നീണ്ടനാളുകൾക്ക് ശേഷം താടിവടിച്ച് ക്ലീൻ ഷേവ് ലുക്കിൽ മോഹൻലാൽ. ‘ചുമ്മാ’ എന്ന അടിക്കുറിപ്പോടെയാണ് ക്ലീൻ ഷേവ് ലുക്കിലുള്ള ചിത്രം താരം പങ്കുവച്ചത്.
തുടരും എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ലുക്ക്. ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയപ്പോൾ താടിവടിക്കാതെയാണ് താരം എത്തിയത്.
പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്ഷന്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയര്‍.
Tags : mohanlal new look tharun moorthy