ട്വിസ്റ്റുകളേക്കാൾ ഇമോഷൻസിനാണ് വലതുവശത്തെ കള്ളൻ എന്ന ചിത്രം പ്രാധാന്യം കൊടുത്തിരിക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. കീറിമുറിക്കേണ്ടവർക്ക് ചിത്രത്തെ കീറിമുറിക്കാമെന്നും ത്രില്ലറിൽ തന്നെ വ്യത്യസ്തത കണ്ടെത്താനാണ് വലതുവശത്തെ കള്ളനിലൂടെ താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബിജു മേനോനും ജോജു ജോര്‍ജും നായകന്മാരായി എത്തിയ 'വലതുവശത്തെ കള്ളൻ' സിനിമയുടെ റിലീസിന് ശേഷം നടത്തിയ പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ത്രില്ലറുകളുടെ മോൾഡ് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചിരിക്കുകയാണ് ഈ സിനിമയിൽ. ട്വിസ്റ്റുകളും സസ്പെൻസുകളും മാത്രമല്ല ത്രില്ലർ എന്ന് വലതു വശത്തെ കള്ളനിലൂടെ തെളിയിക്കുകയായിരുന്നു. ട്വിസ്റ്റുകളേക്കാൾ ഇമോഷൻസിനാണ് ഈ ചിത്രത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കീറിമുറിക്കേണ്ടവർക്ക് കീറിമുറിക്കാം' ജീത്തു ജോസഫ് വ്യക്തമാക്കി.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സാണ്.
Tags : jeethu joseph valathuvashathe kallan thriller movie malayalam thriller