നടൻ അല്ലു അർജുനെതിരെ ആരോപിച്ച 42 നിയമങ്ങൾ എന്ന വിവാദപ്രസ്താവനയിൽ മാപ്പ് ചോദിച്ച് ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും മാധ്യമപ്രവർത്തകയുമായ കാവേരി ബറുവയും അഭിമുഖം നടത്തിയ പോഡ്കാസ്റ്ററും.
താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്നും യാതൊരു രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലല്ല അത് പറഞ്ഞതെന്നും കാവേരി വ്യക്തമാക്കി. സ്വീകൃതി ടോക്സ് എന്ന പോഡ്കാസ്റ്റിലൂടെയായിരുന്നു കാവേരിയുടെ വിവാദ വെളിപ്പെടുത്തൽ. അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്.
അല്ലു അർജുനെ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ ടീം 42 നിർദ്ദേശങ്ങളടങ്ങിയ ഒരു ലിസ്റ്റ് നൽകിയെന്നായിരുന്നു കാവേരി പറഞ്ഞിരുന്നത്. ‘അല്ലു അർജുന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്, ഫോൺ ഉപയോഗിക്കരുത്’ തുടങ്ങിയ കാര്യങ്ങൾ ഇതിലുണ്ടെന്നും തന്റെ ഫോൺ ബോഡിഗാർഡ് പിടിച്ചുവാങ്ങിയെന്നും അവർ ആരോപിച്ചിരുന്നു.

ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും താരത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ ആരാധകർ ഇതിനെതിരെ രംഗത്തെത്തുകയുണ്ടായി.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കാവേരി രംഗത്തെത്തിയിരിക്കുന്നത്. 42 നിയമങ്ങൾ അടങ്ങിയ യാതൊരു രേഖയും അല്ലു അർജുന്റെ ടീം തനിക്ക് നൽകിയിട്ടില്ലെന്നും സംസാരത്തിനിടയിൽ വന്ന ഒഴുക്കിൽ പറഞ്ഞുപോയ കാര്യങ്ങളാണെന്നും അത് വസ്തുതകളായി കാണരുതെന്നും അവർ പറഞ്ഞു.
തനിക്ക് അല്ലു അർജുനോട് വലിയ ബഹുമാനമാണുള്ളതെന്നും താരത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും പ്രസ്താവനകൾ പൂർണ്ണമായും പിൻവലിക്കുന്നുവെന്നും അവർ കുറിച്ചു.
Tags : Allu Arjun malayalam movie movie news