x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പ​ദ​യാ​ത്ര' മ​മ്മൂ​ട്ടി - അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചി​ത്രം ആ​രം​ഭി​ച്ചു


Published: January 23, 2026 11:16 AM IST | Updated: January 23, 2026 12:25 PM IST

മ​മ്മൂ​ട്ടി​യും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് പ​ദ​യാ​ത്ര എ​ന്നു പേ​രി​ട്ടു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. 32 ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ്.

അ​ടൂ​രും കെ.​വി. മോ​ഹ​ൻ​കു​മാ​റും ചേ​ർ​ന്നാ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം. മു​ഖ്യ സം​വി​ധാ​ന സ​ഹാ​യി മീ​ര സാ​ഹി​ബ്. ഛായാ​ഗ്ര​ഹ​ണം ഷെ​ഹ്നാ​ദ് ജ​ലാ​ൽ. എ​ഡി​റ്റിം​ഗ് പ്ര​വീ​ൺ പ്ര​ഭാ​ക​ർ. ക​ലാ സം​വി​ധാ​നം ഷാ​ജി ന​ടു​വി​ൽ. സം​ഗീ​തം മു​ജീ​ബ് മ​ജീ​ദ്. ഗ്രേസ് ആന്‍റണിയാണ് ചിത്രത്തിലെ നായിക. 

 

K-Rail Survey

ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ര​ണ്ടി​ട​ങ്ങ​ഴി​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

‘മ​തി​ലു​ക​ള്‍’, ‘അ​ന​ന്ത​രം’, ‘വി​ധേ​യ​ൻ’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും മ​മ്മൂ​ട്ടി​യും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. .

1950ക​ളി​ലെ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം പ​റ​ഞ്ഞ നോ​വ​ലാ​ണ് ര​ണ്ടി​ട​ങ്ങ​ഴി. 1958ൽ ​ഇ​തി​നെ ആ​സ്പ​ദ​മാ​ക്കി നോ​വ​ൽ ഇ​റ​ങ്ങി​യി​രു​ന്നു. ‘ര​ണ്ടി​ട​ങ്ങ​ഴി’​യാ​ണ് സി​നി​മ​യാ​കു​ന്ന​തെ​ങ്കി​ൽ ഇ​ത് നോ​വ​ലി​നെ പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ്.

1994ൽ ​ഇ​റ​ങ്ങി​യ വി​ധേ​യ​ന് ശേ​ഷം 31 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​ണ് മ​മ്മൂ​ട്ടി​യും അ​ടൂ​ർ‍ ഗോ​പാ​ല​കൃ​ഷ്ണ​നും ഒ​രു​മി​ച്ച് സി​നി​മ ചെ​യ്യു​ന്ന​ത്. വി​ധേ​യ​നി​ലെ ഭാ​സ്ക​ര പ​ട്ടേ​ല​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തി​ന് മ​മ്മൂ​ട്ടി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.

മ​തി​ലു​ക​ളി​ലെ അ​ഭി​ന​യ​ത്തി​നാ​യി​രു​ന്നു മ​മ്മൂ​ട്ടി​ക്ക് ആ​ദ്യ ദേ​ശീ​യ അ​വാ​ർ​ഡും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ‍​ർ​ഡും ല​ഭി​ച്ച​ത്. 2016 ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘പി​ന്നെ​യും’ ആ​ണ് അ​ടൂ​രി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന​ത്തെ സി​നി​മ.

Tags : Mammootty Adoor Gopalakrishnan Padayatra

Recent News

Up