ഹോളിവുഡ് സംവിധായകൻ റോബ് റെയ്നർ (78), ഭാര്യ മിഷേൽ (68) എന്നിവരെ ലോസ് ആഞ്ചലസ് നഗരത്തിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ നിക്ക് റെയ്നറെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരെയും നിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
സെലിബ്രിറ്റികൾ താസമിക്കുന്ന ബ്രെന്റ്വുഡ് മേഖലയിലെ വസതിക്കുള്ളിൽ ഞായറാഴ്ച ഉച്ചയ്ക്കാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല. പോസ്റ്റ്മോർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
പ്രിൻസസ് ബ്രൈഡ്, ദിസ് ഈസ് സ്പൈനൽ ടാപ്, വെൻ ഹാരി മെറ്റ് സള്ളി, മിസെറി, എ ഫ്യൂ ഗുഡ് മെൻ തുടങ്ങിയവയാണു റോബ് റെയ്നർ സംവിധാനം ചെയ്ത പ്രമുഖ സിനിമകൾ.
Tags : Hollywood director Rob Reiner muder hollywood news