x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി ദു​ൽ​ഖ​ർ, ഒ​പ്പം റാ​ണ​യും; കാ​ന്ത ട്രെ​യി​ല​ർ  


Published: November 6, 2025 12:58 PM IST | Updated: November 6, 2025 12:59 PM IST

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന കാ​ന്ത സി​നി​മ​യു​ടെ ത​മി​ഴ്, തെ​ലു​ങ്ക് പ​തി​പ്പു​ക​ളു​ടെ ട്രെ​യി​ല​ർ എ​ത്തി. ചി​ത്രം ന​വം​ബ​ർ 14-ന് ​ആ​ഗോ​ള റി​ലീ​സാ​യെ​ത്തും.

സെ​ൽ​വ​മ​ണി സെ​ൽ​വ​രാ​ജ് ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്ത ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫേ​റ​ർ ഫി​ലിം​സ്, റാ​ണ ദ​ഗു​ബാ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്പി​രി​റ്റ് മീ​ഡി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ജോം ​വ​ർ​ഗീ​സ്, റാ​ണ ദ​ഗു​ബാ​ട്ടി, പ്ര​ശാ​ന്ത് പോ​ട്ട്ലൂ​രി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്ന ന​ട​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​വു​ക എ​ന്ന സൂ​ച​ന​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്.

ടി.​കെ. മ​ഹാ​ദേ​വ​ൻ എ​ന്ന ന​ട​ൻ ആ​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്. ചി​ത്രം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത് വേ​ഫ​റെ​ർ ഫി​ലിം​സ് ത​ന്നെ​യാ​ണ്.

1950 കാ​ല​ഘ​ട്ട​ത്തി​ലെ മ​ദ്രാ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​നി​മ​യു​ടെ ക​ഥ പ​റ​യു​ന്ന​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ കൂ​ടാ​തെ സ​മു​ദ്ര​ക്ക​നി, ഭാ​ഗ്യ​ശ്രീ ബോ​ർ​സെ, റാ​ണ ദ​ഗു​ബാ​ട്ടി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​യ്യാ എ​ന്ന് പേ​രു​ള്ള സം​വി​ധാ​യ​ക​നാ​യി സ​മു​ദ്ര​ക്ക​നി വേ​ഷ​മി​ടു​മ്പോ​ൾ, പൊ​ലീ​സ് ഓ​ഫി​സ​ർ ആ​യാ​ണ് റാ​ണ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. കു​മാ​രി എ​ന്നാ​ണ് ഭാ​ഗ്യ​ശ്രീ ബോ​ർ​സെ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​യി​കാ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

ദ് ​ഹ​ണ്ട് ഫോ​ർ വീ​ര​പ്പ​ൻ എ​ന്ന നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി സീ​രീ​സ് ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ത​മി​ഴ് സം​വി​ധാ​യ​ക​ൻ ആ​ണ് കാ​ന്ത​യു​ടെ സം​വി​ധാ​യ​ക​നാ​യ സെ​ൽ​വ​മ​ണി സെ​ൽ​വ​രാ​ജ്.

ഒ​രു​പി​ടി മി​ക​ച്ച ചി​ത്ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള വേ​ഫേ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ആ​ദ്യ അ​ന്യ​ഭാ​ഷാ ചി​ത്ര​മാ​ണ് കാ​ന്ത. ത​മി​ഴി​ൽ ഒ​രു​ക്കി​യ ഈ ​ചി​ത്രം മ​ല​യാ​ളം, തെ​ലു​ങ്കു, ഹി​ന്ദി ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്യും. ബ്ലോ​ക്ക്ബ​സ്റ്റ​ർ തെ​ലു​ങ്ക് ചി​ത്രം ല​ക്കി ഭാ​സ്ക​റി​ന് ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഛായാ​ഗ്ര​ഹ​ണം ഡാ​നി സാ​ഞ്ച​സ് ലോ​പ്പ​സ്, സം​ഗീ​തം ഝാ​നു ച​ന്‍റർ, എ​ഡി​റ്റ​ർ ലെ​വെ​ലി​ൻ ആ​ന്റ​ണി ഗോ​ൺ​സാ​ൽ​വേ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് സാ​യ് കൃ​ഷ്ണ ഗ​ഡ്വാ​ൾ, സു​ജ​യ് ജ​യിം​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ ശ്രാ​വ​ൺ പ​ല​പ​ർ​ത്തി, ക​ലാ​സം​വി​ധാ​നം രാ​മ​ലിം​ഗം, വ​സ്ത്രാ​ല​ങ്കാ​രം പൂ​ജി​ത ത​ടി​കൊ​ണ്ട, അ​ർ​ച്ച​ന റാ​വു, ഹ​ർ​മ​ൻ കൗ​ർ, സൗ​ണ്ട് ഡി​സൈ​ൻ ആ​ൽ​വി​ൻ റെ​ഗോ, സ​ഞ്ജ​യ് മൗ​ര്യ, അ​ഡീ​ഷ​ണ​ൽ തി​ര​ക്ക​ഥ ത​മി​ഴ് പ്ര​ഭ, വി​എ​ഫ്എ​ക്സ് ഡെ​ക്കാ​ൺ ഡ്രീം​സ്, ഡി​ഐ ക​ള​റി​സ്റ്റ് ഗ്ലെ​ൻ ഡെ​ന്നി​സ് കാ​സ്റ്റി​ഞൊ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ -എ​യ്സ്തെ​റ്റി​ക്ക് കു​ഞ്ഞ​മ്മ, ടൂ ​സി​ഡ്, പി​ആ​ർ​ഒ ശ​ബ​രി.

Tags : Kaantha Trailer Movie News Dulquer Salmaan

Recent News

Up