x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദ​ങ്ങ​ൾ നി​ങ്ങ​ളെ കൂ​ടു​ത​ൽ ക​രു​ത്ത​നാ​ക്ക​ട്ടെ; അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ന് പി​ന്തു​ണ​യു​മാ​യി ന​ടി ജ​യ​ശ്രീ ശി​വ​ദാ​സ്  


Published: February 19, 2026 03:01 PM IST | Updated: February 19, 2026 03:02 PM IST

നി​ർ​മാ​താ​വു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ഷം​സു​ദ്ദീ​ന് പി​ന്തു​ണ​യു​മാ​യി ന​ടി ജ​യ​ശ്രീ ശി​വ​ദാ​സ്. വി​വാ​ദ​ങ്ങ​ൾ നി​ങ്ങ​ളെ കൂ​ടു​ത​ൽ ക​രു​ത്ത​നാ​ക്ക​ട്ടെ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം സം​വി​ധാ​യ​ക​ന് പി​ന്തു​ണ അ​റി​യി​ച്ച​ത്.

ഷം​സു​ദ്ദീ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന ചി​ത്രം ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ സ്റ്റാ​റ്റ​സാ​യി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ജ​യ​ശ്രീ​യു​ടെ പി​ന്തു​ണ.

സി​നി​മ​യു​ടെ മാ​സ്റ്റ​ർ പ്രി​ന്‍റ് കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ച്ചു​വെ​ന്നും ഷൂ​ട്ടിം​ഗ് വൈ​കി​പ്പി​ച്ച​ത് വ​ഴി നാ​ല് കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നും ആ​രോ​പി​ച്ച് നി​ർ​മാ​ണ ക​മ്പ​നി​യാ​യ സെ​ക്ക​ൻ​ഡ് ഷോ ​പ്രൊ​ഡ​ക്‌​ഷ​ൻ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഷം​സു​ദ്ദീ​നെ ഹി​ൽ പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

കാ​ക്ക​നാ​ടു​ള്ള ഫ്ലാ​റ്റി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സ് സം​ഘം വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത​നി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സി​ന് മേ​ൽ ആ​രു​ടെ​യോ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും, സി​നി​മ റി​ലീ​സ് ചെ​യ്ത് ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നു​മാ​ണ് ഷം​സു​ദ്ദീ​ന്‍റെ വി​ശ​ദീ​ക​ര​ണം.

‘ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് സ്റ്റേ​ഷ​നി​ൽ നി​ന്ന് എ​ന്നെ വി​ളി​ക്കു​ന്ന​ത്. ആ ​സ​മ​യ​ത്ത് ഞാ​ൻ ഒ​രു ഷൂ​ട്ടി​നാ​യി പോ​കു​ക​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു വ​ന്ന് ഫ്ലാ​റ്റി​ൽ കി​ട​ന്നു​റ​ങ്ങു​മ്പോ​ഴാ​ണ് പോ​ലീ​സു​കാ​ർ ലോ​ക്ക് പൊ​ളി​ച്ച് എ​ന്നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. പോ​ലീ​സു​കാ​ർ​ക്ക് എ​ന്നോ​ട് ന​ല്ല സ​മീ​പ​ന​മാ​യി​രു​ന്നു.

എ​ന്നാ​ൽ എ​നി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ എ​ന്നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് മേ​ൽ കൃ​ത്യ​മാ​യി ആ​രു​ടെ​യോ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു. 

2025 മാ​ർ​ച്ച് 29-നാ​ണ് 'അ​ഭി​ലാ​ഷം' സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. മേ​യ് 24-ന് ​ഒ​ടി​ടി റി​ലീ​സും ആ​ഗ​സ്റ്റി​ൽ സി​നി​മ ടി​വി​യി​ലും വ​ന്നു. തി​യേ​റ്റ​ർ, ഒ​ടി​ടി, സാ​റ്റ​ലൈ​റ്റ് റി​ലീ​സു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ഹാ​ർ​ഡ് ഡി​സ്കു​ക​ളും ഫോ​ർ​മാ​റ്റു​ക​ളും ഞാ​ൻ നി​ർ​മ്മാ​താ​വി​ന് കൈ​മാ​റി​യി​രു​ന്നു. സി​നി​മ​യു​ടെ എ​ല്ലാ ജോ​ലി​ക​ളും ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴാ​ണ് ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​രു ആ​രോ​പ​ണം വ​രു​ന്ന​ത്.

സി​നി​മ​യു​ടെ മാ​സ്റ്റ​ർ കോ​പ്പി കൈ​വ​ശ​പ്പെ​ടു​ത്തി എ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. അ​ത് കൈ​വ​ശം വെ​ച്ചി​ട്ട് എ​നി​ക്ക് പ്ര​ത്യേ​കി​ച്ച് ഒ​ന്നും ചെ​യ്യാ​നി​ല്ല. എ​ന്‍റെ കൈ​യി​ൽ അ​ങ്ങ​നെ​യൊ​ന്നി​ല്ല, അ​ത് എ​വി​ടെ​യാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. കാ​ര​ണം ഹാ​ർ​ഡ് ഡി​സ്കു​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട​ത് നി​ർ​മ്മാ​താ​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ച കാ​ര്യ​ങ്ങ​ളെ​ല്ലാം ഞാ​ൻ ചെ​യ്തി​ട്ടു​ണ്ട്. ആ​മ​സോ​ൺ പ്രൈ​മി​ന് കൈ​മാ​റാ​നു​ള്ള ഫ​യ​ലു​ക​ൾ അ​ട​ക്കം ഞാ​ൻ ന​ൽ​കി​യി​രു​ന്നു, അ​തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും എ​ന്റെ ക​യ്യി​ലു​ണ്ട്. എ​നി​ക്ക് ഈ ​സി​നി​മ​യു​ടെ പൂ​ർ​ണ​മാ​യ പ്ര​തി​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. പ​ത്തൊ​ൻ​പ​തോ​ളം സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും പേ​യ്മെ​ന്‍റ് ല​ഭി​ക്കാ​നു​ണ്ട്.

എ​നി​ക്കെ​തി​രെ എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ പോ​ലും ഞാ​ൻ അ​തി​നെ​തി​രെ സം​സാ​രി​ച്ചി​രു​ന്നി​ല്ല. കാ​ര​ണം അ​ഭി​ലാ​ഷം എ​ന്ന സി​നി​മ അ​റി​യ​പ്പെ​ടേ​ണ്ട​ത് ഇ​ത്ത​രം പ​രാ​തി​ക​ളു​ടെ പേ​രി​ലാ​ക​രു​ത് എ​ന്ന് എ​നി​ക്ക് നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

അ​ത്ര​യും ആ​ത്മാ​ർ​ത്ഥ​മാ​യാ​ണ് ഞാ​നീ സി​നി​മ ചെ​യ്ത​ത്. ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഒ​ന്നാം ദി​വ​സം ത​ന്നെ നി​ന്നു​പോ​കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ ഒ​രു സി​നി​മ​യാ​യി​രു​ന്നു ഇ​ത്. അ​ന്ന് സെ​റ്റി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ഇ​പ്പോ​ൾ ഞാ​ൻ ക​ട​ക്കു​ന്നി​ല്ല. 

ത​ട്ടി​പ്പ് ആ​രോ​പ​ണം വ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ഞാ​ൻ ക​ഥ പ​റ​യാ​ൻ പോ​യ നി​ർ​മ്മാ​താ​ക്ക​ളെ​ല്ലാം പി​ന്മാ​റി, എ​ന്‍റെ പ്രോ​ജ​ക്റ്റു​ക​ൾ മു​ട​ങ്ങി. ഒ​റ്റ​ദി​വ​സം കൊ​ണ്ട് എ​ന്‍റെ ക​രി​യ​റി​നെ ഈ ​സം​ഭ​വം വ​ല്ലാ​തെ ബാ​ധി​ച്ചു. ഈ ​രീ​തി​യി​ൽ അ​റി​യ​പ്പെ​ടാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. ഇ​തൊ​രു ന​ഷ്ടം വ​ന്ന സി​നി​മ​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ അ​വ​ർ​ക്ക് ആ​ഗ്ര​ഹം കാ​ണും. എ​ന്‍റെ നി​വൃ​ത്തി​കേ​ടു​കൊ​ണ്ടാ​ണ് ഞാ​ൻ ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്.’’ ഷം​സു​ദീ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Tags : Jayashree Shivadas director movie news

Recent News

Up