x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 2025ലെ ​ലാ​ൽ മാ​ജി​ക്... എ​മ്പു​രാ​ന്‍ മു​ത​ല്‍ തു​ട​രും വ​രെ


Published: January 2, 2026 12:42 PM IST | Updated: January 2, 2026 12:43 PM IST

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച വ​ർ​ഷ​മാ​യി​രു​ന്നു. ബോ​ക്സ്ഓ​ഫീ​സു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച മൂ​ന്നു മെ​ഗാ ഹി​റ്റു​ക​ളാ​ണ് പോ​യ​വ​ർ​ഷം മോ​ഹ​ൻ​ലാ​ലി​നു സ​മ്മാ​നി​ച്ച​ത്. അ​തേ​സ​മ​യം, ജീ​വി​ത​ത്തി​ലെ വ​ലി​യ ന​ഷ്ട​വും മോ​ഹ​ൻ​ലാ​ലി​നു​ണ്ടാ​യി. മോ​ഹ​ന്‍​ലാ​ല്‍ ജീ​വ​നു​തു​ല്യം സ്‌​നേ​ഹി​ച്ച അ​മ്മ​യു​ടെ വി​യോ​ഗ​വും പോ​യ​വ​ര്‍​ഷം സം​ഭ​വി​ച്ചു. എ​ല്‍ 2 എ​മ്പു​രാ​ന്‍, തു​ട​രും, ഹൃ​ദ​യ​പൂ​ര്‍​വം 2025ലെ ​മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​ഘോ​ഷ​ചി​ത്ര​ങ്ങ​ളാ​യി.

എ​ല്‍ 2: എ​മ്പു​രാ​ന്‍

K-Rail Survey

ആ​രാ​ധ​ക​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ത്തി​രു​ന്ന, മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥ്വി​രാ​ജ് കോ​മ്പോ ചി​ത്രം മാ​ര്‍​ച്ച് 27ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തി. പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ വ​ലി​യ ച​ല​ന​മു​ണ്ടാ​ക്കി. മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​ബ്രാം ഖു​റേ​ഷി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പാ​ന്‍-​ഇ​ന്ത്യ​ന്‍ ത​ല​ത്തി​ലു​ള്ള വ​ള​ര്‍​ച്ച​യും പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന മി​ക​വും ചി​ത്ര​ത്തെ മ​ല​യാ​ള​ത്തി​ലെ വ​ലി​യ വി​ജ​യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ക്കി മാ​റ്റി.

തു​ട​രും

K-Rail Survey

ത​രു​ണ്‍ മൂ​ര്‍​ത്തി സം​വി​ധാ​നം ചെ​യ്ത തു​ട​രും ജ​നു​വ​രി 30ന് ​ആ​ണ് റി​ലീ​സ് ചെ​യ്ത​ത്. വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ശോ​ഭ​ന​യും മോ​ഹ​ന്‍​ലാ​ലും ഒ​ന്നി​ച്ചു​വെ​ന്ന പ്ര​ത്യേ​ക​ത ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം പ​ശ്ചാ​ത്ത​ല​മാ​ക്കി ഒ​രു​ക്കി​യ ചി​ത്രം കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ വ​ലി​യ പി​ന്തു​ണ നേ​ടി. പ്രേ​ക്ഷ​ക​രു​ടെ സ്വ​പ്‌​ന​ജോ​ഡി​ക​ളാ​യ മോ​ഹ​ന്‍​ലാ​ലും ശോ​ഭ​ന​യും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം വീ​ണ്ടും ഒ​ന്നി​ച്ച​തും ആ​രാ​ധ​ക​ര്‍​ക്കു പ്രി​യ​പ്പെ​ട്ട​താ​യി.

ഹൃ​ദ​യ​പൂ​ര്‍​വം

K-Rail Survey

സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്-​മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് ഹൃ​ദ​യ​പൂ​ര്‍​വം. ഓ​ഗ​സ്റ്റ് 28-ന് ​ഓ​ണം റി​ലീ​സാ​യി എ​ത്തി​യ ചി​ത്രം പ​ഴ​യ​കാ​ല ലാ​ലേ​ട്ട​ന്‍ ചി​ത്ര​ങ്ങ​ളു​ടെ നൊ​സ്റ്റാ​ള്‍​ജി​യ ഉ​ണ​ര്‍​ത്തു​ന്ന​താ​യി​രു​ന്നു. മാ​ള​വി​ക മോ​ഹ​ന​ന്‍, സം​ഗീ​ത, ലാ​ലു അ​ല​ക്‌​സ്, ജ​നാ​ര്‍​ദ​ന​ന്‍, സി​ദ്ദീ​ക്ക് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

വൃ​ഷ​ഭ

K-Rail Survey

പാ​ന്‍-​ഇ​ന്ത്യ​ന്‍ ത​ല​ത്തി​ല്‍ നി​ര്‍​മി​ച്ച ബി​ഗ് ബ​ജ​റ്റ് ആ​ക്ഷ​ന്‍ ചി​ത്രം ക്രി​സ്മ​സ് ിലീ​സാ​യി (ഡി​സം​ബ​ര്‍ 25) തി​യ​റ്റ​റു​ക​ളി​ലെ​ത്തി. ന​ന്ദ​കി​ഷോ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ പി​താ​വാ​യും മ​ക​നാ​യും ര​ണ്ട് കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ വേ​ഷ​ത്തി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ത്തി​യ​ത്. 200 കോ​ടി ബ​ജ​റ്റി​ലൊ​രു​ങ്ങി​യ ഈ ​ചി​ത്രം പ​ക്ഷേ, തി​യ​റ്റ​റു​ക​ളി​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ല.

ക​ണ്ണ​പ്പ

K-Rail Survey

മോ​ഹ​ന്‍​ലാ​ല്‍ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​മാ​ണ് ക​ണ്ണ​പ്പ (തെ​ലു​ങ്ക്). പ്ര​ഭാ​സ്, അ​ക്ഷ​യ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം മോ​ഹ​ൻ​ലാ​ൽ സ്‌​ക്രീ​ന്‍ പ​ങ്കി​ട്ട ചി​ത്രം ജൂ​ണ്‍ 27ന് ​റി​ലീ​സ് ചെ​യ്തു. വ​ള​രെ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് ചി​ത്രം പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ വ​ലി​യ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​ല്ല. വി​ഷ്ണു മ​ഞ്ചു​വാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. സം​വി​ധാ​നം മു​കേ​ഷ് കു​മാ​ര്‍ സിം​ഗ്.

Tags : mohanlal movies thudarum

Recent News

Up