x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ ക്ഷ​മ എ​പ്പോ​ൾ പോ​കു​മെ​ന്ന​റി​യി​ല്ല, അ​ത്ര​യ്ക്ക് ദേ​ഷ്യം വ​രു​ന്നു​ണ്ട്; മീ​ന


Published: February 21, 2026 08:55 AM IST | Updated: February 21, 2026 08:56 AM IST

ത​ന്നെ​ക്കു​റി​ച്ചും ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ൽ അ​സ്വ​സ്ഥ​ത പ്ര​ക​ട​പ്പി​ച്ച് ന​ടി മീ​ന സാ​ഗ​ർ. ര​ണ്ടാം വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നു എ​ന്ന വാ​ർ​ത്ത ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ചെ​ന്നും ഇ​തെ​ല്ലാം കാ​ണു​മ്പോ​ൾ ക്ഷ​മ ന​ശി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

‘‘ഇ​പ്പോ​ള്‍ എ​ന്നെ കു​റി​ച്ച് ഏ​റ്റ​വും അ​ധി​ക​മാ​യി കേ​ള്‍​ക്കു​ന്ന വി​വാ​ദം എ​ന്‍റെ ര​ണ്ടാം വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ്. അ​തി​ലെ​ന്തെ​ങ്കി​ലും സ​ത്യ​മു​ണ്ടെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ​യൊ​രാ​ളു​ണ്ടെ​ങ്കി​ൽ അ​തേ​ക്കു​റി​ച്ച് എ​ഴു​തു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ തെ​റ്റി​ല്ല.​ഇ​തി​പ്പോ​ൾ വെ​റു​തേ എ​ന്തെ​ങ്കി​ലും ഏ​തെ​ങ്കി​ലും എ​ഴു​തു​ക​യാ​ണ്. 
 
ഞാ​നൊ​രു സ്ത്രീ​യാ​ണ്, സെ​ലി​ബ്രി​റ്റി​യാ​ണ്, ഞാ​നി​പ്പോ​ള്‍ സിം​ഗി​ളാ​ണ് എ​ന്നൊ​ക്കെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​യ​തു​കൊ​ണ്ടാ​വാം എ​ന്തും പ​റ​യാം എ​ന്ന തോ​ന്ന​ലാ​ണ് എ​ഴു​തു​ന്ന​വ​ര്‍​ക്ക്. എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ട​ലും ശ​ല്യ​പ്പെ​ടു​ത്ത​ലു​മാ​ണ്, എ​ന്നാ​ണ് എ​നി​ക്ക് എ​ന്‍റെ ക്ഷ​മ വി​ടു​ന്ന​തെ​ന്ന് അ​റി​യി​ല്ല. ഇ​പ്പോ​ള്‍ ഞാ​ന്‍ എ​ല്ലാ​വ​രെ​യും വി​ട്ടു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ന്‍റെ സ​മ​യ​വും ആ​രോ​ഗ്യ​വും എ​ന​ര്‍​ജി​യും ഒ​ന്നും എ​നി​ക്ക് നെ​ഗ​റ്റീ​വാ​യ ഒ​രു കാ​ര്യ​ത്തി​ന് വേ​ണ്ടി ചെ​ല​വ​ഴി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ല. തെ​റ്റാ​യ, മോ​ശ​മാ​യ, ആ​വ​ശ്യ​മി​ല്ലാ​ത്ത ഒ​രു കാ​ര്യ​ത്തി​ന് വേ​ണ്ടി​യും വി​ല​പ്പെ​ട്ട എ​ന്‍റെ നേ​ര​വും ആ​രോ​ഗ്യ​വും ചി​ന്ത​യും ക​ള​യാ​ന്‍ സാ​ധി​ക്കി​ല്ല.

ഞാ​ന്‍ വ​ള​രെ പോ​സി​റ്റീ​വ് ആ​യി​ട്ടു​ള്ള ആ​ളാ​ണ്. എ​നി​ക്ക് സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്കാ​നും, പോ​സി​റ്റീ​വ് കാ​ര്യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നു​മൊ​ക്കെ​യാ​ണ് ഇ​ഷ്ടം. അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാം എ​ന്ന​താ​ണ് ഞാ​ന്‍ ചെ​യ്യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ ജീ​വി​ക്കു​ന്ന​ത്''. മീ​ന പ​റ​ഞ്ഞു.

Tags : meena sagar personal life movie news

Recent News

Up