x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​മ​ൺ മ​ർ​ഡ​ർ കേ​സ്; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ


Published: December 23, 2025 09:33 AM IST | Updated: December 23, 2025 09:33 AM IST

പൂ​ർ​ണ​മാ​യും ഒ​രു ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് മ​ർ​ഡ​ർ കേ​സി​ന്‍റെ ച​ല​ച്ചി​താ വി​ഷ്ക്കാ​ര​മാ​യ ലെ​മ​ൺ മ​ർ​ഡ​ർ കേ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് റി​ലീ​സ് ചെ​യ്തു.

ഗു​മ​സ്ഥ​ൻ എ​ന്ന ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ ഒ​രു​ക്കി​യ റി​യാ​സ് ഇ​സ്മ​ത്താ​ണ് ഈ ​ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ചി​ത്രീ​ക​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ വി​വി​ധ ക​ലാ​രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​രാ​യ പ്ര​തി​ഭ​ക​ളു​മു​ണ്ട്.

ജെ.​പി. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജെ. ​പാ​ല​യൂ​രും, അ​നി​ൽ പ​ല്ല​ശ​ന​യും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ സ​മ​ർ​ത്ഥ​നാ​യ സി.​ഐ. ലി​യോ​ൺ ഏ​റ്റെ​ടു​ത്ത ഒ​രു കേ​സി​ൽ ഫൊ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ൽ ചി​ല കൃ​തി​മ​ങ്ങ​ൾ ന​ട​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ത​ന്‍റെ ജൂ​നി​യ​റാ​യ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ഒ​രു ഫ​യ​ൽ ക​ട​ത്തി​ത്ത​ര​ണ​മെ​ന്നു പ​റ​യു​ന്നു.

അ​ദ്ദേ​ഹ​ത്തെ​ത്തേ​ടി​യു​ള്ള ലി​യോ​ണി​ന്‍റെ യാ​ത്ര​ക്കി​ട​യി​ൽ അ​വി​ചാ​രി​ത​മാ​യി ഒ​രു ഫോ​റ​സ്റ്റി​ൽ അ​ക​പ്പെ​ടു​ന്നു. അ​വി​ടെ ചി​ല ദു​രൂ​ഹ​ത​ക​ൾ കാ​ണാ​നി​ട​വ​രി​ക​യും ഒ​പ്പം ഒ​രു നാ​ര​ങ്ങ ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​നാ​ര​ങ്ങ മ​റ്റൊ​രു വ​ലി​യ കേ​സി​ന്‍റെ തു​മ്പാ​യി മാ​റു​ക​യാ​യി​രു​ന്നു.

പു​തു​മു​ഖം ആ​ദി​യാ​ണ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ലി​യോ​ണ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജി​ഷ ര​ജി​ത്താ​ണ് നാ​യി​ക. അ​പ​ർ​ണ, കെ. ​ബാ​ബു എം.​എ​ൽ.​എ. എ​ന്നി​വ​രും ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം - മ​നോ​ജ് എം.​ജെ. എ​ഡി​റ്റിം​ഗ് -ജി​സ​ൺ എ.​സി.​എ. സം​ഗീ​തം -സ​ജി​ത് ശ​ങ്ക​ർ. പ​ശ്ചാ​ത്ത​ല സം​ഗീ​തം - ര​ഞ്ജി​ത്ത് ഉ​ണ്ണി. കൊ​ല്ല​ങ്കോ​ട്, ചി​റ്റൂ​ർ, നെ​ല്ലി​യാ​മ്പ​തി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ജ​നു​വ​രി മാ​സ​ത്തി​ൽ ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. വാ​ഴൂ​ർ ജോ​സ്.

Tags : Lemon Murder Case First Look Poster

Recent News

Up