x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ർ​ത്തി സു​രേ​ഷി​ന്‍റെ മാ​സ് ആ​ക്ഷ​നു​ക​ൾ; റി​വോ​ൾ​വ​ർ റീ​റ്റ ട്രെ​യി​ല​ർ  


Published: November 15, 2025 02:45 PM IST | Updated: November 15, 2025 02:46 PM IST

കീ​ർ​ത്തി സു​രേ​ഷ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന റി​വോ​ൾ​വ​ർ റീ​റ്റ എ​ന്ന ആ​ക്ഷ​ൻ കോ​മ​ഡി ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. തോ​ക്കെ​ടു​ത്ത് ഗം​ഭീ​ര ആ​ക്ഷ​ൻ സീ​ക്വ​ൻ​സു​ക​ളു​മാ​യി ക​ളം നി​റ​യു​ന്ന കീ​ർ​ത്തി സു​രേ​ഷി​നെ​യാ​ണ് ട്രെ​യി​ല​റി​ൽ കാ​ണാ​നാ​വു​ക.

ജെ.​കെ. ച​ന്ദ്രു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷ് വേ​റി​ട്ട പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്. കോ​മ​ഡി​യും ആ​ക്ഷ​നും ചേ​രു​ന്ന ര​സ​ക​ര​മാ​യ കോം​ബി​നേ​ഷ​നി​ലാ​ണ് കീ​ർ​ത്തി​യു​ടെ ക​ഥാ​പാ​ത്രം.

 

ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​തി​ൻ​റെ പൂ​ർ​ണ​ത​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യു​മെ​ന്ന് മ​ഹാ​ന​ടി​യി​ലൂ​ടെ തെ​ളി​യി​ച്ച കീ​ർ​ത്തി​യ്ക്ക് റി​വോ​ൾ​വ​ർ റി​റ്റ​യി​ലെ ലീ​ഡ് റോ​ൾ ക​രി​യ​റി​ൽ ഒ​രു പു​തി​യ ദി​ശ സ​മ്മാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​രും നി​രൂ​പ​ക​രും.

വി​ജ​യ് നാ​യ​ക​നാ​യെ​ത്തി​യ ദി ​ഗ്രേ​റ്റ​സ്റ്റ് ഓ​ഫ് ഓ​ൾ ടൈം, ​മാ​നാ​ട് എ​ന്നീ സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള ജെ.​കെ. ച​ന്ദ്രു​വി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ് റി​വോ​ൾ​വ​ർ റി​റ്റ. ച​ന്ദ്രു ത​ന്നെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​ഗീ​ത സം​വി​ധാ​യ​ക​നും, ഗാ​യ​ക​നും, ഗാ​ന​ര​ച​യി​താ​വു​മാ​യ ഷോ​ൺ റോ​ൾ​ഡ​ൻ ആ​ണ്. ദി​നേ​ശ് ബി. ​കൃ​ഷ്ണ​ൻ ഛായാ​ഗ്ര​ഹ​ണ​വും, പ്ര​വീ​ൺ കെ. ​എ​ൽ. എ​ഡി​റ്റിം​ഗും കൈ​കാ​ര്യം ചെ​യ്യു​ന്നു.

Tags : Keerthy Suresh Revolver Rita movie news

Recent News

Up