വർഷം 2016, മമ്മൂട്ടി ചിത്രം കസബ റിലീസായ സമയം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം സ്ത്രീ വിരുദ്ധ പരാമർശങ്ങളും ആക്ഷനും കാണിച്ചെന്നായിരുന്നു അന്നത്തെ പ്രധാന വിമർശനങ്ങൾ. ഇതിനെതിരെ അന്ന് ശക്തമായ നിലപാടുമായി രംഗത്തെത്തിയ പ്രമുഖരിൽ ഒരാളായിരുന്നു ഗീതു മോഹൻദാസ്. സ്ത്രീവിരുദ്ധ സിനിമകൾ പ്രോത്സാഹിപ്പിക്കരുതെന്ന ആവശ്യവുമായി ഡബ്ല്യൂസിസി രംഗത്ത് വന്നു.
അന്ന് ഒരു ചലച്ചിത്ര മേളയിൽ നടന്ന ചർച്ചയിൽ പാർവതി തിരുവോത്ത് കസബ സിനിമയുടെ പേര് പറയാതെ വിമർശിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന ഗീതു മോഹൻദാസ് "സേ ഇറ്റ്, സേ ഇറ്റ്" (അത് പറയൂ) എന്ന് പറഞ്ഞ് പാർവതിയെ പ്രോത്സാഹിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പിന്നീട് ഇതേ ഗീതു മോഹൻദാസ് സംസ്ഥാനം കടന്നപ്പോൾ സ്ത്രീവിരുദ്ധത മറന്നുവെന്നും സെക്സിനെ ആഘോഷമാക്കി കാണിച്ചതുമാണ് ഇപ്പോഴത്തെ ചർച്ചകളിലൊന്ന്.
സേ ഇറ്റ്, സേ ഇറ്റ് എന്ന ഗീതുവിന്റെ വാക്കുകൾ കേട്ടാണ് പാർവതി സിനിമയുടെ പേര് പറയാൻ നിർബന്ധിതയായത്. അത് അവരുടെ കരിയറിനെ തന്നെ ബാധിച്ചെന്ന് നിസംശയം പറയാം. അതേ ഗീതു മോഹൻദാസ് പത്തുകൊല്ലം ആയപ്പോൾ ഇരട്ടത്താപ്പ് സ്വീകരിക്കുന്നത് എന്തുകൊണ്ടാണ് എന്നതാണ് പലരുടെയും ചോദ്യം.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ ചിത്രത്തിന്റെ ടീസർ ജനുവരി എട്ടിനാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ടീസറിൽ കാണിച്ച രംഗങ്ങൾ കടന്നുപോയി എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഗീതു മോഹൻദാസിൽ നിന്ന് ഇങ്ങനെയൊരു ഐറ്റം തീരെ പ്രതീക്ഷിച്ചില്ല എന്നാണ് കമന്റുകൾ നിറയുന്നത്. Say it teams ഒക്കെ എവിടാണോ എന്തോ, സ്ത്രീത്വത്തിന് യാതൊന്നും സംഭവിച്ചിട്ടില്ല സുഹൃത്തുക്കളെ എന്നും കമന്റുകളുണ്ട്.
Tags : geethu mohandas toxic movie parvathy thiruvoth