു​ള്ള മോ​ഹം ഒ​ടു​ങ്ങു​ക​യു​മി​ല്ല.

ന​മ്മു​ടെ ഈ ​വി​ചി​ത്ര​സ്വ​ഭാ​വം ത​ന്നെ​യാ​ണു ത്രി​ല്ല​ര്‍ സി​നി​മ​ക​ളു​ടെ വി​ജ​യ​ര​ഹ​സ്യം. മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ത്രി​ല്ല​ര്‍ അ​നു​ഭ​വ​ങ്ങ​ളി​ലൊ​ന്നു തി​യ​റ്റ​റു​ക​ളി​ല്‍ ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ഈ ​അ​ടു​ത്ത​കാ​ല​ത്തൊ​ന്നും അ​ത്ര​മേ​ല്‍ സം​തൃ​പ്തി​യോ​ടെ പ്രേ​ക്ഷ​ക​ര്‍ തി​യ​റ്റ​ര്‍ വി​ട്ട് ഇ​റ​ങ്ങി​യി​ട്ടു​ണ്ടാ​വി​ല്ല.

പ​റ​ഞ്ഞു​വ​രു​ന്ന​തു ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍ - ​ബാ​ഹു​ല്‍ ര​മേ​ഷ് ടീ​മി​ന്‍റെ പു​ത്ത​ൻ​പ​ടം എ​ക്കോ എ​ന്ന ത്രി​ല്ലിം​ഗ് പീ​ക്കി​നെ​ക്കു​റി​ച്ചു ത​ന്നെ. നെ​ഗ​റ്റീ​വി​ല്ലാ​തെ, ലാ​ഗി​ല്ലാ​തെ പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ഫ്ര​ഷ്നെ​സി​ന്‍റെ സം​തൃ​പ്തി നി​റ​യ്ക്കു യാ​ണ് എം​ആ​ർ​കെ ജ​യ​റാം നി​ർ​മി​ച്ച മി​സ്റ്റ​റി ഡ്രാ​മ ത്രി​ല്ല​ർ എ​ക്കോ.

ശീ​ത​ക്കാ​റ്റു വീ​ശി​യ​ടി​ക്കു​ന്ന മ​ല​മു​ക​ളി​ലെ ക​രി​ങ്ക​ല്‍ വീ​ട്ടി​ല്‍ കു​ര്യ​ച്ച​നെ കാ​ത്തി​രി​ക്കു​ന്ന അ​യാ​ളു​ടെ മ​ലേ​ഷ്യ​ന്‍ ഭാ​ര്യ മ്ലാ​ത്തി​ച്ചേ​ട​ത്തി. അ​വ​രെ പ​രി​ച​രി​ക്കാ​ന്‍ ഒ​പ്പം ത​ങ്ങു​ന്ന പി​യൂ​സെ​ന്ന പ​യ്യ​ന്‍. മ​ല​മു​ക​ളി​ലേ​ക്കു​ള്ള ജീ​പ്പി​ന്‍റെ ഡ്രൈ​വ​ര്‍ അ​പ്പൂ​ട്ടി.

 

പ​ക​യും പ്ര​തി​കാ​ര​വു​മൊ​ളി​പ്പി​ച്ച് കു​ര്യ​ച്ച​നെ തേ​ടി​യെ​ത്തു​ന്ന മോ​ഹ​ന്‍​പോ​ത്ത​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ. ഒ​പ്പം, മ​ല​മു​ക​ളി​ൽ മ്ലാ​ത്തി​ച്ചേ​ട​ത്തി​ക്കു കാ​വ​ലി​രി​ക്കു​ന്ന ഒ​രു പ​റ്റം മ​ലേ​ഷ്യ​ന്‍ ബ്രീ​ഡ് നാ​യ്ക്ക​ളും. ആ​റു വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍​ക്കി​ട​യി​ല്‍ എ​വി​ടെ​യോ ഒ​ളി​ച്ചി​രു​ന്ന് ഒ​രു പ​റ്റ​മാ​ളു​ക​ളു​ടെ ജീ​വി​തം നി​യ​ന്ത്രി​ക്കു​ന്ന കു​ര്യ​ച്ച​ന്‍ എ​ന്ന നി​ഗൂ​ഢ​ത​യാ​ണു ക​ഥ​യു​ടെ കേ​ന്ദ്രം.

ന​മ്മ​ളി​ലേ​ക്ക് ഈ ​സി​നി​മ​യെ ആ​ദ്യ​മ​ടു​പ്പി​ക്കു​ന്ന​ത് ഇ​തു​വ​രെ മ​ല​യാ​ള സി​നി​മ ക​ണ്ട​റി​യാ​ത്ത ഫ്ര​ഷ് ക​ഥ ത​ന്നെ. ആ ​ക​ഥ പ​റ​യാ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത​വ​രോ ക​ഥാ​പാ​ത്ര​ത്തി​നു നൂ​റ്റൊ​ന്നു ശ​ത​മാ​നം ചേ​രു​ന്ന​വ​രും. നാ​യ​ക ക​ഥാ​പാ​ത്രം പി​യൂ​സി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​തു ഫാ​ലി​മി, പ​ട​ക്ക​ളം സി​നി​മ​ക​ളി​ലൂ​ടെ ന​മു​ക്കു പ​രി​ചി​ത​നാ​യ സ​ന്ദീ​പ് പ്ര​ദീ​പ്. സ്‌​ക്രീ​ന്‍ പ്ര​സ​ന്‍​സു ത​ന്നെ ഉ​ജ്വ​ലം. ക​ഥ​വ​ഴി​യി​ലെ പ​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലും മാ​റി​മ​റി​യു​ന്ന ക​ഥാ​പാ​ത്ര സ്വ​ഭാ​വ​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​യി പ​ക​ര്‍​ന്നാ​ടി​യ പു​തു​താ​ര പ്ര​തി​ഭ.

കൃ​ത്യ​മാ​യ ഡെ​പ്തു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​തി​നു ചേ​രു​ന്ന അ​ഭി​നേ​താ​ക്ക​ളി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ അ​വ​രി​ലെ പ്ര​തി​ഭ വ​ജ്രം പോ​ലെ തി​ള​ങ്ങു​ന്ന​തി​ന്‍റെ കാ​ഴ്ച​ക​ൾ ഇ​ന്നു സി​നി​മ​ക​ളി​ൽ വി​ര​ളം. പ​ക്ഷേ, അ​തു സം​ഭ​വി​ക്കാ​റു​ണ്ട്. മോ​ഹ​ന്‍​പോ​ത്ത​നാ​യി വേ​ഷ​മി​ട്ട ന​ര്‍​ത്ത​ക​നും ന​ട​നു​മാ​യ വി​നീ​ത്, അ​പ്പു​ട്ടി​യാ​യി വേ​ഷ​മി​ട്ട അ​ശോ​ക​ന്‍, മ​റ്റു നി​ർ​ണാ​യ​ക വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ന​രേ​യ്ന്‍, ബി​നു പ​പ്പു, സ​ഹീ​ര്‍ മു​ഹ​മ്മ​ദ്, ര​ഞ്ജി​ത്ത് ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ കാ​സ്റ്റിം​ഗി​ൽ അ​തു കൃ​ത്യ​മാ​യി അ​നു​ഭ​വി​ച്ച​റി​യാം.

ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ കു​ര്യ​ച്ച​ന്‍റെ ക​ഥ​യും പ്ര​വ​ർ​ത്ത ങ്ങ​ളും വ​ർ​ത്ത​മാ​ന​ങ്ങ​ളും അ​വ​യി​ലെ നി​ഗൂ​ഢ​ത​ക​ളും പ​യ്യെ​പ്പ​യ്യെ ഒ​രു പ​രി​ധി വ​രെ അ​റി​ഞ്ഞു​പോ​കു​ന്ന അ​നു​ഭ​വ​മാ​ണ് എ​ക്കോ. ഹി​ന്ദി താ​രം സൗ​ര​ഭ് സ​ച്ച്‌​ദേ​വാ​ണു കേ​ന്ദ്ര​ക​ഥാ​പാ​ത്രം കു​ര്യ​ച്ച​നാ​യി വേ​ഷ​മി​ട്ട​ത്. മ്ലാ​ത്തി ചേ​ട്ട​ത്തി​യാ​യി ബി​യാ​ന മോ​മി​നും ഉ​ജ്വ​ല പ്ര​ക​ട​നം സ​മ്മാ​നി​ക്കു​ന്നു.

ഈ ​സി​നി​മ അ​യ​ത്‌​ന ല​ളി​ത​മാ​യി ക​ണ്ടി​റ​ങ്ങാ​മെ​ന്നു പ​റ​യാ​നാ​വി​ല്ല. ക​ഥാ​സ​ഞ്ചാ​ര​ത്തി​ന്‍റെ ഓ​രോ​നി​മി​ഷ​വും പ്രേ​ക്ഷ​ക​ർ ശ്ര​ദ്ധ​യോ​ടെ, സൂ​ക്ഷ്മ​ത​യോ​ടെ കാ​ണ​ണ​മെ​ന്ന മ​ട്ടി​ലാ​ണ് ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍റെ മേ​ക്കിം​ഗ്. എ​വി​ടെ​യും എ​പ്പോ​ഴും നി​ഗൂ​ഢ​ത ചൂ​ഴ്ന്നു നി​ല്‍​ക്കു​ന്ന ക​ഥ​വ​ഴി​ക​ളി​ലൊ​ക്കെ​യും തി​ര​ക്ക​ഥാ​കൃ​ത്തും ഇ​തി​ന്‍റെ കാ​മ​റാ​മാ​നു​മാ​യ ബാ​ഹു​ലി​ന്‍റെ ക​യ്യൊ​പ്പു​ണ്ട്.

ക​ഥ​യി​ലെ ര​ഹ​സ്യ​ങ്ങ​ളെ​ല്ലാം അ​വ​സാ​ന സീ​നി​ല്‍ ഒ​രു മീ​റ്റിം​ഗ് ന​ട​ത്തി നാ​യ​ക​ന്‍ വി​ളി​ച്ചു​പ​റ​യു​ന്ന പ​ഴ​ഞ്ച​ന്‍ ആ​ചാ​ര​ത്തി​ല്‍​നി​ന്ന് മ​ല​യാ​ള സി​നി​മ വ​ഴി​മാ​റു​ന്ന​തി​ന്‍റെ​യും പു​ത്ത​ന്‍ ദൃ​ഷ്ടാ​ന്ത​മാ​ണ് എ​ക്കോ​യു​ടെ ക്ലൈ​മാ​ക്‌​സ്. എ​ഴു​ത്തു​കാ​ര​ന്‍റെ​യോ സം​വി​ധാ​യ​ക​ന്‍റെ​യോ സ്പൂ​ണ്‍ ഫീ​ഡിം​ഗി​നു പ​ക​രം പ്രേ​ക്ഷ​ക​ര്‍ ത​ങ്ങ​ളു​ടേ​താ​യ ആ​സ്വാ​ദ​ന​പ​രി​ച​യ​ത്തി​ൽ തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​ക്കു​ന്ന അ​പൂ​ര്‍​വ സി​നി​മാ​നു​ഭ​വം.

അ​ന്നു പ​ദ്മ​രാ​ജ​ന്‍-​ഭ​ര​ത​ന്‍, മ​റ്റൊ​രി​ക്ക​ല്‍ സി​ബി മ​ല​യി​ല്‍-​ലോ​ഹി​ത​ദാ​സ്, ഇ​പ്പോ​ള്‍ ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​ന്‍-​ബാ​ഹു​ല്‍ ര​മേ​ഷ് എ​ന്നു പ​റ​യാ​വു​ന്ന ത​ര​ത്തി​ൽ പ്ര​തി​ഭ​ക​ളു​ടെ കൂ​ടി​ച്ചേ​ര​ൽ. കി​ഷ്കി​ന്ധാ​കാ​ണ്ഡം തൊ​ട്ട് അ​തു മ​ല​യാ​ള സി​നി​മ​യും പ്രേ​ക്ഷ​ക​രും അ​നു​ഭ​വി​ച്ച​റി​യു​ന്ന ഗു​ണ​നി​ല​വാ​ര​മെ​ന്ന ഉ​റ​പ്പു​കൂ​ടി​യാ​ണ്. ര​ച​ന​യി​ലൂ​ടെ​യും അ​തി​ന്‍റെ മൂ​ല്യം ചോ​രാ​ത്ത അ​വ​ത​ര​ണ​ത്തി​ലൂ​ടെ​യും അ​നി​മ​ല്‍ ട്രി​യോ​ള​ജി​യി​ലെ അ​വ​സാ​ന അ​ധ്യാ​യം എ​ക്കോ മ​ല​യാ​ള ത്രി​ല്ല​ര്‍ സി​നി​മാ ച​രി​ത്ര​ത്തി​ലെ വേ​റി​ട്ട അ​ധ്യാ​യ​മാ​വു​ക​യാ​ണ്.

K-Rail Survey

ക​ഥ​യു​ടെ വീ​ര്യ​വും ക​ഥ​പ​റ​ച്ചി​ലി​ന്‍റെ വേ​ഗ​വ്യ​ത്യാ​സ​ങ്ങ​ളും ത്രി​ല്ലും ആ​വോ​ളം ന​മ്മെ അ​നു​ഭ​വി​പ്പി​ക്കു​ന്ന മു​ജീ​ബ് മ​ജീ​ദി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​തം. ക​ഥ​പ​റ​ച്ചി ന്‍റെ രീ​തി​യും ക​ഥാ​പ​രി​സ​ര​ങ്ങ​ളു​മ​റി​ഞ്ഞ് എ​ഡി​റ്റിം​ഗി​ന്‍റെ വേ​റി​ട്ട ഭം​ഗി അ​നു​ഭ​വി​പ്പി​ക്കു​ന്ന സൂ​ര​ജ് ക​ട്‌​സ്. അ​ങ്ങ​നെ​യൊ​ക്കെ​യു​മാ​ണ് എ​ക്കോ വേ​റി​ട്ട ച​ല​ച്ചി​ത്ര​ഭം​ഗി​യാ​കു​ന്ന​ത്. എ​ക്കോ​യെ​ന്നാ​ല്‍ പ്ര​തി​ധ്വ​നി. തി​യ​റ്റ​ര്‍ വി​ട്ടു​പോ​കു​മ്പൊ​ഴും അ​തി​ലെ നി​ഗൂ​ഢ​ഭം​ഗി​ക​ളു​ടെ പ്ര​തി​ധ്വ​നി​ക​ള്‍ ന​മ്മ​ളി​ൽ
അ​ല​യ​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.

ഒ​രു​ത്ത​നും കൊ​ടു​ക്കി​ല്ല ഞാ​ന്‍ എ​ന്‍റെ പ​ട്ടി​ക​ളെ...​അ​വ​ര്‍​ക്ക് കൂ​ട്ടി​ലി​ട്ടും കെ​ട്ടി​യി​ട്ടും വ​ള​ര്‍​ത്താ​ന​ല്ലേ എ​ന്നു പ​റ​യു​ന്നു​ണ്ട് മ​ല​മു​ക​ളി​ലെ മ​ലേ​ഷ്യ​ന്‍ മ്ലാ​ത്തി​ച്ചേ​ട​ത്തി. അ​പ്പോ​ള്‍, പി​ന്നെ​ങ്ങ​നാ പ​ട്ടി​ക​ളെ വ​ള​ര്‍​ത്തേ​ണ്ട​ത്...​എ​ന്നു ചോ​ദി​ക്കു​ക​യാ​ണ് നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന പി​യൂ​സ്. ഈ ​സം​ഭാ​ഷ​ണ​ങ്ങ​ളും സി​നി​മ​യു​ടെ ക്ലൈ​മാ​ക്‌​സും ചേ​ര്‍​ത്തു​വാ​യി​ച്ചാ​ല്‍ സി​നി​മ ക​ണ്ട​വ​ര്‍​ക്ക് ഒ​രു​പ​ക്ഷേ, എ​ക്കോ​യി​ലെ അ​വ​സാ​ന നി​ഗൂ​ഢ​ത​യു​ടെ കെ​ട്ടു​മ​ഴി​ക്കാം.

നി​ഗൂ​ഢ​ത​ക​ളു​ടെ മ​ല​ക​യ​റി മ​നു​ഷ്യ സ്വ​ഭാ​വ​ങ്ങ​ളു​ടെ വ​ന്യ​ത​യും തീ​വ്ര​ത​യു​മ​റി​ഞ്ഞ് കു​ര്യ​ച്ച​ന്‍റെ​യ‌ും മ​റ്റു പ​ല​രു​ടെ​യും ര​ഹ​സ്യ​ങ്ങ​ളും അ​തി​നു​മ​പ്പു​റം ന​മ്മ​ളെ ഞെ​ട്ടി​ക്കു​ന്ന ചി​ല സ​ത്യ​ങ്ങ​ളി​ലേ​ക്കു​മെ​ത്തി ന​ല്ലൊ​രു സി​നി​മ ക​ണ്ടു​വെ​ന്ന സം​തൃ​പ്തി​യോ​ടെ ന​മു​ക്കു ന​മ്മു​ടെ ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങാം. എ​ക്കോ ടീം ​ഒ​ന്നി​ക്കു​ന്ന പു​ത്ത​ന്‍ പ​ട​ത്തി​നു കാ​ത്തി​രി​ക്കാം.

Tags : eko malayalam movie review theatre response

Recent News

Up