തിയറ്ററുകളിൽ മികച്ച വിജയവും പ്രശംസയും നേടിയെടുത്ത എക്കോ ഡിസംബർ 31 ന് നെറ്റ്ഫ്ളിക്സിൽ എത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായിരിക്കും ചിത്രം ലഭ്യമാകുക.
മൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിൽ സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കഥ, തിരക്കഥ, സംഭാഷണം, ഛായഗ്രഹണം എന്നിവ ബാഹുൽ രമേശാണ്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം. ആർ. കെ ജയറാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Tags : Eko ott release