x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു സി​ത്താ​ര​യു​ടെ നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ൽ മ​ക​ൾ​ക്കൊ​പ്പം കാ​വ്യ മാ​ധ​വ​ൻ; വീ​ഡി​യോ  


Published: January 29, 2026 09:46 AM IST | Updated: January 29, 2026 10:48 AM IST

അ​നു സി​ത്താ​ര​യു​ടെ ഷാ​ർ​ജ​യി​ലെ നൃ​ത്ത​വി​ദ്യാ​ല​യം സ​ന്ദ​ർ​ശി​ച്ച് കാ​വ്യ മാ​ധ​വ​ൻ. അ​നു സി​ത്താ​ര പു​തി​യ​താ​യി തു​ട​ങ്ങി​യ ക​മ​ല​ദ​ളം എ​ന്ന ഡാ​ൻ​സ് സ്കൂ​ളി​ലാ​ണ് അ​മ്മ​യ്ക്കും മ​ക​ൾ മ​ഹാ​ല​ക്ഷ്മി​ക്കു​മൊ​പ്പം കാ​വ്യ എ​ത്തി​യ​ത്.

അ​നു സി​ത്താ​ര ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ഈ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ ഹൃ​ദ്യ​മാ​യ വീ​ഡി​യോ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.  

നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ൽ കു​റ​ച്ച​ധി​കം സ​മ​യം ചി​ല​വ​ഴി​ച്ചി​ട്ടാ​ണ് കാ​വ്യ മ​ട​ങ്ങി​യ​ത്. അ​നു സി​ത്താ​ര​യു​ടെ സ​ഹോ​ദ​രി സോ​നാര​യും ഈ ​സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

‘ഒ​രു സ​ഹോ​ദ​രി​യു​ടെ സ്നേ​ഹം പോ​ലെ... പ്രി​യ​പ്പെ​ട്ട കാ​വ്യ ചേ​ച്ചി​ക്കൊ​പ്പം ക​മ​ല​ദ​ള​ത്തി​ൽ’’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​നു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​മ്മ​യു​ടെ കൈ​ക​ളി​ൽ തൂ​ങ്ങി നാ​ണ​ത്തോ​ടെ നി​ൽ​ക്കു​ന്ന മ​ഹാ​ല​ക്ഷ്മി​യും വീ​ഡി​യോ​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. ക​ണ്ടാ​ൽ സ​ഹോ​ദ​രി​മാ​രെ​പ്പോ​ലെ, ഒ​രു ഫ്രെ​യി​മി​ൽ ര​ണ്ട് ഐ​ശ്വ​ര്യം എ​ന്നാ​യി​രു​ന്നു സോ​ന നാ​യ​രു​ടെ ക​മ​ന്‍റ്

Tags : Kavya Madhavan Anu Sithara dance school

Recent News

Up