x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

32 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ന്നി​ക്കാ​നൊ​രു​ങ്ങി മ​മ്മൂ​ട്ടി​യും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും


Published: January 23, 2026 08:59 AM IST | Updated: January 23, 2026 12:25 PM IST

32 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കാ​നൊ​രു​ങ്ങി മ​മ്മൂ​ട്ടി​യും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും. ചി​ത്ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്നു രാ​വി​ലെ ന​ട​ക്കും. മ​മ്മൂ​ട്ടി ക​മ്പ​നി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ര​ണ്ടി​ട​ങ്ങ​ഴി​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

‘മ​തി​ലു​ക​ള്‍’, ‘അ​ന​ന്ത​രം’, ‘വി​ധേ​യ​ൻ’ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും മ​മ്മൂ​ട്ടി​യും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഗ്രേ​സ് ആ​ന്‍റ​ണി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. 

1950ക​ളി​ലെ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ ജീ​വി​തം പ​റ​ഞ്ഞ നോ​വ​ലാ​ണ് ര​ണ്ടി​ട​ങ്ങ​ഴി. 1958ൽ ​ഇ​തി​നെ ആ​സ്പ​ദ​മാ​ക്കി നോ​വ​ൽ ഇ​റ​ങ്ങി​യി​രു​ന്നു. ‘ര​ണ്ടി​ട​ങ്ങ​ഴി’​യാ​ണ് സി​നി​മ​യാ​കു​ന്ന​തെ​ങ്കി​ൽ ഇ​ത് നോ​വ​ലി​നെ പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ര​ണ്ടാ​മ​ത്തെ സി​നി​മ​യാ​ണ്.

1994ൽ ​ഇ​റ​ങ്ങി​യ വി​ധേ​യ​ന് ശേ​ഷം 31 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​ണ് മ​മ്മൂ​ട്ടി​യും അ​ടൂ​ർ‍ ഗോ​പാ​ല​കൃ​ഷ്ണ​നും ഒ​രു​മി​ച്ച് സി​നി​മ ചെ​യ്യു​ന്ന​ത്. വി​ധേ​യ​നി​ലെ ഭാ​സ്ക​ര പ​ട്ടേ​ല​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തി​ന് മ​മ്മൂ​ട്ടി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു.

മ​തി​ലു​ക​ളി​ലെ അ​ഭി​ന​യ​ത്തി​നാ​യി​രു​ന്നു മ​മ്മൂ​ട്ടി​ക്ക് ആ​ദ്യ ദേ​ശീ​യ അ​വാ​ർ​ഡും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ‍​ർ​ഡും ല​ഭി​ച്ച​ത്. 2016 ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘പി​ന്നെ​യും’ ആ​ണ് അ​ടൂ​രി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ അ​വ​സാ​ന​ത്തെ സി​നി​മ.

Tags : Mammootty Adoor Gopalakrishnan malayalam movie

Recent News

Up