x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​ൻ ഒ​രു വി​ജ​യ് ആ​രാ​ധി​ക, അ​ത് വി​ജ​യ്ക്കും അ​റി​യാം; മ​ല​ക്കം മ​റി​ഞ്ഞ് സു​ധ കൊ​ങ്ക​ര  


Published: January 20, 2026 09:25 AM IST | Updated: January 20, 2026 09:25 AM IST

പ​രാ​ശ​ക്തി​യും ജ​ന​നാ​യ​ക​ന്‍റെ​യും റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് പ​രാ​ശ​ക്തി സം​വി​ധാ​യി​ക സു​ധ കൊ​ങ്ക​ര. താ​ൻ എ​ന്നും ഒ​രു വി​ജ​യ് ആ​രാ​ധി​ക​യാ​ണെ​ന്നും വി​ജ​യ്യു​മാ​യി ഒ​രി​ക്ക​ലും ഒ​രു മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വി​ജ​യ് ചി​ത്രം ജ​ന​നാ​യ​ക​നും പ​രാ​ശ​ക്തി​യും ഒ​രു​മി​ച്ച് റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ പ​രാ​ശ​ക്തി ടീ​മി​ന് എ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. വി​ജ​യ് ത​ന്‍റെ അ​വ​സാ​ന സി​നി​മ​യു​മാ​യി എ​ത്തു​മ്പോ​ൾ എ​ന്തി​നാ​ണ് പ​രാ​ശ​ക്തി​യു​മാ​യി മ​ത്സ​രി​ക്കു​ന്ന​ത് എ​ന്ന് പ​ല​രും സു​ധ കൊ​ങ്ക​ര​യോ​ട് ചോ​ദി​ച്ചി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സു​ധ.

നേ​ര​ത്തെ പ​രാ​ശ​ക്തി​ക്കെ​തി​രെ വി​ജ​യ് ആ​രാ​ധ​ക​ർ വ്യാ​പ​ക സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി സു​ധ കൊ​ങ്ക​ര ആ​രോ​പി​ച്ചി​രു​ന്നു. സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത ഒ​രു ന​ട​ന്‍റെ ഗു​ണ്ട​ക​ൾ പ​രാ​ശ​ക്തി​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു എ​ന്നാ​യി​രു​ന്നു വി​ജ​യ്യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ സു​ധ കൊ​ങ്ക​ര​യു​ടെ ആ​രോ​പ​ണം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ പ്ര​തി​ക​ര​ണ​വു​മാ​യി സു​ധ എ​ത്തി​യ​ത്. ‘താ​ൻ വി​ജ​യ്യു​ടെ ഏ​റ്റ​വും വ​ലി​യ ആ​രാ​ധി​ക​യാ​ണ്. വി​ജ​യ്ക്ക് ത​ന്നെ ഇ​ക്കാ​ര്യം അ​റി​യാം. വി​ജ​യ്ക്കൊ​പ്പം ഒ​രു സി​നി​മ ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ച​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ടോ അ​ത് ന​ട​ന്നി​ല്ല. എ​ന്‍റെ സി​നി​മ​ക​ൾ ഞാ​ൻ ര​ണ്ടാ​യി​രം ത​വ​ണ കാ​ണും എ​ന്നാ​ൽ ഫ​സ്റ്റ് ഡേ ​ഫ​സ്റ്റ് ഷോ ​സി​നി​മ അ​ത് വി​ജ​യ്യു​ടേ​താ​ണ് കാ​ണു​ക. ജ​ന​നാ​യ​ക​ൻ റി​ലീ​സ് ഞാ​ൻ അ​ത്ര​യ​ധി​കം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്’ എ​ന്നും സു​ധ കൊ​ങ്ക​ര പ​റ​ഞ്ഞു. ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സു​ധ കൊ​ങ്ക​ര​യു​ടെ പ​രാ​മ​ർ​ശം.

Tags : Sudha Kongara Vijay parashakthi

Recent News

Up