x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത്ര​യും ച​ങ്കൂ​റ്റം ഒ​രു പു​രു​ഷ സം​വി​ധാ​യ​ക​ൻ പോ​ലും കാ​ണി​ച്ചി​ട്ടി​ല്ല: ഗീ​തു​വി​നെ പ്ര​ശം​സി​ച്ച് രാം ​ഗോ​പാ​ൽ വ​ർ​മ


Published: January 9, 2026 09:13 AM IST | Updated: January 9, 2026 09:26 AM IST

സി​നി​മ എ​ന്ന​ത് പ​ല​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത് വി​ളി​ച്ചോ​തു​ന്ന ഇ​ട​മാ​യി​രു​ന്നു, പ്ര​ത്യേ​കി​ച്ച് മാ​സ് ആ​ക്ഷ​ന്‍ സി​നി​മ​ക​ള്‍. എ​ന്നാ​ല്‍ ആ ​കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ​യും സ​ങ്ക​ല്‍​പ്പ​ങ്ങ​ളെ​യും ഒ​റ്റ ടീ​സ​ര്‍ കൊ​ണ്ട് ത​ക​ര്‍​ത്തെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ് ഗീ​തു മോ​ഹ​ന്‍​ദാ​സ്.

ക​ന്ന​ഡ താ​രം യാ​ഷി​ന്‍റെ നാ​ല്‍​പ​താം ജ​ന്മ​ദി​ന​ത്തി​ല്‍ പു​റ​ത്തു​വ​ന്ന ടോ​ക്‌​സി​ക്: എ ​ഫെ​യ​റി ടെ​യി​ല്‍ ഫോ​ര്‍ ഗ്രൗ​ണ്‍ അ​പ്സ്- എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ സി​നി​മ​യു​ടെ പ്രൊ​മോ എ​ന്ന​തി​ലു​പ​രി ഒ​രു സം​വി​ധാ​യി​ക​യു​ടെ ക​രു​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​യി മാ​റു​ക​യാ​ണ്.

വ​ര്‍​മ​യെ അ​മ്പ​ര​പ്പി​ച്ച ഗീ​തു

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ പു​രു​ഷ സം​വി​ധാ​യ​ക​ര്‍ പോ​ലും പ​രീ​ക്ഷി​ക്കാ​ന്‍ മ​ടി​ക്കു​ന്ന ദൃ​ശ്യ​ഭാ​ഷ​യാ​ണ് ഗീ​തു ടോ​ക്‌​സി​ക്കി​ല്‍ പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ റാം ​ഗോ​പാ​ല്‍ വ​ര്‍​മ​യു​ടെ പ്ര​തി​ക​ര​ണം ത​ന്നെ ഇ​തി​ന് വ​ലി​യ തെ​ളി​വ്.

ഇ​ത്ര​യും ച​ങ്കൂ​റ്റം ഒ​രു പു​രു​ഷ സം​വി​ധാ​യ​ക​ൻ പോ​ലും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​സി​നി​മ ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത​താ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും രാം ​ഗോ​പാ​ൽ വ​ർ​മ കു​റി​ച്ചു.

രാം ​ഗോ​പാ​ൽ വ​ർ​മ​യു​ടെ വാ​ക്കു​ക​ൾ

‘‘യാ​ഷ് അ​ഭി​ന​യി​ക്കു​ന്ന ടോ​ക്സി​ക്കി​ന്‍റെ ട്രെ​യി​ല​ർ ക​ണ്ട​തി​ന് ശേ​ഷം എ​നി​ക്ക് ഒ​രു സം​ശ​യ​വു​മി​ല്ല, ഗീ​തു മോ​ഹ​ൻ​ദാ​സ് ആ​ണ് സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​തീ​കം.

ഈ ​സ്ത്രീ​യു​ടെ അ​ത്ര​യും ച​ങ്കൂ​റ്റ​മു​ള്ള ഒ​രു പു​രു​ഷ സം​വി​ധാ​യ​ക​ൻ പോ​ലു​മി​ല്ല. ഇ​ത് ചി​ത്രീ​ക​രി​ച്ച​ത് അ​വ​രാ​ണെ​ന്ന് എ​നി​ക്കി​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.’’ രാം ​ഗോ​പാ​ൽ വ​ർ​മ​യു​ടെ പ്ര​ശം​സ ഇ​ങ്ങ​നെ.

K-Rail Survey

രാ​ജീ​വ് ര​വി​യു​ടെ വി​ഷ്വ​ല്‍ മാ​ജി​ക്

ഗീ​തു​വിന്‍റെ മേ​ക്കിം​ഗി​ന് ക​രു​ത്താ​യി ഭ​ര്‍​ത്താ​വും പ്ര​സി​ദ്ധ ഛായാ​ഗ്രാ​ഹ​ക​നു​മാ​യ രാ​ജീ​വ് ര​വി കൂ​ടി ചേ​രു​മ്പോ​ള്‍ ടോ​ക്‌​സി​ക് മി​ക​ച്ച ദൃ​ശ്യാ​നു​ഭ​വ​മാ​യി മാ​റു​ന്നു. ഒ​രു ശ്മ​ശാ​ന​ത്തി​ലെ ശ​വ​സം​സ്‌​കാ​ര ച​ട​ങ്ങി​ന്‍റെ ശാ​ന്ത​ത​യി​ല്‍ തു​ട​ങ്ങി, കാ​ര്‍ ഇ​ര​ച്ചു​ക​യ​റു​ന്ന​തും സ്‌​ഫോ​ട​ന​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​തും വ​രെ​യു​ള്ള ര​ണ്ട് മി​നി​റ്റു​ക​ള്‍ കാ​ണി​ക​ള്‍ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ചാ​ണ് ക​ണ്ട​ത്.

കെ​ജി​എ​ഫി​ന് ശേ​ഷം യാ​ഷ് ഏ​ത് വേ​ഷ​ത്തി​ല്‍ വ​രു​മെ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രു​ടെ ആ​കാം​ക്ഷ​യാ​യി​രു​ന്നു. മൂ​ട​ല്‍​മ​ഞ്ഞി​ലൂ​ടെ സി​ഗ​റ​റ്റും വ​ലി​ച്ച്, അ​സാ​മാ​ന്യ സ്‌​ക്രീ​ന്‍ പ്ര​സ​ന്‍​സോ​ടെ യാ​ഷ് എ​ത്തു​മ്പോ​ള്‍ ടീ​സ​ര്‍ പൂ​ര്‍​ണ​മാ​കു​ന്നു. ഡാ​ഡി ഈ​സ് ഹോം- ​എ​ന്ന ഒ​രേ​യൊ​രു ഡ​യ​ലോ​ഗി​ലൂ​ടെ യാ​ഷ് ത​ന്‍റെ താ​ര​സിം​ഹാ​സ​നം വീ​ണ്ടും ഉ​റ​പ്പി​ക്കു​ന്നു.

ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും പു​റ​ത്തി​റ​ങ്ങും. ന​യ​ന്‍​താ​ര, കി​യാ​ര അ​ദ്വാ​നി, ഹു​മ ഖു​റേ​ഷി തു​ട​ങ്ങി​യ വ​മ്പ​ന്‍ താ​ര​നി​ര ത​ന്നെ ചി​ത്ര​​ത്തിലു​ണ്ട്.

Tags : Geethu mohandas Ram Gopal Varma toxic

Recent News

Up