x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​നെ, നീ ​ഒ​രി​ക്ക​ലും ചാ​ണ​ക​ത്തി​ൽ വീ​ഴാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു; അ​ഖി​ൽ മാ​രാ​റോ​ട് ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ  


Published: February 20, 2026 03:02 PM IST | Updated: February 20, 2026 03:02 PM IST

സം​വി​ധാ​യ​ക​നും ബി​ഗ്ബോ​സ് താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ​റി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ. ചാ​ണ​ക​ത്തി​ൽ ച​വി​ട്ടാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സ​ത്യ​ഭാ​മ​യു​ടെ കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.

ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് പി​ടി​ച്ച​വ​രെ അ​ഖി​ൽ മാ​രാ​ർ ച​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തു​വ​രെ ല​ഭി​ച്ച എ​ല്ലാ ഉ​യ​ർ​ച്ച​ക​ളും ഈ​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ തീ​രു​മെ​ന്നും സ​ത്യ​ഭാ​മ പ​റ​യു​ന്നു.

‘‘മോ​നെ, നീ ​ഒ​രി​ക്ക​ലും ചാ​ണ​ക​ത്തി​ൽ വീ​ഴാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. നി​ന്നെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് പി​ടി​ച്ച മ​റ്റു മ​ത​സ്ഥ​രെ നീ ​ച​തി​ക്കു​ക​യാ​യി​രു​ന്നി​ല്ലേ? നി​ന്റെ എ​ല്ലാ ഉ​യ​ർ​ച്ച​ക​ളും ഈ​യൊ​രു തി​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത്തോ​ടെ തീ​രും. ജ​ന​ങ്ങ​ൾ​ക്ക്‌ നി​ന്നെ പ​ഴ​യ​ത് പോ​ലെ ഇ​നി ഒ​രി​ക്ക​ലും നോ​ക്കി​ക്കാ​ണാ​ൻ ക​ഴി​യി​ല്ല.’’​സ​ത്യ​ഭാ​മ​യു​ടെ വാ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗ​ത്വം എ​ടു​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും ബി​ജെ​പി​യു​മാ​യി യോ​ജി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് താ​ൻ നേ​രി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​ത്ത​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ഖി​ൽ മാ​രാ​ർ. സീ​റ്റ് ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി അ​ഖി​ൽ സൂ​ചി​പ്പി​ച്ചു.

Tags : kalamandalam sathyabhama akhil marar

Recent News

Up